ദുൽഖറിന്റെ ബോളിവുഡ് ചിത്രത്തിൽ അമിതാഭ് ബച്ചനും

ആർ ബാൽക്കി സംവിധാനം ചെയ്യുന്ന ത്രില്ലർ ചിത്രത്തിലാണ് അതിഥി വേഷത്തിൽ ബി​ഗ് ബി എത്തുക
അമിതാഭ് ബച്ചൻ, ദുൽഖർ സൽമാൻ/ ഫേയ്സ്ബുക്ക്
അമിതാഭ് ബച്ചൻ, ദുൽഖർ സൽമാൻ/ ഫേയ്സ്ബുക്ക്
Updated on
1 min read

ദുൽഖർ സൽമാൻ നായകനായി എത്തുന്ന ബോളിവുഡ് ചിത്രത്തിൽ അമിതാഭ് ബച്ചനും. ആർ ബാൽക്കി സംവിധാനം ചെയ്യുന്ന ത്രില്ലർ ചിത്രത്തിലാണ് അതിഥി വേഷത്തിൽ ബി​ഗ് ബി എത്തുക. സംവിധായകൻ തന്നെയാണ് ഇതുസംബന്ധിച്ച് വിവരം പുറത്തുവിട്ടത്. 

"അമിതാഭ് ബച്ചൻ ഈ ചിത്രത്തിൽ ഉണ്ടാവും. എന്റെ ആദ്യ ചിത്രമായ ചീനി കം മുതൽ പാഡ്മാൻ വരെയുള്ള ചിത്രങ്ങളിൽ ബച്ചൻ വേഷമിട്ടിരുന്നു. ഈ ത്രില്ലർ ചിത്രത്തിൽ കഥയുടെ നിർണായക സന്ദർഭത്തിലാകും ബച്ചൻ അവതരിപ്പിക്കുന്ന കഥാപാത്രം എത്തുക. നിർണായക വേഷമാണ്. അദ്ദേഹത്തെ അഭിനയിപ്പിക്കണമെന്ന് കരുതി മാത്രം ഞാൻ ഒരു കഥാപാത്രത്തെ കണ്ടെത്താറില്ല" ഒരു അഭിമുഖത്തിൽ ബാൽകി പറഞ്ഞു. 

വലിയ താരനിരയിലാണ് ദുൽഖറിന്റെ മൂന്നാമത്തെ ബോളിവുഡ് ചിത്രം ഒരുങ്ങുന്നത്. പൂജ ഭട്ട്, സണ്ണി ഡിയോള്‍, ശ്രേയ ധന്വന്തരി എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുക. 2022 തുടക്കത്തിൽ തിയറ്ററിലൂടെയാണ് ചിത്രം റിലീസിനെത്തുക. ചിത്രീകരണം വൈകാതെ ആരംഭിക്കും. ചിത്രത്തിന് പേരോ മറ്റു വിവരങ്ങളോ പുറത്തുവിട്ടിട്ടില്ല.

കാര്‍വാന്‍, സോയ ഫാക്ടര്‍ എന്നീ സിനിമകൾക്കു ശേഷം ദുൽഖർ അഭിനയിക്കുന്ന ബോളിവുഡ് ചിത്രമാണിത്. തമിഴ്, തെലുങ്ക് സിനിമയിലും നിറഞ്ഞു നിൽക്കുകയാണ് ദുൽഖർ. പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ ജീവിതം പറയുന്ന കുറുപ്പാണ് താരത്തിന്റെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന സല്യൂട്ടും ചിത്രീകരണം പൂർത്തിയാക്കി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com