

ഒരു സർക്കാർ ഉത്പന്നം സിനിമയെ പ്രശംസിച്ച് എഴുത്തുകാരൻ അംബികാസുതൻ മാങ്ങാട്. നർമ്മവും കണ്ണീരും നിറഞ്ഞ ഹൃദയ സപർശിയായ ജീവിതകഥ എന്നാണ് അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചത്. ഈയിടെ രണ്ട് മഹാസിനിമകൾ കണ്ട് ചമ്മിയതാണെന്നും അതിനാൽ സംശയിച്ചാണ് സിനിമയ്ക്ക് കയറിയത് എന്നുമാണ് അദ്ദേഹം പറയുന്നത്.
അംബികാസുതൻ മാങ്ങാടിന്റെ കുറിപ്പ്
ആദ്യമായിട്ടാണ് ഒരു സിനിമ കണ്ട് post ഇടുന്നത്. ഒരു സർക്കാർ ഉല്പന്നം എന്ന സിനിമ
അത്ര ഇഷ്ടപ്പെട്ടു. പണവും സമയവും നഷ്ടമാവില്ല. ഞാൻ ഗ്യാരണ്ടി. ഈയിടെ രണ്ട് മഹാസിനിമകൾ കണ്ട് ചമ്മിയതാണ്. സംശയിച്ചാണ് കേറി പോയത്. എന്നാൽ സമയം പോയതറിഞ്ഞില്ല. നർമ്മവും കണ്ണീരും നിറഞ്ഞ ഹൃദയ സപർശിയായ ജീവിതകഥ. ശക്തമായ രാഷ്ട്രീയവും ചിരികൾക്കിടയിൽ ആഖ്യാനിക്കുന്നുണ്ട്.
കാസർകോട് ദേശവും ഭാഷയും സൗന്ദര്യത്തോടെ നിറയുന്ന മറ്റൊരു നല്ല സിനിമ.
രണ്ടേ രണ്ടു വരിയിൽ എൻഡോസൾഫാൻ ദുരന്തം ശക്തമായും കൃത്യമായും പറയുന്നുണ്ട് ഒരിടത്ത്. സിനിമയുടെ അണിയറയിലുള്ളെ എല്ലാവരേയും അഭിനന്ദിക്കുന്നു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
പിന്നെ നിസാം റാവുത്തർ . ഈ സിനിമയുടെ കഥയും തിരക്കഥയും. താൻ പ്രാണൻ നൽകി ഉണ്ടാക്കിയ സിനിമ .കാണാൻ പ്രിയ കൂട്ടുകാരൻ കാത്തു നിൽക്കാതെ മിനിഞ്ഞാന്ന് തിരശീലയുടെ പിന്നിലേക്ക് പൊയ്ക്കളഞ്ഞു...
സിനിമ കണ്ട് ജനങ്ങൾ കയ്യടിക്കുമ്പോൾ അത് കാണാനും കേൾക്കാനും നീ അരികിൽ ഉണ്ടായിരുന്നെങ്കിൽ...
ഓർക്കുമ്പോൾ വല്ലാതെ സങ്കടം തികട്ടി വരുന്നുണ്ട്.....
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates