അമിതാഭ് ബച്ചന് പരിക്ക്, ലോഹക്കഷണം കൊണ്ട് കാലിലെ ഞരമ്പ് മുറിഞ്ഞു; വിശ്രമം വേണമെന്ന് ഡോക്ടർമാർ 

ഔദ്യോഗിക ബ്ലോഗിലൂടെ ബച്ചൻ തന്നെയാണ് ഇക്കാര്യം അറിയിച്ചത്
അമിതാഭ് ബച്ചന്‍/ ഫേയ്സ്ബുക്ക്
അമിതാഭ് ബച്ചന്‍/ ഫേയ്സ്ബുക്ക്
Updated on
1 min read

ടെലിവിഷൻ പരിപാടിയായ കോൻ ബനേഗാ ക്രോർപതിയുടെ സെറ്റിൽ നടൻ അമിതാഭ് ബച്ചന് പരിക്കേറ്റു. കാലിന് പരിക്കേറ്റതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച താരത്തിന് വിശ്രമം നിർദേശിച്ചിരിക്കുകയാണ് ഡോക്ടർമാർ. ഇടത് കാലില്‍ ഒരു ലോഹക്കഷണം കൊണ്ട് ഞരമ്പ് മുറിഞ്ഞ് ധാരാളം രക്തം പോയെന്ന് താരം പറഞ്ഞു.  തന്റെ ഔദ്യോഗിക ബ്ലോഗിലൂടെ ബച്ചൻ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. 

കോൻ ബനേഗാ ക്രോർപതിയുടെ ചിത്രീകരണത്തിനിടെ ലോഹകഷ്ണം കൊണ്ട് കാലിലെ ഞരമ്പിന് മുറിഞ്ഞു. ചോര വരാൻ തുടങ്ങി. ഉടൻ തന്നെ ഡോക്ടറിന്റെ സഹായത്തോടെ മുറിവ് തുന്നികെട്ടി, താരം പറഞ്ഞു.  സ്റ്റിച്ചിടേണ്ടി വന്നതിനാല്‍ കാലിന് അധികം ആയാസം കൊടുക്കരുതെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. ട്രെഡ്മില്ലിലൂടെ പോലും നടക്കരുതെന്ന് പറഞ്ഞിട്ടുണ്ട്.

താരത്തിന്റെ ഏറ്റവും പുതിയ ചിത്രമായ ഊന്‍ചായി നവംബര്‍ 11 ന് തിയറ്ററുകളിലെത്തും. അനുപം ഖേര്‍, നീന ഗുപ്ത, പരിനീതി ചോപ്ര തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Rashmika Mandanna
Reena Dutta and Aamir Khan, Junaid Khan
Ranjini Haridas
Vijay Deverakonda, Rashmika Mandanna
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com