പുത്രന്റെ ​'ഗോൾഡ്' ഓണത്തിന് എത്തില്ല, റിലീസ് മാറ്റി

പ്രേമം സിനിമയ്ക്കു ശേഷം തിയറ്ററിൽ എത്തുന്ന അൽഫോൺസ് പുത്രന്റെ ചിത്രമാണ് ഇത്
ചിത്രം: ഫേയ്സ്ബുക്ക്
ചിത്രം: ഫേയ്സ്ബുക്ക്
Updated on
1 min read

പൃഥ്വിരാജിനേയും നയൻതാരയേയും പ്രധാന കഥാപാത്രങ്ങളാക്കി അൽഫോൺസ് പുത്രൻ സംവിധാനം ചെയ്യുന്ന ​ഗോൾഡിന്റെ റിലീസ് മാറ്റി. ഓണം റിലീസായി ചിത്രം എത്തും എന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാൽ തങ്ങളുടെ ഭാ​ഗത്തു നിന്നു ജോലി വൈകിയതിനാൽ ചിത്രം എത്താൻ വൈകും എന്നാണ് ആരാധകരെ അൽഫോൺസ് പുത്രൻ അറിയിച്ചത്. ഓണം കഴി‍ഞ്ഞ് ചിത്രം എത്തുമെന്നും പറയുന്നുണ്ട്. 

'ഞങ്ങളുടെ ഭാഗത്ത് ജോലി വൈകിയതിനാൽ 'ഗോൾഡ്' ഓണം കഴിഞ്ഞ് റിലീസ് ചെയ്യും. കാലതാമസത്തിന് ദയവായി ഞങ്ങളോട് ക്ഷമിക്കൂ. ഗോൾഡ് റിലീസ് ചെയ്യുമ്പോൾ ഈ കാലതാമസം നികത്താൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു'- എന്നാണ് അൽഫോൺസ് പുത്രൻ കുറിച്ചത്. പോസ്റ്റ് പൃഥ്വിരാജും പങ്കുവച്ചിട്ടുണ്ട്. 

പ്രേമം സിനിമയ്ക്കു ശേഷം തിയറ്ററിൽ എത്തുന്ന അൽഫോൺസ് പുത്രന്റെ ചിത്രമാണ് ഇത്. അതിനാൽ ആരാധകർ ഏറെ പ്രതീക്ഷയോടെയാണ് ചിത്രത്തെ കാത്തിരിക്കുന്നത്. ഓണത്തിന് സിനിമ തിയറ്ററിൽ എത്തുമെന്ന പ്രതീക്ഷയിലായിരുന്നു ആരാധകർ. റിലീസ് മാറ്റിയത് ആരാധകരെ നിരാശരാക്കി. ഓണം നാളുകളിൽ റിലീസ് ചെയ്യാനായിരുന്നു പദ്ധതിയിട്ടിരുന്നതെങ്കിലും തീയതി പ്രഖ്യാപിച്ചിരുന്നില്ല. ചിത്രത്തിന്റേതായി പുറത്തുവന്ന ടീസറും പോസ്റ്ററുമെല്ലാം വൈറലായിരുന്നു. വൻതാരനിരയാണ് ചിത്രത്തിനായി അണിനിരക്കുന്നത്. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുപ്രിയ മേനോനും ചേർന്നാണ് നിർമാണം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com