'പ്രിയൻ പ്രണയപരവശനാണ്, പക്ഷേ നല്ലൊരു കുടുംബജീവിതം നയിക്കണമെങ്കിൽ ലിസിയുടെ ഉള്ളിലുള്ള ഭയം മാറ്റിയെടുക്കണം'; ആലപ്പി അഷ്റഫ്

പഴയതുപോലെ നല്ലൊരു കുടുംബജീവിതം പ്രിയന് നയിക്കണമെങ്കിൽ ലിസിയുടെ ഉള്ളിലുള്ള അവശേഷിച്ച ഭയം കൂടി മാറ്റിയെടുക്കേണ്ടതായുണ്ട്.
Lissy, Priyadarshan
Lissy, Priyadarshanവിഡിയോ സ്ക്രീൻഷോട്ട്
Updated on
4 min read

സംവിധായകൻ സിബി മലയിലിന്റെ മകന്റെ വിവാഹവേദിയിൽ കൈകോർത്തു പിടിച്ചെത്തിയ സംവിധായകൻ പ്രിയദർശന്റെയും നടി ലിസിയുടെയും വിഡിയോ വൻ തരം​ഗമായി മാറിയിരുന്നു. ഇവരൊന്നിച്ചെത്തിയ ദൃശ്യങ്ങൾ ആരാധകർക്കും വലിയൊരു വിരുന്നായിരുന്നു.

വർഷങ്ങൾക്കിപ്പുറം ഇരുവരും തമ്മിലുള്ള മഞ്ഞുരുകിയെന്നും ആ പഴയ പ്രണയം വീണ്ടും മൊട്ടിട്ടുവെന്നും വ്യക്തമാക്കുന്നതായിരുന്നു ആ ചിരിയും കരുതലുമൊക്കെ. അമ്മായിയപ്പനും മുത്തച്ഛനുമൊക്കെയുള്ള സ്ഥാനങ്ങളിലേക്ക് മാറിയപ്പോൾ പ്രിയന്റെ ചിന്താഗതികളിൽ വന്ന മാറ്റവും ലിസിയോടുള്ള അടങ്ങാത്ത അനുരാഗവുമാണ് ഈ ഒത്തുചേരലിന് പിന്നിലെന്ന് ഇവരുടെ അടുത്ത സുഹൃത്തായ സംവിധായകൻ ആലപ്പി അഷ്റഫ് വെളിപ്പെടുത്തുന്നു.

സന്തോഷകരമായ ഈ വാർത്തയ്ക്കൊപ്പം, പുനർവിവാഹത്തെക്കുറിച്ച് ലിസിക്കുള്ള ഉള്ളിലെ ഭയത്തെക്കുറിച്ചു തന്നോട് വെളിപ്പെടുത്തിയതിനെക്കുറിച്ചും ആലപ്പി അഷറഫ് തന്റെ യൂട്യൂബ് ചാനലിൽ വെളിപ്പെടുത്തുന്നു.

ആലപ്പി അഷ്റഫിന്റെ വാക്കുകൾ

‘‘വലിയ വാദപ്രതിവാദത്തെക്കാൾ എപ്പോഴും നല്ലതാണ് ചെറിയൊരു വിട്ടുവീഴ്ച. ഒന്ന് ചിരിച്ചാൽ തീരുന്ന പിണക്കങ്ങളുണ്ട് ഒന്ന് ക്ഷമിച്ചാൽ തീരുന്ന തർക്കങ്ങളും ഉണ്ട്. ഒരു വാക്കിൽ ഒഴിവാക്കാവുന്ന സങ്കടങ്ങളും ഉണ്ട്. വാശി കൊണ്ട് ആരും എവിടെയും വിജയിക്കുന്നില്ല. ഓരോ മനസ്സിനെയും വേദനിപ്പിക്കുക മാത്രമാണ് ചെയ്യുന്നത്. സംവിധായകൻ പ്രിയദർശനും ലിസിയും തമ്മിലുള്ള പിണക്കങ്ങൾ പൂർണമായി മാറിയോ അതോ കടമ്പകൾ ഇനിയും ഏറെയുണ്ടോ അതിനെ കുറിച്ചൊക്കെ ആകട്ടെ ഈ എപ്പിസോഡ്.

ഞാൻ ചാനൽ തുടങ്ങിയതിനു ശേഷം ചില ഞെട്ടിക്കുന്ന സത്യങ്ങളും വെളിപ്പെടുത്തലുകളും സിനിമയിലെ ചില അപ്രിയ സത്യങ്ങളും അങ്ങനെ അധികം ആരും അറിയാത്തതും കേൾക്കാത്തതുമായ സംഭവങ്ങളും നിങ്ങളുമായി പങ്കുവച്ചിട്ടുണ്ട്. ഞാൻ സ്വന്തമായി മെനഞ്ഞെടുത്ത് റീച്ചു കൂട്ടാൻ പറഞ്ഞിട്ടുള്ളതല്ല ഇതൊന്നും.

ചില കാര്യങ്ങളൊക്കെ പറയുമ്പോൾ ഇത് സത്യമാണോ എന്ന് ചിലരെങ്കിലും സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. ഞാൻ ആരുടെയെങ്കിലും കുടുംബവുമായി ബന്ധപ്പെട്ട എന്തെങ്കിലും കാര്യങ്ങൾ ആധികാരികമായി പറഞ്ഞിട്ടുണ്ടെങ്കിൽ അത് അവരുമായി ചർച്ച ചെയ്തതിനു ശേഷം മാത്രമാണ്. കീർത്തി സുരേഷ് ഒരു അന്യ മതസ്ഥനെ വിവാഹം കഴിക്കും എന്നുള്ള വാർത്ത അവരുടെ വിവാഹത്തിന് കുറെ മാസങ്ങൾക്കു മുൻപ് തന്നെ ഞാൻ വെളിപ്പെടുത്തിയിരുന്നു.

ഏറ്റവും ആദ്യമായി ഈ വിവരം എന്റെ ചാനലിലൂടെയാണ് പുറത്തുവിട്ടത്. അന്നത് പലർക്കും ഉൾക്കൊള്ളാൻ പ്രയാസമായിരുന്നു. ഏതാനും മാസങ്ങൾക്കു ശേഷം അത് സത്യമാവുകയും ചെയ്തു. ഞാനത് ആധികാരികമായി നിങ്ങളോട് പറയാനുള്ള കാരണം എന്നോട് ആ കാര്യം പറഞ്ഞത് കീർത്തിയുടെ പിതാവായ സുരേഷ്കുമാർ ആയിരുന്നു.

അതുപോലെ തന്നെ ലിസിയും പ്രിയദർശനും തമ്മിലുള്ള വിവാഹബന്ധം വേർപെടുത്തിയെങ്കിലും അവർ തമ്മിലുള്ള ശത്രുതയുടെയും വൈരാഗ്യത്തിന്റെയും മഞ്ഞുരുകി തുടങ്ങിയെന്നും അവർ ഒന്നാകാനുള്ള സാധ്യത തെളിഞ്ഞു വരുന്നുണ്ടെന്നും ഞാൻ വെളിപ്പെടുത്തിയിരുന്നു. അതിനെയും പലരും സംശയത്തോടെയാണ് വീക്ഷിച്ചത്.

അന്നത് എന്റെ ഭാവനയിൽ മെനഞ്ഞെടുത്ത കെട്ടുകഥയായിരുന്നില്ല. ലിസിയുമായി സംസാരിച്ചപ്പോൾ എനിക്ക് മനസ്സിലാക്കാൻ സാധിച്ച കാര്യങ്ങളാണ്. എന്നാൽ സംവിധായകൻ സിബി മലയിലിന്റെ മകന്റെ വിവാഹ ചടങ്ങിന് അവർ രണ്ടുപേരും ഒരുമിച്ചെത്തിയപ്പോൾ അവർ രണ്ടു പേരെയും ചേർത്തു നിർത്തി സിബി ഫോട്ടോ എടുത്തതും അവർ രണ്ടു പേരും കൈകോർത്ത് ഇറങ്ങി പോകുന്നതും ഒക്കെ കണ്ട് ഒരു മലയാളം ചാനലിൽ വന്ന വാർത്ത ഇങ്ങനെയായിരുന്നു.

മൂന്നര മാസങ്ങൾക്കു മുൻപ് സംവിധായകൻ ആലപ്പി അഷ്റഫ് ആണ് ലിസിയും പ്രിയദർശനും തമ്മിൽ വീണ്ടും ഒന്നിക്കുവാനുള്ള സാധ്യതകൾ തെളിഞ്ഞതായി തന്റെ യൂട്യൂബ് ബ്ലോഗിലൂടെ അറിയിച്ചത്. അവർ ഒന്നിച്ചോ എന്ന ചോദ്യവുമായി നടൻ മോഹൻലാലിന്റെ അടുത്തേക്കു പോലും ഉത്തരം തേടി പോയവരുണ്ട്.

ഞാൻ ഈ വിഷയം അന്ന് വെളിപ്പെടുത്താനുള്ള കാരണം നടി പ്രിയരാമനും ഭർത്താവും തമ്മിൽ വേർപിരിയലും വർഷങ്ങൾക്കു ശേഷം അവർ ഒരു വേദിയിൽ വച്ച് വീണ്ടും പ്രണയാഭ്യർത്ഥന നടത്തി ഒന്നാവുകയും ചെയ്ത കഥയിൽ നിന്നാണ്. രഞ്ജിത്ത് മറ്റൊരു വിവാഹവും കഴിച്ച് ആ ബന്ധവും വേർപിരിഞ്ഞ ശേഷമാണ് പ്രിയാരാമനുമായി വീണ്ടും ഒന്നു ചേർന്നത്.

എന്ന് എന്നാൽ പ്രിയനും ലിസിയും വിവാഹബന്ധം വേർപെടുത്തിയതിനു ശേഷം രണ്ടുപേരും വേറെ വിവാഹബന്ധ ബന്ധത്തിലേക്ക് കടന്നില്ല. തന്നെയുമല്ല കുട്ടികളുടെ കാര്യത്തിൽ രണ്ടുപേരും ചേർന്നാണ് തീരുമാനങ്ങൾ എടുക്കുന്നതും നടപ്പാക്കുന്നതും. പ്രിയൻ ഒരു അമ്മായിപ്പനും മുത്തച്ഛനും ഒക്കെ ആയപ്പോഴാണ് ഇപ്പോൾ ചിന്താഗതിക്ക് മാറ്റം സംഭവിക്കുകയും ലിസിയോട് വീണ്ടും പ്രണയവും കരുതലും ഒക്കെ മൊട്ടിട്ടതും.

സിബി മലയിലിന്റെ മകന്റെ വിവാഹചടങ്ങിലേക്കായി അവർ രണ്ടുപേരും ഒരുമിച്ചാണ് ചെന്നൈയിൽ നിന്നും ഫ്ലൈറ്റിൽ കൊച്ചിയിൽ എത്തിയത്. അവരങ്ങനെ ഒന്നിച്ച് വിവാഹചടങ്ങ് നടക്കുന്ന വേദിയിൽ എത്തുകയും പ്രിയനും ലിസിയും അവിടെ വച്ച് പരസ്പരം നാണത്തോടെ നോക്കി ചിരിക്കുകയും കൈപിടിച്ചു നടക്കുകയും നിൽക്കുകയും ഒക്കെ ചെയ്യുന്നത് കാണികൾ കൗതുകത്തോടെയാണ് നോക്കിക്കണ്ടത് സിബി മലയിൽ രണ്ടുപേരെയും ചേർത്തു നിർത്തി പറയുകയുണ്ടായി ഈ ഒത്തുചേരലിന് ഇവിടം വേദിയായതിൽ വളരെ സന്തോഷമുണ്ടെന്ന്.

വിവാഹ ചടങ്ങിനു ശേഷം രണ്ടുപേരും ഒരുമിച്ച് ലിസിയുടെ അമ്മയെ കാണാൻ പോയി. കഴിഞ്ഞ മൂന്നു വർഷമായി ലിസിയുടെ അമ്മ കിടപ്പു രോഗിയാണ്. പെരുമ്പാവൂരിലുള്ള ഒരു ക്ലിനിക്കിലാണ് അവരിപ്പോൾ ഉള്ളത്. ആളെ തിരിച്ചറിയാനോ സംസാരിക്കാനോ കഴിയാത്ത അവസ്ഥയിലാണ് അവരിപ്പോൾ. അമ്മയുടെ എല്ലാ കാര്യങ്ങളും കഴിഞ്ഞ മൂന്നു വർഷമായി കൃത്യമായി നോക്കുന്നത് ലിസി തന്നെയാണ്.

ദിവസവും ക്ലിനിക്കിൽ വിളിച്ച് വിവരങ്ങൾ അറിയുകയും അമ്മയുടെ ചെവിയിൽ അവർ ഫോൺ വച്ചു കൊടുക്കുമ്പോൾ അമ്മ അമ്മ എന്ന് വിളിച്ച് ലിസി സംസാരിക്കും. പക്ഷേ അമ്മയ്ക്ക് ലിസിയെ പോലും തിരിച്ചറിയാൻ പറ്റാത്ത അവസ്ഥയാണെന്നാണ് ലിസി പറയുന്നത്. എല്ലാ രണ്ടാഴ്ച കൂടുമ്പോഴും ലിസി ചെന്നൈയിൽ നിന്നും രാവിലെ അമ്മയുടെ അരികിലെത്തും വൈകുന്നേരം വരെ അമ്മയുടെ കാര്യങ്ങൾ നോക്കി അമ്മയോടൊപ്പം അവിടെ ഉണ്ടാകും.

അത്യാധുനിക സൗകര്യങ്ങൾ ഉള്ള ക്ലിനിക്കിലാണ് അമ്മയെ കിടത്തിയിരിക്കുന്നത്. ഏറ്റവും മുന്തിയ പരിചരണമാണ് അവിടെ ഏർപ്പാട് ചെയ്തിരിക്കുന്നത്. അവിടുത്തെ പരിചരണവും സെറ്റപ്പും ഒക്കെ പ്രിയേട്ടനും വളരെ ഇഷ്ടപ്പെട്ടതായി ലിസി പറയുന്നു. വർഷങ്ങൾക്കു ശേഷമാണ് പ്രിയൻ അമ്മയെ കാണുന്നത് എന്നാൽ അമ്മ പ്രിയനെ തിരിച്ചറിഞ്ഞിട്ടുമില്ല.

ലിസിക്ക് അമ്മയുടെ കാര്യം പറയുമ്പോൾ വലിയ സങ്കടമാണ്. ഇപ്പോൾ ലിസിയുടെ ഏറ്റവും വലിയ ദുഃഖം അമ്മയുടെ കിടപ്പാണ്. അമ്മയക്ക് ഞാൻ ഒരു മകൾ മാത്രമല്ലേ ഉള്ളൂ അത് പറയുമ്പോൾ ലിസിയുടെ കണ്ഡം ഇടറുന്നുണ്ടായിരുന്നു. അമ്മയുടെ ഇഷ്ടപ്രകാരമാണ് അന്ന് ചികിത്സ പെരുമ്പാവൂരിൽ ആക്കിയത്. എന്റെ അമ്മയെ നോക്കേണ്ടത് എന്റെ കടമയല്ലേ ഇക്ക അതുകൊണ്ട് കൃത്യമായി ഞാൻ അത് ചെയ്യും എന്നാണ് ലിസി പറയുന്നത്.

അങ്ങനെ രണ്ടുപേരും ചേർന്ന് അമ്മയെ കണ്ടതിനുശേഷം ഒരുമിച്ചു തന്നെ ചെന്നൈയിലേക്ക് മടങ്ങി.മകൾ കല്യാണിയുടെ കാര്യം പറയുകയാണെങ്കിൽ ‘ലോക’ എന്ന സിനിമ മലയാളത്തിൽ മാത്രമല്ല തമിഴിലും തെലുങ്കിലും എല്ലാം വമ്പൻ ഹിറ്റ് ആയിരുന്നല്ലോ. അതിനുശേഷം ഇപ്പോൾ മൂന്ന് തമിഴ് ചിത്രങ്ങളിലാണ് കല്യാണി അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

നടൻ സൂര്യയുടെ പ്രൊഡക്ഷൻ കമ്പനി നിർമിക്കുന്ന നായിക പ്രാധാന്യമുള്ള തമിഴ് ചിത്രത്തിലും ശിവകാർത്തികേയന്റെ നായികയായി മറ്റൊരു ചിത്രത്തിലും കാർത്തിയുടെ നായികയായി മൂന്നാമതൊരു ചിത്രത്തിലുമാണ് അഭിനയിച്ചുകൊണ്ടിരിക്കുന്നത്. അതിന്റെയൊക്കെ തിരക്ക് കാരണം ഇപ്പോൾ മലയാളത്തിൽ പടമൊന്നും കമ്മിറ്റ് ചെയ്തിട്ടില്ല എന്നാണ് ലിസി പറയുന്നത്.

ലിസിക്കും മകൾക്കും കൂടുതൽ താല്പര്യം മലയാളത്തിൽ സിനിമ ചെയ്യുന്നതിനോടാണ്. ലിസിയുടെ മകൻ ചന്തു ഇപ്പോൾ പ്രിയന്റെ കൂടെ സ്പെഷൽ എഫക്ട് സൂപ്പർവൈസർ ആയി ജോലി ചെയ്യുകയാണ്. അമേരിക്കക്കാരിയായ ഭാര്യയും അവരുടെ കൊച്ചുമോൾ ജൂണും അമേരിക്കയിൽ ക്രിസ്മസ് ആഘോഷം കഴിഞ്ഞ് തിരികെ വന്നു. ചന്തുവിന് തിരക്ക് കാരണം അവരോടൊപ്പം പോകാൻ പറ്റിയില്ല. അവരുടെ ജീവിതത്തിലും പ്രിയനും ലിസിയും ഹാപ്പിയാണ്.

ലിസിയുടെ രണ്ടു കുട്ടികളും ഇപ്പോൾ സർവ്വതന്ത്ര സ്വതന്ത്രരായി കഴിഞ്ഞു അത് സാമ്പത്തികമായാലും അല്ലാതെ ആയാലും അവർ ഇപ്പോൾ സ്റ്റേബിൾ ആയി കഴിഞ്ഞു. ഇനി പ്രിയനുമായി ഒന്നിച്ചുള്ള ജീവിതം ആയികൂടെ എന്ന് ഞാൻ ലിസിയോട് ചോദിച്ചു. അതിന് ലിസി പറഞ്ഞ മറുപടി, ‘ഒന്നിച്ചാണ് ഇക്ക, ഇപ്പോൾ എല്ലാം കുടുംബമായി സ്നേഹമായി തന്നെയാണ് മുന്നോട്ടു പോകുന്നത്.

പരാതിയോ പരിഭവമോ വഴക്കോ ഒന്നും തന്നെയില്ല. ഇനി ഇപ്പോൾ നിബന്ധനകളോ കരാറുകളോ ബന്ധനങ്ങളോ ഒന്നും തന്നെ വേണ്ട, സ്നേഹത്തോടെ ഇങ്ങനെ തന്നെ നീങ്ങട്ടെ’. കരാറിലൊക്കെ ഒപ്പിട്ട് പുനർവിവാഹവും കഴിച്ചു കഴിഞ്ഞാൽ വീണ്ടും വഴക്കുണ്ടാകുമോ എന്നൊരു പേടി ലിസിയുടെ ഉള്ളിൽ ഉണ്ടെന്നാണ് ലിസി പറയുന്നത്. ആ ഭയം പ്രിയൻ മാറ്റിയെടുത്താൽ മാത്രമേ ബന്ധം പൂർണതയിൽ എത്തുകയുള്ളൂ.

രണ്ടു ദിവസം മുമ്പ് പ്രിയദർശൻ എന്നെ വിളിച്ചിരുന്നു. തന്റെ നാക്ക് കരിനാക്കാണോ പൊൻ നാക്കാണോടോ എന്ന് എന്നോട് ചോദിച്ചു. ലിസിക്ക് പ്രിയനോടുള്ള ഇഷ്ടവും കരുതലും ഒക്കെ മനസ്സിലാക്കി ഞാനാണല്ലോ ഇത് ആദ്യം പറഞ്ഞത് അതുകൊണ്ടായിരിക്കണം പ്രിയൻ എന്നോട് അങ്ങനെ ചോദിച്ചത്. ഇപ്പോൾ പ്രിയനെ സംബന്ധിച്ച് കരുതലും സ്നേഹവും മാത്രമല്ല അദ്ദേഹം പ്രണയപരവശനും കൂടിയാണ്.

Lissy, Priyadarshan
100 കോടി രൂപയുടെ ബിഗ് ഡീൽ; പനോരമ സ്റ്റുഡിയോസും നിവിൻ പോളിയും ഒന്നിക്കുന്നു, മലയാള സിനിമയിൽ ഇത് പുതുചരിത്രം

വാക്കുകളിൽ നിറയെ ലിസിയോടുള്ള പ്രണയവും ഇഷ്ടവും തുളുമ്പി നിൽക്കുന്നു. പഴയതുപോലെ നല്ലൊരു കുടുംബജീവിതം പ്രിയന് നയിക്കണമെങ്കിൽ ലിസിയുടെ ഉള്ളിലുള്ള അവശേഷിച്ച ഭയം കൂടി മാറ്റിയെടുക്കേണ്ടതായുണ്ട്. പ്രിയൻ അതിനു ശ്രമിക്കട്ടെ, അത് സാധിക്കട്ടെ.

Lissy, Priyadarshan
'പിന്നെ വിളിക്കാൻ പറഞ്ഞതോടെ ഒരു വർഷത്തേക്ക് അവൻ എന്നെ വിളിച്ചതേയില്ല; ഞാനൊരു കർക്കശക്കാരനായ അച്ഛനായിരുന്നു'

ഇനിയുള്ള കാലം ഇണയായും തുണയായും പരസ്പരം സ്നേഹിച്ച് ഒന്നിച്ചു ജീവിക്കുവാൻ ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. നിങ്ങൾക്ക് എല്ലാവിധ ഭാവുകങ്ങളും നേരുന്നു. പെണ്ണിന്റെ ഉടലറിയുമ്പോഴല്ല ഉള്ളറിയുമ്പോഴാണ് ദാമ്പത്യത്തിൽ പൂക്കാലം ഉണ്ടാകുന്നത്. ആണിന്റെ കരുത്തറിയുമ്പോഴല്ല കരുതൽ അറിയുമ്പോഴാണ് ഓരോ പെണ്ണും ജീവിക്കാൻ കൊതിക്കുന്നത്."

Summary

Cinema News: Alleppey Ashraf talks about Priyadarshan and Lissy relation.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com