'5 കോടി കൊടുത്താൽ കൊള്ളാവുന്ന കമ്യൂണിസ്റ്റുകാരനോ കോൺഗ്രസുകാരനോ പാഞ്ഞു വരും, അപ്പോഴാണ് ജാനുവിനെ വലവീശുന്നത്'

കേരളത്തിലെ ഭാരതീയ ജനതാ പാർട്ടി കുഴൽ പണമോ, ഹവാലാ ഇടപാടോ നടത്തിയതായി തെളിഞ്ഞാൽ ന്യായീകരണത്തിന് ഒരണികളും തയ്യാറാവില്ല
അലി അക്ബർ/ ഫേയ്സ്ബുക്ക്
അലി അക്ബർ/ ഫേയ്സ്ബുക്ക്
Updated on
1 min read

നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ബിജെപിയിൽ വിവാദങ്ങൾ നിറയുകയാണ്. കുഴൽപ്പണ കേസും സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും എതിരായ ആരോപണങ്ങളുമെല്ലാം ബിജെപിക്ക് തലവേദനയാവുകയാണ്. ഇപ്പോൾ വിവാദങ്ങളിൽ പ്രതികരണവുമായി രം​ഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ അലി അക്ബർ. കുഴൽപ്പണക്കടത്ത് തെളിഞ്ഞാൽ അണികൾ അതിനെ ന്യായീകരിക്കില്ലെന്നാണ് ഫേയ്സ്ബുക്കിൽ കുറിച്ചത്. കൂടാതെ സി.കെ. ജാനുവിന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ 10 ലക്ഷം രൂപ നൽകിയെന്ന പ്രസീത അഴീക്കോടിന്റെ ആരോപണത്തിലും പ്രതികരിച്ചു. 5 കോടി കൊടുത്താൽ കൊള്ളാവുന്ന കമ്യുണിസ്റ്റുകാരോ, കോൺഗ്രസുകാരനോ പാഞ്ഞു വരും, അപ്പോഴാണോ പ്രാദേശികമായി വളരെ ചെറിയ ആൾ ബലമുള്ള ജാനുവിനെ 10 കോടി കൊടുത്തു വലവീശുന്നതെന്നാണ് അലി അക്ബർ പറയുന്നത്.

അലി അക്ബറിന്റെ ഫേയ്സ്ബുക്ക് പോസ്റ്റ് വായിക്കാം

സ്വന്തം കുഴലിൽ സ്വർണം കടത്തുന്നവരും, കുഴൽ പണക്കാരും, കുഴലൂത്തുകാരും, സ്വർണം കടത്തുകാരും ന്യായീകരിച്ചവരും സ്വപ്നസുന്ദരിയെ പോറ്റിയവരും കുത്തിയിരുന്നു കുറിക്കേണ്ട, കേരളത്തിലെ ഭാരതീയ ജനതാ പാർട്ടി കുഴൽ പണമോ, ഹവാലാ ഇടപാടോ നടത്തിയതായി തെളിഞ്ഞാൽ ന്യായീകരണത്തിന് ഒരണികളും തയ്യാറാവില്ല, തെളിയിക്കാൻ പിണറായിയുടെ ബെസ്റ്റ് അന്വേഷണസംഘമുണ്ടല്ലോ, തെളിയിക്കട്ടെ.  തെറ്റാരെങ്കിലും ചെയ്തിട്ടുണ്ടെങ്കിൽ ഇടതു പക്ഷം ചെയ്യുമ്പോലെ ഫയൽ കത്തിക്കുകയും, അന്വേഷണത്തിനെതിരെ അന്വേഷണം നടത്താനും ബിജെപി തയാറാവില്ല,എന്നാണെന്റെ വിശ്വാസം. അന്വേഷണത്തിന് തീർപ്പുണ്ടാവുന്നത് വരെ ക്ഷമിക്കാം,അന്വേഷണം നടക്കട്ടെ.പത്തുകോടി കൊടുത്തുകൊണ്ടുവരാൻ തക്ക വോട്ട് ബലം ജാനുവിനുണ്ടെന്ന് വിശ്വസിക്കാൻ, സാമാന്യ യുക്തിയുള്ളവർക്ക് സാധിക്കുമോ. ഞങ്ങളാരും ഒളിച്ചോടുന്നവരല്ല. സുടാപ്പി കമ്മികൾ തല്ക്കാലം ക്ഷമിക്കുക.

ഒരു പാർട്ടിയുടെ സ്ഥാനാർതിയാവുമ്പോൾ, ഭൂരിപക്ഷം ചിലവുകൾ പാർട്ടിയാണ് വഹിക്കുക, അത് കൈകാര്യം ചെയ്യുന്നത് മണ്ഡലം ട്രഷറുമായിരിക്കും, ഞാൻ മത്സരിച്ചപ്പോഴും ഇത് തന്നെയായിരുന്നു അവസ്ഥ, ബ്ലാങ്ക് ചെക്കുകൾ ഒപ്പിട്ടു ട്രഷററേ ഏൽപ്പിക്കുന്നു, (പാർട്ടി വിശ്വസ്തതയോടെ ഏൽപ്പിക്കുന്ന ആളെ സ്ഥാനാർഥി സംശയിക്കേണ്ടല്ലോ )ഇതായിരുന്നു ഞാനെടുത്ത രീതി, കാരണം ഒരു സ്ഥാനാർഥിക്ക്‌ എല്ലായിടത്തും എത്താൻ കഴിയില്ലല്ലോ? ഇത്തരം അവസ്ഥയിലായിരിക്കണം ജാനുവിന്റെ പാർട്ടിക്കാരി ട്രഷറർ തിരഞ്ഞെടുപ്പ് ചിലവിനു ഒരു പത്തുകോടിയൊക്കെ പ്രതീക്ഷിച്ചത്... കമ്മറ്റി ആ ആഗ്രഹം പ്രകടിപ്പിച്ചും കാണും, പത്തുകോടി പോയിട്ട് ഒരുകോടി പോലും വയനാട് പോലുള്ള മണ്ഡലങ്ങളിൽ ബിജെപി ചിലവഴിക്കും എന്ന് തോന്നുന്നുണ്ടോ 
20/25 ലക്ഷം വരെയൊക്കെ തിരഞ്ഞെടുപ്പ് ഫണ്ട്‌ എത്തിയാൽ ഭാഗ്യം, ബാക്കി ലോക്കൽ കളക്ഷൻ കിട്ടിയാൽ അതായി.
ഇത് ഇവിടത്തെ ഏത്  പത്ര പ്രവർത്തകനും സാമാന്യ ബുദ്ധിയിൽ മനസ്സിലാവുന്നതാണ് എന്നാൽ കമ്മി ബുദ്ധിയുള്ള പത്രക്കാർക്ക് മനസ്സിലായാലും,മനസ്സിലാക്കാതെ കാവി കണ്ട സുടാപ്പികളെപ്പോലെ ആരെങ്കിലും കുരയ്ക്കുന്നുവെങ്കിൽ മാ.. മാ കളായിരിക്കും  സംശയം വേണ്ട,
5 കോടി കൊടുത്താൽ കൊള്ളാവുന്ന കമ്യുണിസ്റ്റുകാരോ, കോൺഗ്രസുകാരനോ പാഞ്ഞു വരും, അപ്പോഴാണോ പ്രാദേശികമായി വളരെ ചെറിയ ആൾ ബലമുള്ള ജാനുവിനെ 10 കോടി കൊടുത്തു വലവീശുന്നത്...
മാമകളെ,തള്ളലിൽ നിങ്ങടെ ആശാൻ മാൻഡ്രേക്കിനെ തോൽപ്പിക്കയാണല്ലോ നിങ്ങൾ... കഷ്ടം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com