തിരക്കിനിടയില്‍ ഫോട്ടോഗ്രാഫറുടെ ചെരുപ്പ് പോയി, റോഡില്‍ നിന്ന് എടുത്തു നല്‍കി ആലിയ ഭട്ട്; വിഡിയോ

ഫോട്ടോഗ്രാഫര്‍ക്ക് റോഡില്‍ നിന്ന് ചെരുപ്പ് എടുത്തു നല്‍കുന്ന ആലിയയെയാണ് വിഡിയോയില്‍ കാണുന്നത്
ആലിയ ഭട്ട്/ ഫെയ്സ്ബുക്ക്, ആലിയ ചെരുപ്പ് എടുത്തു നൽകുന്നു/ വിഡിയോ സ്ക്രീൻഷോട്ട്
ആലിയ ഭട്ട്/ ഫെയ്സ്ബുക്ക്, ആലിയ ചെരുപ്പ് എടുത്തു നൽകുന്നു/ വിഡിയോ സ്ക്രീൻഷോട്ട്
Updated on: 
1 min read

ബോളിവുഡിന്റെ പ്രിയപ്പെട്ട താരമാണ് ആലിയ ഭട്ട്. ഹിന്ദി സിനിമയും കടന്ന് ഹോളിവുഡ് കീഴടക്കാനുള്ള തയാറെടുപ്പിലാണ് താരമിപ്പോള്‍. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത് താരത്തിന്റെ ഒരു വിഡിയോ ആണ്. തന്റെ ഫോട്ടോ എടുക്കാനെത്തിയ ഫോട്ടോഗ്രാഫര്‍ക്ക് റോഡില്‍ നിന്ന് ചെരുപ്പ് എടുത്തു നല്‍കുന്ന ആലിയയെയാണ് വിഡിയോയില്‍ കാണുന്നത്. 

കഴിഞ്ഞ ദിവസം അമ്മ സോണി റസ്ദാനും സഹോദരി ഷഹീന്‍ ഭട്ടിനുമൊപ്പം ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയതായിരുന്നു താരം. ഭക്ഷണം കഴിച്ച് പുറത്തിറങ്ങിയ താരത്തെ പാപ്പരാസികള്‍ വളഞ്ഞു. ഫോട്ടോയ്ക്ക് പോസ് ചെയ്ത് പോകാനൊരുങ്ങവെയാണ് താരം വഴിയില്‍ ഒരു ചെരുപ്പ് കിടക്കുന്നത് ശ്രദ്ധിച്ചത്. ഇത് ആരുടെ ചെരുപ്പാണെന്ന് താരം ഫോട്ടോഗ്രാഫര്‍മാരോട് ചോദിച്ചു. കൂടി നില്‍ക്കുന്ന ഫോട്ടോഗ്രാഫര്‍മാരില്‍ ഒരാളുടേതാണെന്ന് മറുപടി ലഭിച്ചതോടെ താരം ചെരുപ്പ് കൈ കൊണ്ട് എടുത്ത് അയാള്‍ക്ക് നല്‍കുകയായിരുന്നു. ചെരുപ്പ് എടുക്കേണ്ടെന്ന് താരത്തോട് പാപ്പരാസികള്‍ പറയുന്നതും വിഡിയോയില്‍ കാണാം. 

സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ് വിഡിയോ. നിരവധി പേരാണ് താരത്തെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തുന്നത്. ആലിയ ഭട്ടിനെപ്പോലെ ആരുമില്ലെന്നും എല്ലാവരോടും നല്ലരീതിയിലാണ് താരം പെരുമാറുന്നത് എന്നുമായിരുന്നു ആരാധകരുടെ കമന്റുകള്‍. അനാവശ്യമായി ട്രോള്‍ ചെയ്യപ്പെട്ടിട്ടും അതൊന്നും ശ്രദ്ധിക്കാതെ ജോലിയിലും കുടുംബത്തിലുമാണ് ആലിയയുടെ ശ്രദ്ധ എന്നും കമന്റ് ചെയ്യുന്നവരുണ്ട്. കരണ്‍ ജോഹര്‍ സംവിധാനം ചെയ്യുന്ന റോക്കി ഓര്‍ റാണി കീ പ്രേം കഹാനിയാണ് ആലിയയുടെ പുതിയ ചിത്രം. രണ്‍വീര്‍ സിങ്ങാണ് ചിത്രത്തില്‍ നായകനായി എത്തുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Athimanoharam, Antony Perumbavoor
Jayasudha
Sai Pallavi
Ramzan Muhammed
X

FOLLOW US

ON GOOGLE DISCOVER