'10 മണിക്കൂർ വരെ ജോലി, ഇപ്പോൾ ഫ്രിഡ്ജിൽ മിൽക് ഷേക്കോ ജങ്ക് ഫൂഡോ ഒന്നുമില്ല; കാൻസർ പിടിപെട്ടതിന് ശേഷം ജീവിതം മാറി'

പല രാജ്യങ്ങളിലും നഗരങ്ങളിലുമായുള്ള ഓട്ടമായിരുന്നു.
Ambika Pillai
Ambika Pillaiഇൻസ്റ്റ​ഗ്രാം
Updated on: 
1 min read

മലയാളികൾക്ക് ഏറെ സുപരിചിതയായ മേക്കപ്പ് ആർട്ടിസ്റ്റും ഹെയർ സ്റ്റൈലിസ്റ്റുമാണ് അംബിക പിള്ള. മേക്കോവറുകളെ ആദ്യം മലയാളിയ്ക്ക് പരിചയപ്പെടുത്തിയത് അംബികയായിരുന്നു. തനിക്ക് സ്തനാർബുദം ബാധിച്ചതിനെക്കുറിച്ചും അതിനെ അതിജീവിച്ചതിനെക്കുറിച്ചുമൊക്കെ പലപ്പോഴായി അഭിമുഖങ്ങളിൽ അംബിക തുറന്നു പറഞ്ഞിട്ടുണ്ട്.

ഇപ്പോഴിതാ കാൻസറിനെ അതിജീവിച്ച ശേഷമുള്ള തന്റെ ജീവിതത്തെക്കുറിച്ച് പറയുകയാണ് അംബിക. വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അവർ. "പല രാജ്യങ്ങളിലും നഗരങ്ങളിലുമായുള്ള ഓട്ടമായിരുന്നു. ഹെയർ സ്റ്റൈലിസ്റ്റായും മേക്കപ്പ് ആർട്ടിസ്റ്റായുള്ള 35 വർഷത്തെ ജീവിതം.

Ambika Pillai
സൂപ്പർ ഹീറോയിന്‍ ചിത്രം; 'മഹാകാളി' യിൽ ബോളിവുഡ് താരം രോഹിത് സറഫ്

ദിവസം പത്തുമണിക്കൂറൊക്കെ ജോലി ചെയ്തിരുന്നു. വ്യായാമം ഒന്നും ചെയ്തിരുന്നേയില്ല. കാൻസർ പിടിപെട്ടതിനു ശേഷം എന്റെ ജീവിതം മാറി. സലോൺ, മേക്കപ് ആർട്ടിസ്റ്റ് തുടങ്ങിയ ജോലിയിൽ നിന്നെല്ലാം റിട്ടയർ ചെയ്തു. ഇപ്പോൾ എന്റെ ഫ്രിഡ്‌ജിൽ മിൽക് ഷേക്കോ ജങ്ക് ഫൂഡോ ഒന്നുമില്ല. ആരോഗ്യകരമായ ഭക്ഷണങ്ങൾ മാത്രമേയുള്ളൂ.

Ambika Pillai
'ദളപതിയെ തിരക്കിയെന്ന് പറയൂ'; തൃഷയോട് ആരാധകർ, നാണത്തോടെ മറുപടി നൽകി നടി, വൈറലായി വിഡിയോ

ദിവസവും നടക്കാൻ പോകും. സമ്മർദമൊന്നുമില്ലാതെ ശാന്തമായിരിക്കും. നന്നായി ഭക്ഷണം കഴിക്കും. സ്വന്തം കാര്യങ്ങൾക്കായി സമയം കണ്ടെത്തും. ‘അംബിക പിള്ള സ്കിൻ ആൻഡ് ഹെയർ കെയർ പ്രൊഡക്ട്സി’നു വേണ്ടി കുറച്ചു സമയം ചെലവഴിക്കും. എപ്പോഴും സന്തോഷത്തോടെ ഇരിക്കാനാണ് ശ്രമിക്കുക".- അംബിക പിള്ള പറഞ്ഞു.

Summary

Cinema News: Ambika Pillai talks about her life after cancer surviving.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Rimi Tomy
Ambika Mohan
Ambika
Vijay, Trisha, Ambika
X

FOLLOW US

ON GOOGLE DISCOVER