വീഡിയോ ദൃശ്യത്തിൽ നിന്ന്
വീഡിയോ ദൃശ്യത്തിൽ നിന്ന്

അല്ലു അർജുന്റെ ഒരു ദിവസം ഇങ്ങനെ; വീടും പുഷ്പ ലൊക്കേഷനും പരിചയപ്പെടുത്തി താരം; വിഡിയോ

വീട്ടിലേയും പുഷ്പ 2  ലൊക്കേഷനിലേയും വിശേഷങ്ങളാണ് താരത്തിന്റെ വിഡിയോയിലുള്ളത്
Published on

ദേശിയ പുരസ്കാര നിറവിൽ നിൽക്കുകയാണ് തെലുങ്ക് സൂപ്പർതാരം അല്ലു അർജുൻ. പുഷ്പയിലെ അഭിനയത്തിനാണ് താരത്തെ തേടി പുരസ്കാരം എത്തിയത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ തന്റെ ഒരു ദിവസം ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് താരം. വീട്ടിലേയും പുഷ്പ 2  ലൊക്കേഷനിലേയും വിശേഷങ്ങളാണ് താരത്തിന്റെ വിഡിയോയിലുള്ളത്. ഇൻസ്റ്റ​ഗ്രാമിനു വേണ്ടിയാണ് താരം വിഡിയോ തയാറാക്കിയത്. 

ഹൈദരാബാദിലെ തന്റെ വീടാണ് താരം ആരാധകർക്കായി പരിചയപ്പെടുത്തുന്നത്. പച്ചപ്പ് നിറഞ്ഞ മനോഹരമായ ഇന്റീരിയറോട് കൂടിയതാണ് സൂപ്പർതാരത്തിന്റെ വീട്. ശാന്തമായിരുന്ന് ധ്യാനം ചെയ്യുന്ന അല്ലുവിനെയും വിഡിയോയിൽ കാണാം. അതിനു പിന്നാലെയാണ് താരം പുഷ്പ ലൊക്കേഷനിലേക്ക് പുറപ്പെട്ടത്. വീട്ടിലിരുന്ന് താരം മക്കളെ വിഡിയോ കോൾ ചെയ്യുന്നതും കാണാം. തന്റെ എല്ലാം കുടുംബമാണെന്നും അദ്ദേഹം പറയുന്നുണ്ട്.

റാമോജി ഫിലിം സിറ്റിയിലാണ് ഷൂട്ടിങ് നടന്നിരുന്നത്. താരത്തെ കാത്ത് നിരവധി ആരാധകരും അവിടെ എത്തിയിരുന്നു. ഇന്ത്യയിലെ ആരാധകർ വ്യത്യസ്തരാണ് എന്നാണ് താരം പറയുന്നത്. ആരാധകരെ അഭിവാദ്യം ചെയ്തതിനു പിന്നാലെ നേരെ മേക്കപ്പ് റൂമിലേക്ക്. സെറ്റില്‍ എത്തുന്നതോടെ സൗമ്യനായി കയറി കാരവനിലേക്ക് കയറുന്ന താരം തിരിച്ചിറങ്ങുന്നത് പരുക്കനായ പുഷ്പരാജായിട്ടാണ്. ചിത്രത്തിന്റെ സംവിധായകൻ സുകുമാറിനേയും താരം പരിചയപ്പെടുത്തുന്നുണ്ട്. ഷൂട്ടിങ് പൂർത്തിയാകുന്നതോടെയാണ് വിഡിയോ അവസാനിക്കുന്നത്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com