'നമ്മള്‍ തമ്മില്‍ വലിയ സംസാരം ഉണ്ടായിട്ടില്ല'; ഐശ്വര്യ-അഭിഷേക് വിവാഹമോചന നായികയ്ക്ക് ബി​ഗ് ബി അയച്ച കത്ത് വീണ്ടും വൈറൽ

ഇതിനിടെ നടി നിമ്രത് കൗറുമായി അഭിഷേക് പ്രണയത്തിലാണെന്ന തരത്തിലും ​ഗോസിപ്പുകൾ പരുന്നു.
Nimrat Kaur, Abhishek Bachchan
നിമ്രത് കൗർ, അഭിഷേക് ബച്ചൻഎക്സ്
Updated on
1 min read

ബോളിവുഡിലെ പവർ കപ്പിൾ എന്നാണ് ഐശ്വര്യ റായ്‌യും അഭിഷേക് ബച്ചനും അറിയപ്പെടുന്നത്. എന്നാൽ ഇരുവരും തമ്മിൽ വേർപിരിയുന്നു എന്ന അഭ്യൂഹം പ്രചരിക്കാൻ തുടങ്ങിയിട്ട് കാലം കുറച്ചായി. അംബാനി കല്യാണത്തിലടക്കം പ്രധാന ചടങ്ങുകളിലും വേദികളിലും ഇരുവരും ഒന്നിച്ച് എത്താതിരുന്നതും ഇത്തരം വാർത്തകൾക്ക് ബലമേകി.

ഇതിനിടെ നടി നിമ്രത് കൗറുമായി അഭിഷേക് പ്രണയത്തിലാണെന്ന തരത്തിലും ​ഗോസിപ്പുകൾ പരുന്നു. 'ദസ്​വി' എന്ന സിനിമയിൽ ഇരുവരും ഒന്നിച്ച് പ്രവർത്തിച്ചതോടെയാണ് അഭ്യൂഹങ്ങൾ ശക്തമാകാൻ തുടങ്ങിയത്. ദസ്‌വിയുടെ പ്രൊമോഷനായി അഭിഷേകും നിമ്രത്തും ഒന്നിച്ചെത്തിയ വിഡിയോയും സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു.

പ്രൊമോഷന്റെ ഭാ​ഗമായി നൽകിയ ഒരഭിമുഖത്തിൽ വിവാഹത്തെക്കുറിച്ച് ഇരുവരും പങ്കുവച്ചിരുന്നു. പതിനഞ്ച് വർഷം അഭിഷേക് ഐശ്വര്യയ്ക്കൊപ്പമുണ്ടായിരുന്നതിനെ അവതാരകൻ പ്രശംസിച്ചു. ഇതിന് പിന്നാലെയാണ് നിമ്രത് മറുപടി നൽകിയത്. 'വിവാഹബന്ധങ്ങൾ ദീർഘകാലം നിലനിൽക്കില്ല'. എന്നായിരുന്നു അഭിഷേകിനെ നോക്കി നിമ്രത് പറഞ്ഞത്.

'നന്ദി' എന്നാണ് അഭിഷേക് ഇതിന് തമാശയായി മറുപടി പറഞ്ഞത്. നിമ്രത് കൗറും അഭിഷേക് ബച്ചനും തമ്മിൽ പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾ വീണ്ടും സോഷ്യൽ മീഡിയയിൽ ഉയർന്നുവരുന്ന സാഹചര്യത്തിൽ അമിതാഭ് ബച്ചൻ നിമ്രത്തിന് എഴുതിയ ഒരു കത്ത് വീണ്ടും ചർച്ചയാവുകയാണ്. 2022 ലാണ് അമിതാഭ് കത്തയച്ചത്.

ദസ്​വിയിലെ പ്രകടനത്തിന് അമിതാഭ് നിമ്രത്തിന് പ്രശംസിക്കുകയും ചെയ്തു. നിമ്രത് കത്ത് സോഷ്യൽ മീ‍ഡിയയിലൂടെ പങ്കുവയ്ക്കുകയും ചെയ്തു. അമിതാഭ് ബച്ചന്റെ കൈപ്പടയിൽ എഴുതിയ കത്തിനൊപ്പം നിറയെ പൂക്കളുമുണ്ടായിരുന്നു. "നമ്മള്‍ തമ്മില്‍ വലിയ സംസാരം ഉണ്ടായിട്ടില്ല. അവസാനം കണ്ടത് വൈആര്‍എഫ് സ്റ്റുഡിയോയില്‍ കാഡ്ബറിയുടെ പരസ്യ വേളയിലാണ്. ദസ്‌വിയിലെ താങ്കളുടെ അഭിനയം ഗംഭീരമാണ്. എന്‍റെ എല്ലാ അഭിനന്ദനങ്ങളും".- എന്നായിരുന്നു അമിതാഭ് കുറിച്ചത്. 2022 ലാണ് 'ദസ്​വി' റിലീസ് ചെയ്യുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com