ഫോട്ടോഷോപ്പോ മേക്കപ്പോ? ഇത് ഞങ്ങളുടെ ആലിയ അല്ല; പുത്തൻ ലുക്കിനെതിരെ വിമർശനം 

കവിളുകൾ മേക്കപ്പിട്ടോ, ഫോട്ടോഷോപ്പ് ചെയ്‌തോ മാറ്റിയെന്നാണ് ആരാധകരുടെ പരാതി
ആലിയ ഭട്ട്/ ഇൻസ്റ്റ​ഗ്രാം
ആലിയ ഭട്ട്/ ഇൻസ്റ്റ​ഗ്രാം
Updated on: 
1 min read

ഇതിൽ ആലിയ എവിടെ!, 'വോ​ഗ് തായ്‌ലാൻഡ്‌' മാസികയുടെ കവർ പേജിൽ പ്രത്യക്ഷപ്പെട്ട നടി ആലിയ ഭട്ടിനെ തിരിച്ചറിയാൻ കഴിയുന്നില്ലെന്ന് ആരാധകർ. മാസിക പുറത്തുവിട്ട ചിത്രങ്ങളിലെ നടിയുടെ പുത്തൻ ലുക്കിനെ കുറിച്ചാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ ചർച്ച. 

ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങൾ പുറത്തുവന്നതിന് പിന്നാലെ ആലിയയുടെ പുത്തൻ ലുക്കിൽ അതൃപ്‌തി അറിയിച്ച് ആരാധകരും രം​ഗത്തെത്തി. ആലിയയുടെ കവിളുകൾക്ക് എന്തു പറ്റി? കവിളുകൾ മേക്കപ്പിട്ടോ, ഫോട്ടോഷോപ്പ് ചെയ്‌തോ മാറ്റിയെന്നായിരുന്നു ആരാധകരുടെ പരാതി.

'ചിത്രത്തിൽ ആലിയ എവിടെ, ഇത് ആലിയ ആണെന്ന് മനസിലാക്കാൻ ഒരുപാട് സമയമെടുത്തു എന്നായിരുന്നു ഒരാളുടെ കമന്റ്'. വ്യത്യസ്ത ലുക്കിലുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് മാസിക പങ്കുവെച്ചത്. കവർ ഫോട്ടോയായി നൽകിയ ചിത്രത്തിനാണ് ഏറ്റവുമധികം എതിർപ്പ് വന്നത്. 'ഈ ചിത്രത്തിന്റെ ഏറ്റവും വലിയ പിഴവ് എന്താണെന്ന് ചോദിച്ചാൽ ഇതിൽ ആലിയ ആലിയയെ പോലെ അല്ല എന്നാണ്'- ഇങ്ങനെയായിരുന്നു ഒരാളുടെ കമന്റ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Athimanoharam, Antony Perumbavoor
Jayasudha
Sai Pallavi
Ramzan Muhammed
X

FOLLOW US

ON GOOGLE DISCOVER