ഗാൽ ​ഗാഡറ്റിന്റെ പ്രതിനായികയായി ആലിയ, ഹോളുവുഡിൽ അരങ്ങേറ്റം; ഹാർട്ട് ഓഫ് സ്റ്റോൺ ട്രെയിലർ 

​ഗാൽ ​ഗാഡറ്റിന് പ്രതിനായികയായി ആലിയ
ആലിയ ഭട്ട്, ഗാൽ ​ഗാഡറ്റ്/ വിഡിയോ സ്ക്രീൻഷോട്ട്
ആലിയ ഭട്ട്, ഗാൽ ​ഗാഡറ്റ്/ വിഡിയോ സ്ക്രീൻഷോട്ട്
Updated on: 
1 min read

ആദ്യാവസാനം ആവേശം നിലനിർത്തി നെറ്റ്ഫ്ലിക്സ് ഒരുക്കുന്ന സ്പൈ-ആക്ഷൻ ത്രില്ലർ ചിത്രം ഹാർട്ട് ഓഫ് സ്റ്റോണിന്റെ ട്രെയിലർ പുറത്തിറങ്ങി. ഹോളിവുഡ് സൂപ്പർതാരം ​ഗാൽ ​ഗാഡറ്റ് ആണ് ചിത്രത്തിൽ മുഖ്യവേഷത്തിലെത്തുന്നത്. പ്രതിനായികയാവുന്നത് ആലിയ ഭട്ട് ആണ്. ആലിയയുടെ ഹോളുവുഡ് അരങ്ങേറ്റം കൂടിയാണ് ചിത്രം.

ബ്രസീലിൽ നടന്ന പ്രത്യേക ചടങ്ങിലാണ് ഹാർട്ട് ഓഫ് സ്റ്റോണിന്റെ ട്രെയിലർ അവതരിപ്പിച്ചത്. ആക്ഷന് കൂടുതൽ പ്രാധാന്യമുള്ള ചിത്രത്തിൽ ഏജന്റ് റേച്ചൽ സ്റ്റോൺ എന്ന കഥാപാത്രത്തെയാണ് ​ഗാൽ ​ഗാഡറ്റ് അവതരിപ്പിക്കുന്നത്. ദ ഹാർട്ട് എന്ന് വിളിക്കുന്ന ഒരു വസ്തുവിന് വേണ്ടിയുള്ള പോരാട്ടമാണ് ചിത്രമെന്നാണ് ട്രെയിലർ സൂചിപ്പിക്കുന്നത്.

ഇത് മോഷ്ടിക്കാൻ വരുന്ന കഥാപാത്രമാണ് ആലിയ. ടോം ഹാർപ്പർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ​ഗ്രെ​ഗ് റെക്കയുടെ കഥയ്ക്ക് അദ്ദേഹവും ആലിസൺ ഷ്രൂഡറുമാണ് തിരക്കഥ രചിച്ചിരിക്കുന്നത്. ചിത്രം ഓ​ഗസ്റ്റ് 11ന് റിലീസ് ചെയ്യും.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Keerthy Suresh
Jason Sanjay
Antony Perumbavoor
Sangeeth Prathap, Ancy
X

FOLLOW US

ON GOOGLE DISCOVER