നടി ആലിയ ഭട്ടിന്റെ പുതിയ ആഢംബര ബംഗ്ലാവിന്റെ വിഡിയോകൾ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇപ്പോഴിതാ നിർമാണത്തിലിരിക്കുന്ന ബംഗ്ലാവിന്റെ വിഡിയോ അനുവാദമില്ലാതെ സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ചതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് ആലിയ ഭട്ട്.
ഇത്തരം കാര്യങ്ങൾ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്നാണ് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച പോസ്റ്റിലൂടെ ആലിയ പറയുന്നത്. അനുവാദമില്ലാതെ ഒരാളുടെ സ്വകാര്യ ഇടം ചിത്രീകരിക്കുന്നത് കണ്ടന്റ് അല്ലെന്നും നിയമലംഘനമാണെന്നും ആലിയ ചൂണ്ടിക്കാണിക്കുന്നു.
"മുംബൈ പോലുള്ള ഒരു നഗരത്തില്‍ സ്ഥലത്തിന് പരിമിതികളുണ്ട്. ചിലപ്പോള്‍ നിങ്ങളുടെ ജനലിലൂടെ നോക്കിയാല്‍ കാണുന്നത് മറ്റൊരാളുടെ വീടാകും. എന്നാൽ അത് ചിത്രീകരിക്കാനോ, പ്രചരിപ്പിക്കാനോ ആർക്കും അവകാശമില്ല, ഞങ്ങളുടെ അറിവോ സമ്മതമോ ഇല്ലാതെ നിര്‍മാണം പൂര്‍ത്തിയാകാത്ത ഞങ്ങളുടെ വീടിന്റെ വിഡിയോ പല മാധ്യമങ്ങളും റെക്കോർഡ് ചെയ്യുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നു.
ഇത് സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റവും ഗുരുതരമായ സുരക്ഷാ പ്രശ്‌നവുമാണ്. അനുവാദമില്ലാതെ ഒരാളുടെ സ്വകാര്യ ഇടം ചിത്രീകരിക്കുന്നത് കണ്ടന്റ് അല്ല, അത് നിയമലംഘനമാണ്. അത് ഒരിക്കലും നോർമലൈസ് ചെയ്യപ്പെടരുത്. നിങ്ങളുടെ അറിവില്ലാതെ നിങ്ങളുടെ വീടിന്റെ ഉള്‍വശം ചിത്രീകരിച്ച വിഡിയോകള്‍ പരസ്യമായി പങ്കുവെക്കുന്നത് നിങ്ങള്‍ക്ക് സഹിക്കാനാകുമോയെന്ന് ചിന്തിക്കുക.
നമ്മളാരും അത് ചെയ്യാറില്ല, അതുകൊണ്ട് അത്തരം വിഡിയോകൾ ഓണ്‍ലൈനില്‍ കാണുകയാണെങ്കിൽ ദയവായി അത് ഫോര്‍വേഡ് ചെയ്യുകയോ പങ്കുവെക്കുകയോ ചെയ്യരുതെന്ന് അഭ്യര്‍ഥിക്കുന്നു. ഈ ചിത്രങ്ങളും വിഡിയോകളും പ്രചരിപ്പിച്ച മാധ്യമങ്ങളിലെ ഞങ്ങളുടെ സുഹൃത്തുക്കളോട് അവ ഉടനടി നീക്കം ചെയ്യാന്‍ ഞാന്‍ അഭ്യര്‍ഥിക്കുന്നു." ആലിയ കുറിച്ചു.
മുംബൈ പാലി ഹില്ലിലുള്ള പുതിയ ആഢംബര ബംഗ്ലാവ് സന്ദർശിക്കുന്ന ആലിയയുടെയും രൺബീർ കപൂറിന്റെയും വിഡിയോ പലപ്പോഴായി സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. ആറ് നിലകളുള്ള ഈ ബംഗ്ലാവിന്റെ നിർമാണം മൂന്ന് വർഷമായി പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. 250 കോടി വിലമതിക്കുന്നതാണ് ഈ ബംഗ്ലാവ് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates