'എന്തിനാ അമ്മയുടെ കൂടെ നില്‍ക്കുന്നത്?'; മോളെ കൂട്ടുകാർ കളിയാക്കി, പലവട്ടം പ്രിന്‍സിപ്പാളിനെ കാണേണ്ടി വന്നു: അമൃത സുരേഷ്‌

എന്തിനാണ് അമ്മയുടെ കൂടെ നില്‍ക്കുന്നത് എന്നൊക്കെ ചോദിക്കാന്‍ തുടങ്ങി
Amritha Suresh
Amritha Sureshഫെയ്സ്ബുക്ക്
Updated on
1 min read

മലയാളികള്‍ക്ക് സുപരിചിതയും പ്രിയങ്കരിയുമായ ഗായികയാണ് അമൃത സുരേഷ്. റിയാലിറ്റി ഷോയിലൂടെ വന്ന് താരമായി മാറിയ ഗായിക. അതേസമയം അമൃതയുടെ വ്യക്തി ജീവിതത്തിലെ പ്രതിസന്ധികളും പ്രശ്‌നങ്ങളും വലിയ വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വഴിയൊരുക്കുകയും ചെയ്തിട്ടുണ്ട്. തന്റെ വ്യക്തി ജീവിതത്തിലെ പ്രശ്‌നങ്ങളുടെ പേരില്‍ സോഷ്യല്‍ മീഡിയയുടെ നിരന്തമുള്ള ആക്രമണം നേരിടേണ്ടി വന്നിട്ടുണ്ട് അമൃതയ്ക്ക്.

Amritha Suresh
'അവരെ ഒറ്റയ്ക്ക് ഓട്ടോയില്‍ പോലും വിടില്ലായിരുന്നു'; ഒരിക്കല്‍ മാത്രം ആണ്‍കുട്ടിയായിരുന്നുവെങ്കില്‍ എന്ന് തോന്നി: സിന്ധു കൃഷ്ണ

സൈബര്‍ ആക്രമണങ്ങള്‍ നേരിടുമ്പോഴെല്ലാം തുടക്കത്തില്‍ മൗനമായിരുന്നു അമൃതയുടെ മറുപടി. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് ശേഷം താന്‍ നേരിട്ടതെല്ലാം തുറന്ന് പറഞ്ഞ് അമൃത രംഗത്തെത്തി. ഇപ്പോഴിതാ സൈബര്‍ ആക്രമണങ്ങള്‍ മൂലം തന്റെ മകള്‍ക്ക് സ്‌കൂളില്‍ നേരിടേണ്ടി വന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് സംസാരിക്കുകയാണ് അമൃത. മൂവി വേള്‍ഡ് മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അമൃത മനസ് തുറന്നത്.

Amritha Suresh
ഓരോ സ്ത്രീകളും പുരുഷന്മാരും വായിച്ചിരിക്കേണ്ട പുസ്തകം'; ലെനയുടെ പുസ്തകം പ്രകാശനം ചെയ്ത് ഭര്‍ത്താവ് പ്രശാന്ത് ബാലകൃഷ്ണന്‍ നായര്‍

''എനിക്കൊരു മോളില്ലേ, ഒരു പ്രായം വരെയൊക്കെ അവളെ ബാധിക്കാതെ പോയിരുന്നു. കുറച്ച് വിവരം വച്ചപ്പോഴേക്കും സ്‌കൂളില്‍ കുട്ടികളൊക്കെ കളിയാക്കാന്‍ തുടങ്ങി. അമ്മയെക്കുറിച്ച് ഇങ്ങനെയൊക്കെ ആണല്ലോ പറയുന്നത്, എന്തിനാണ് അമ്മയുടെ കൂടെ നില്‍ക്കുന്നത് എന്നൊക്കെ ചോദിക്കാന്‍ തുടങ്ങി. അവള്‍ക്ക് അറിയാം ഞങ്ങളുടെ ജീവിതം എന്താണെന്നും ഞാനെടുത്ത ചോയ്‌സുകള്‍ എന്തായിരുന്നുവെന്നും. പക്ഷെ സ്‌കൂളില്‍ വരുമ്പോള്‍ അതൊക്കെ സങ്കടമല്ലേ. എത്രയോ തവണ ഞാനും അഭിരാമിയുമൊക്കെ പ്രിന്‍സിപ്പാളിനെ പോയി കാണേണ്ടി വന്നിരിക്കുന്നു. ഇപ്പോള്‍ അങ്ങനൊന്നുമില്ല. ഒരുപാട് മാറി.'' അമൃത പറയുന്നു.

''അങ്ങനൊക്കെയുള്ള സാഹചര്യങ്ങള്‍ വന്നതോടെയാണ് ഇനി ഞാന്‍ മിണ്ടാതിരിക്കില്ല എന്ന് തീരുമാനിച്ചത്. മിണ്ടാതിരുന്നപ്പോഴാണ് ഞാന്‍ തെറ്റുകാരിയായത്. എന്റെ ഒരു കാര്യവും ഞാന്‍ പറഞ്ഞിരുന്നില്ല. 14 വര്‍ഷം മിണ്ടാതിരുന്നു. ശരിക്കും പറഞ്ഞാല്‍ മിണ്ടാതിരിക്കരുത്, പറയാന്‍ അവസരമുണ്ടെങ്കില്‍ പറയണം. എന്റെ ജീവിതം എന്നെ പഠിപ്പിച്ച കാര്യമാണത്. ഒരാള്‍ നമ്മളെ ഇങ്ങനെ പറഞ്ഞുകൊണ്ടിരിക്കുമ്പോള്‍ നമ്മളെന്തിനാണ് അത് അംഗീകരിച്ച് നില്‍ക്കുന്നത്. എനിക്ക് എല്ലാ സ്ത്രീകളോടും പറയാനുള്ളതും അതാണ്. വെറുതെ എന്തിനാണ് കുറ്റപ്പെടുത്തലുകള്‍ എടുക്കുന്നത്. നമുക്ക് നാക്ക് തന്നിട്ടില്ലേ, എന്നെപ്പോലെ എന്തിനാണ് മണ്ടിയാകുന്നത്. ഇതിങ്ങനെ കൂട്ടി കൂട്ടി എല്ലാവരും വെറുക്കുന്ന ഒരാളാകുന്നത് എന്തിനാണ്?'' എന്നും അമൃത ചോദിക്കുന്നുണ്ട്.

Summary

Amritha Suresh on how social media bulliying affected her daughter.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
sticky_ads
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com