19-ാം വയസിലെ കല്യാണം ജോത്സ്യന്‍ പറഞ്ഞതിനാല്‍; ഒരുപാട് സ്‌നേഹം കിട്ടിയപ്പോള്‍ വീണുപോയി, ആ ട്രോമ ഇപ്പോഴുമുണ്ട്: അമൃത സുരേഷ്

ഒരു പങ്കാളി വേണമെന്ന് ആഗ്രഹമുണ്ട്. പക്ഷെ, വിവാഹം കഴിക്കാന്‍ ഞാന്‍ താല്‍പര്യപ്പെടുന്നില്ല.
Amritha Suresh
Amritha Suresh
Updated on
2 min read

റിയാലിറ്റി ഷോയിലൂടെ കടന്നു വന്ന് മലയാളികള്‍ക്ക് സുപരിചിതയും പ്രിയങ്കരിയുമായ ഗായികയാണ് അമൃത സുരേഷ്. അമൃതയുടെ വ്യക്തി ജീവിതം എന്നും വാര്‍ത്തകളില്‍ ഇടം പിടിക്കാറുണ്ട്. നടന്‍ ബാലയുമായുള്ള വിവാഹവും വിവാഹ മോചനവും തുടര്‍ന്നുണ്ടായ സംഭവങ്ങളുമെല്ലാം വലിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരുന്നു. ആദ്യ വിവാഹത്തിന്റെ ട്രോമ താന്‍ ഇപ്പോഴും അനുഭവിക്കുന്നുണ്ടെന്നാണ് അമൃത പറയുന്നത്. രഞ്ജിനി ഹരിദാസുമായുള്ള അഭിമുഖത്തിലാണ് അമൃത മനസ് തുറന്നത്.

Amritha Suresh
'സ്ത്രീകളുടെ രോഷം നിങ്ങളുടെ മേല്‍ പതിക്കട്ടെ'; വൈരമുത്തുവിനെ അഭിനന്ദിച്ച കമലിനെതിരെ ചിന്‍മയി

''നേരത്തെ വിവാഹം കഴിച്ചതുകൊണ്ട് ഉണ്ടായ ഒരു ഗുണം എന്റെ മകള്‍ ഇപ്പോള്‍ ടീനേജറാണ് എന്നതാണ്. അവള്‍ എന്റെയും അഭിയുടേയും ഫ്രണ്ടിനെപ്പോലെയാണ്. ബോംബെയില്‍ നിന്ന് എന്നെ വിവാഹം കഴിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ച് കഴിഞ്ഞ ദിവസം ഒരാള്‍ വിളിച്ചിരുന്നു. അത് അറിഞ്ഞതും അഭി ചോദിച്ചത് മതിയായില്ലേ എന്നാണ്. പ്രപ്പോസലിന്റെ കാര്യം പാപ്പുവിനോട് പറഞ്ഞപ്പോള്‍ മമ്മി പോയി ട്രൈ ചെയ്തിട്ട് തിരിച്ച് വാ എന്നായിരുന്നു അവളുടെ മറുപടി. വിവാഹം കഴിക്കാന്‍ ഞാന്‍ താല്‍പര്യപ്പെടുന്നില്ല. പക്ഷെ ഒരു പങ്കാളി വേണമെന്ന് ആഗ്രഹമുണ്ട്. ആദ്യ വിവാഹത്തിന്റെ ട്രോമ ഇപ്പോഴുമുണ്ട്. അതുകൊണ്ടാണ് കല്യാണം എന്ന ഐഡിയ എനിക്ക് അക്‌സപ്റ്റ് ചെയ്യാന്‍ പറ്റാത്തത്.'' അമൃത പറയുന്നു.

Amritha Suresh
പരിക്കേറ്റ‌ കുട്ടിക്കുരങ്ങനെ ദത്തെടുത്ത് റാഷ തഡാനി; 'എന്തൊരു തങ്കപ്പെട്ട മനസാണെ'ന്ന് ആരാധകർ

തന്റെ വിവാഹത്തെക്കുറിച്ചും താരം സംസാരിക്കുന്നുണ്ട്. വിവാഹം നടക്കുമ്പോള്‍ അമൃതയ്ക്ക് 19 വയസ് മാത്രമായിരുന്നു പ്രായം. ജോത്സ്യന്‍ പറഞ്ഞത് പ്രകാരമായിരുന്നു ആ പ്രായത്തില്‍ വിവാഹം കഴിച്ചതെന്നും താരം പറയുന്നു. ലവ് ബോംബിങ് ആയിരുന്നുവെന്നും അതില്‍ വീണുപോയതാണെന്നും അമൃത പറയുന്നു.

''പതിനെട്ട് വയസില്‍ വിവാഹനിശ്ചയം കഴിഞ്ഞു. പത്തൊമ്പതാം വയസില്‍ വിവാഹവും. ആ പ്രായത്തില്‍ വിവാഹം കഴിച്ചത് ജോത്സ്യന്‍ കാരണമാണ്. ആ പ്രായത്തില്‍ എന്റെ വിവാഹം നടക്കണമെന്ന് ജാതകത്തില്‍ ഉണ്ടായിരുന്നുവത്രെ. വിവാഹം എന്ന തീരുമാനത്തിലേക്ക് ഞാന്‍ ആ പ്രായത്തില്‍ എത്തിയതിന് ചില കാരണങ്ങളുണ്ട്. ആശ്രമവും മറ്റും ചുറ്റിപറ്റി വളരെ ഒതുക്കമുള്ള ജീവിതമായിരുന്നു എന്റേത്. ഐഡിയ സ്റ്റാര്‍ സിങറില്‍ വന്നശേഷമാണ് കൂടുതല്‍ ആളുകളെ കണ്ടതും പരിചയപ്പെട്ടതും എക്‌സ്‌പ്ലോര്‍ ചെയ്ത് തുടങ്ങിയതും. അതുകൊണ്ട് തന്നെ ആരെങ്കിലും ചെറുതായി സ്‌നേഹം കാണിച്ചാല്‍ പോലും അതില്‍ വീണുപോകും. ലവ് ബോംബിങ് എന്റെ പ്രണയത്തിന്റെ കാര്യത്തില്‍ വലിയൊരു ഫാക്ടറായിരുന്നു'' താരം പറയുന്നു.

ഞാന്‍ സംഗീതത്തെ സ്‌നേഹിക്കുന്ന ആളായതുകൊണ്ട് അതുമായി ബന്ധപ്പെടുത്തിയും കരിയറുമായി കൂട്ടിച്ചേര്‍ത്തും ഒരുപാട് പ്രോമിസുകള്‍ ആ ലവ് ബോംബിങിനൊപ്പം ഉണ്ടായിരുന്നുവെന്നും താരം പറയുന്നു. തന്റെ കുടുംബത്തിനോട് തുടക്കത്തില്‍ ഒരുപാട് സ്‌നേഹം കാണിച്ചിരുന്ന വ്യക്തിയുമായിരുന്നു. അതൊല്ലാം കൂടിയായപ്പോള്‍ ഞാന്‍ അയാളെ പ്രണയിച്ച് പോയെന്നാണ് താരം പറയുന്നത്. വിവാഹം എന്റെ വലിയ ആഗ്രഹമായിരുന്നു. ഒരുപാട് സ്‌നേഹം കിട്ടിയപ്പോള്‍ ഒരുപാട് സ്വപ്നങ്ങളും ഞാന്‍ കണ്ടുവെന്നും അമൃത വിവാഹത്തെക്കുറിച്ച് പറയുന്നു.

Summary

Amritha Suresh opens up about her marriage. She still carries the traumas from it.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
sticky_ads
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com