പാടുന്നതിനിടെ ആവേശം കൂടി കയ്യിൽ കിട്ടിയ കസേര വലിച്ചെറിഞ്ഞു; ​ഗായകൻ അറസ്റ്റിൽ

അലക്ഷ്യമായ പെരുമാറ്റത്തിനും വിദ്വേഷ പ്രചാരണത്തിനും ഇയാൾ 2020ൽ അറസ്റ്റിലായിരുന്നു
Morgan Wallen
മോർഗൻ വാല്ലെൻഇന്‍സ്റ്റഗ്രാം
Updated on
1 min read

വാഷിങ്‌ടൺ: സംഗീത പരിപാടിയുടെ ആവേശത്തിൽ തിരക്കേറിയ റോഡിലേക്ക് കസേര വലിച്ചെറിഞ്ഞ ഗായകൻ മോർഗൻ വാല്ലെൻ അറസ്റ്റില്‍. അമേരിക്കയിലെ നാഷ്‌വില്ലയിലുള്ള എറിക് ചർച്ച് റൂഫ് ടോപ്പ് ബാറിലാണ് സംഭവം. ആറ് നില കെട്ടിടത്തിനു മുകളിൽ നിന്നു വലിച്ചെറിഞ്ഞ കസേര തിരക്കേറിയ റോഡിൽ രണ്ട് പൊലീസുകാരുടെ സമീപത്തായാണ് വീഴുകയായിരുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സംഭവത്തിൽ ആർക്കും പരിക്കേറ്റില്ലെങ്കിലും പൊതുജനത്തിന് അപകടമുണ്ടാക്കും വിധത്തിൽ പെരുമാറിയതിനാണ് പൊലീസ് മോർ​ഗനെ അറസ്റ്റ് ചെയ്തത്. ഗായകർക്കു പാടാൻ സ്ഥിരം വേദിയൊരുക്കുന്ന ഇടമാണ് എറിക് ചർച്ച് ബാർ. പാട്ട് പാടുമ്പോള്‍ ആവേശം കൂടിയപ്പോഴാണ് മോർഗൻ കയ്യിൽ കിട്ടിയ കസേര വലിച്ചെറിഞ്ഞതെന്ന് ദൃക്സാക്ഷികൾ പറയുന്നു. അറസ്റ്റ് രേഖപ്പെടുത്തി മൂന്ന് മണിക്കൂറുകൾക്കു ശേഷം മോർഗനെ പൊലീസ് വിട്ടയച്ചു.

Morgan Wallen
'ആ അങ്ങകലെ എങ്ങോ പോയി'; ആടുജീവിതത്തിലെ പെരിയോനെ പാടി പ്രാർഥന, വിമർശനം

അടുത്തിടെ പുറത്തിറങ്ങിയ മോർഗന്റെ ‘വൺതിങ് അറ്റ് എ ടൈം’ എന്ന ആൽബം വലിയ ജനപ്രീതി നേടിയിരുന്നു. അലക്ഷ്യമായ പെരുമാറ്റത്തിനും വിദ്വേഷ പ്രചാരണത്തിനും ഇയാൾ 2020ൽ അറസ്റ്റിലായിരുന്നു. സ്ഥിരമായി വർഗീയ പരാമർശങ്ങൾ നടത്തുന്ന ഗായകനെ നിരവധി ചാനൽ പരിപാടികളിൽ നിന്നും സ്റ്റേജ് ഷോകളിൽ നിന്നും വിലക്കിയിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com