സംവിധായകന്റെയും സൂപ്പർനായികയുടെയും പ്രണയം, ഹിന്ദി വെബ് സീരിസിൽ നായികയായി അമല പോൾ; ട്രെയിലർ 

സിനിമാ നടിയുടെ വേഷമാണ് അമല അവതരിപ്പിക്കുന്നത്
വിഡിയോ സ്ക്രീൻഷോട്ട്
വിഡിയോ സ്ക്രീൻഷോട്ട്
Updated on: 
1 min read

അമല പോൾ നായകയാകുന്ന ഹിന്ദി വെബ് സീരിസ് ‘ര‍ഞ്ജിഷ് ഹി സഹി’യുടെ ട്രെയിലർ റിലീസ് ചെയ്തു. ജീവിതത്തിൽ പരാജയപ്പെട്ടുപോയ ഒരു സിനിമാ സംവിധായകന്റെയും സൂപ്പർനായികയുടെയും പ്രണയമാണ് വെബ് സീരിസിന്റെ ഇതിവൃത്തം. സിനിമാ നടിയുടെ വേഷമാണ് അമല അവതരിപ്പിക്കുന്നത്. 

70കളിലെ ബോളിവുഡ് പശ്ചാത്തലമാക്കിയാണ് സീരിസ് ഒരുക്കിയിരിക്കുന്നത്. ജനുവരി 13 മുതൽ സീരിസ് തുടങ്ങും. പ്രമുഖ ഒടിടി പ്ലാറ്റ്ഫോമായ വൂട്ട് സെലക്ടിലാണ് റിലീസ്. അമല പോളിന് പുറമേ താഹിർ രാജ്, അമൃത പുരി എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. സെറീന വഹാബും ശ്രദ്ധേയ വേഷം കൈകാര്യം ചെയ്തിട്ടുണ്ട്. മഹേഷ് ഭട്ട് ആണ് നിർമാണം. അമലയുടെ ആദ്യ ഹിന്ദി പ്രോജ്ക്ട് ആണ് ഈ വെബ് സീരീസ്. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Athimanoharam, Antony Perumbavoor
Jayasudha
Sai Pallavi
Ramzan Muhammed
X

FOLLOW US

ON GOOGLE DISCOVER