ആലിയ ഭട്ടിന്റെ കന്നി നിർമ്മാണ ചിത്രം; 'ഡാർലിംഗ്സ്' റിലീസ് നെറ്റ്ഫ്ലിക്സിൽ  

മലയാളി താരം റോഷൻ മാത്യൂ ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്
വിഡിയോ സ്ക്രീൻഷോട്ട്
വിഡിയോ സ്ക്രീൻഷോട്ട്
Updated on
1 min read

ലിയ ഭട്ട് ആദ്യമായി നിർമ്മിക്കുന്ന ചിത്രമായ ഡാർലിംഗ്സ് നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്യും. ആലിയയ്‌ക്കൊപ്പം വിജയ് വർമ്മ, ഷെഫാലി ഷാ മലയാളി താരം റോഷൻ മാത്യൂ എന്നിവരാണ് ചിത്രത്തിലെ താരങ്ങൾ. സിനിമയിലെ പ്രധാനതാരങ്ങൾ ചിത്രം നെറ്റ്ഫ്ലിക്സിൽ എത്തുന്നു എന്ന് സൂചന നൽകുന്ന വിഡിയോ പങ്കുവച്ചാണ് അണിയറപ്രവർത്തകർ ഇക്കാര്യം പുറത്തുവിട്ടത്. അതേസമയം ചിത്രത്തിന്റെ റിലീസ് തിയതിയോ മറ്റ് വിവരങ്ങളോ പങ്കുവച്ചിട്ടില്ല. 

ഷാരൂഖിന്റെ റെഡ് ചില്ലീസ് എന്റർടെയ്ൻമെന്റും ആലിയ ഭട്ടിന്റെ ഇറ്റേർണൽ സൺഷൈൻ പ്രൊഡക്ഷൻസും ചേർന്നാണ് ഡാർലിംഗ്സ് നിർമ്മിച്ചത്. നവാഗതയായ ജസ്മീത് കെ റീൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആലിയയും ഷെഫാലിയും ചിത്രത്തിൽ അമ്മയും മകളുമായുമാണ് എത്തുന്നത്. 

അനുരാഗ് കശ്യപ് സംവിധാനം ചെയ്ത ചോക്ക്ഡ്' എന്ന ചിത്രത്തിന് ശേഷം റോഷൻ മാത്യു അഭിനയിക്കുന്ന ബോളിവുഡ് ചിത്രമാണ് ഡാർലിംഗ്‌സ്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com