

നടന്‍ ബാലയും ഗായിക അമൃത സുരേഷും തമ്മിലുള്ള പ്രശ്‌നങ്ങള്‍ കഴിഞ്ഞ കുറച്ചുദിവസങ്ങളായി സാമൂഹികമാധ്യമത്തില്‍ ചര്‍ച്ചയാവുന്നുണ്ട്. മകളെ കാണിക്കാന്‍ മുന്‍ഭാര്യയായ അമൃത തയ്യാറാകുന്നില്ല എന്ന ബാലയുടെ പരാമര്‍ശത്തോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കണം. പിന്നാലെ ബാലയ്‌ക്കെതിരെ മകളും താന്‍ അനുഭവിച്ച പ്രശ്‌നങ്ങള്‍ പങ്കുവെച്ച് അമൃതയും രംഗത്തെത്തിയിരുന്നു. അനുഭവിച്ചതിന്റെ ഒരുതരിമാത്രമാണ് പറഞ്ഞതെന്ന് അമൃത ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചിരിക്കുന്നത്.
ബാലയുമായുള്ള വിവാഹ ബന്ധത്തിലെന്താണ് സംഭവിച്ചതെന്ന് അമൃത നേരത്തേ പങ്കുവെച്ച വീഡിയോയില്‍ തുറന്നുപറഞ്ഞിരുന്നു. മകളെ ഇനിയും ഉപദ്രവിക്കരുതെന്ന് അതേ വീഡിയോയില്‍ കരഞ്ഞ് അപേക്ഷിച്ചിക്കുകയും ചെയ്തിരുന്നു. ഇതിനുശേഷമാണ് ബാല താന്‍ ഇനി ഒന്നിനുമില്ല കളി നിര്‍ത്തുകയാണെന്നും പറഞ്ഞ് രംഗത്തെത്തിയത്.ഇപ്പോഴിതാ ബാലയുടെ പ്രതികരണത്തിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച് ഫെയ്സ് ബുക്കില്‍ പോസ്റ്റിട്ടിരിക്കുകയാണ് അമൃത. പിആര്‍ വര്‍ക്കെന്ന് പറഞ്ഞ് ആളുകളെ തെറ്റിദ്ധരിപ്പിക്കാന്‍ നോക്കരുതെന്നും അമൃത കുറിപ്പില്‍ പറയുന്നുണ്ട്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
അമൃതയുടെ കുറിപ്പ്
ഞങ്ങള്‍ക്ക് വേണ്ടി ചോദിക്കാനും പറയാനും ആരുമില്ലെന്ന ധൈര്യം ശക്തരെ കൂടുതല്‍ ശക്തരാക്കുകയിരുന്നു ചെയ്തത്.. പക്ഷെ പതിയെ മലയാളികള്‍ ഞങ്ങളുടെ സത്യങ്ങള്‍ തിരിച്ചറിഞ്ഞു എന്ന് കണ്ടു തുടങ്ങിയപ്പോള്‍ ഉള്ള അടുത്ത നീക്കം ദയവു ചെയ്തു ഇവിടെ തന്നെ അവസാനിപ്പിക്കുക....
പതിനാലു വര്‍ഷത്തെ എന്റെ നിശബ്ദതയെ ചൂഷണം ചെയ്തു കൊണ്ട് എനിക്കെതിരെ ഉണ്ടായ രൂക്ഷവും അടിസ്ഥാനരഹിതവുമായ ആരോപണങ്ങളോട് ഞാന്‍ മൗനം പാലിച്ചതിനാല്‍ എനിക്കും എന്റെ കുടുംബത്തിനും ഉണ്ടായ നഷ്ടം ചെറുതല്ല.
കോടതിയെയും നിയമത്തെയും ബഹുമാനിച്ചു കൊണ്ട് ഞാന്‍ മിണ്ടാതിരുന്നത് എന്റെ മടിയില്‍ കനമുള്ളതു കൊണ്ടുമല്ല. എന്റെ മകളുടെ വിഷയം പിന്നെയും പിന്നെയും അവളുടെ അച്ഛന്‍ എടുത്തു ഒരു വാര്‍ത്ത ആക്കുന്നത് പോലെ ഞാനും തുടങ്ങാതിരിക്കാനാണ്.
പക്ഷെ, ഇന്ന് അവള്‍ ഒരു വലിയ കുട്ടി ആണ്, എന്നെക്കാളും മാനസിക ശക്തിയും ബുദ്ധിയും ധാര്‍മിക ബോധവുമുള്ള ഒരു കരുത്തുറ്റ പെണ്‍കുട്ടി അവളെനിക്ക് തന്ന ശക്തിയിലാണ് എന്റെ എല്ലാ അനുഭവങ്ങളെയും ഉള്‍ഭയങ്ങളെയും ,എന്നെ ഒരുപാട് തളര്‍ത്തിയ ട്രോമകളെയും ഉണര്‍ത്തിയെന്നിരുന്നാലും പ്രതികരിക്കാനുള്ള ശേഷിയേലേക്കെത്തിച്ചത്!
ഇതിനു മുന്‍പ് വക്കീലുമാരായി എടുത്ത ഒരു വിഡിയോയില്‍ ഞാന്‍ വ്യക്തമായി നിയമപരമായ കാര്യങ്ങളും, അതില്‍ എന്തിനൊക്കെ ആണ് ആരാണ് വീഴ്ചകള്‍ വരുത്തിയതെന്നും, അവരവരുടെ കുറവിനെ മറക്കാനുള്ള എന്റെ നേരെ ഉള്ള അക്രമങ്ങളെയും ഒക്കെ തന്നെ ഞാന്‍ ചൂണ്ടിക്കാണിച്ചിരുന്നു!
പണം തട്ടിയെടുത്തു, മോശമായ ഒരു സ്ത്രീ, എന്നല്ല, ഒരു സ്ത്രീയെ സമൂഹത്തില്‍ എങ്ങനെ ഒക്കെ നശിപ്പിച്ചു ചിത്രീകരിക്കാമോ അതെല്ലാം സഹിച്ചത് എന്റെ മകളുടെ പ്രൈവസിയെ മാനിച്ച കൊണ്ട് മാത്രം ആയിരുന്നു! പക്ഷെ ഇന്നിതവളുടെ ആവശ്യമായി മാറിയിരിക്കുകയാണ്! അതിനവള്‍ തിരഞ്ഞെടുത്ത ധീരമായ സ്റ്റെപ്പിനെ പോലും ഒരുപാടു വെറുപ്പോടെയുമാണ് ഞങ്ങള്‍ നേരിടേണ്ടി വന്നത്!
ഞാന്‍ ഈ വിഷയത്തില്‍ ഒരൊറ്റ പ്രാവശ്യം മാത്രമേ പ്രതികരിച്ചുള്ളു! ഞാന്‍ അനുഭവിച്ചതിന്റെ ഒരു തരി മാത്രം ആണ് നിങ്ങളിലേക്ക് എനിക്ക് എത്തിക്കുവാന്‍ സാധിച്ചത്, അതും ഞാന്‍ ചെയ്യില്ലായിരുന്നു, ഒരു പക്ഷെ, വര്ഷങ്ങളോളം എന്നെ ഉപദ്രവിച്ചില്ലായിരുന്നു എങ്കില്‍...
പക്ഷെ എനിക്കും ജീവിക്കണം എന്നുള്ള കൊതി കൊണ്ടും, എന്റെ മകളുടെ മാനസിക അവസ്ഥയെ ഓണ്‍ലൈനിലൂടെയും അല്ലാതെയും ഒക്കെ നടത്തിയിട്ടുള്ള ഗുണ്ടായിസത്തിനും ഉള്ള ഒരു കളിക്കളം ആക്കരുതെന്ന ഒരു ദൃഢനിശ്ചയത്തിനും അന്ത്യമായാണ് ഞാന്‍ അത് പോലും ചെയ്തു പോയത്!..
എന്നിട്ടും ഇപ്പോള്‍ സത്യങ്ങള്‍ക്കു മേലെ സത്യങ്ങള്‍ പുറത്തു വരാന്‍ തുടങ്ങിയപ്പോള്‍, അതും ദൃക്സാക്ഷികളും തെളിവുകള്‍ നേരിട്ട് കണ്ടവരുമൊക്കെ വലുപ്പചെറുപ്പമില്ലാതെ സത്യത്തിനു വേണ്ടിയും, എന്റെ കുടുംബത്തിന് വേണ്ടിയും സംസാരിക്കാന്‍ തുടങ്ങിയപ്പോ- ആദ്യമായി തുടങ്ങിയപ്പോള്‍ - സ്വന്തം മുഖമൂടിയെ സംരക്ഷിക്കാന്‍, പുതിയ കള്ളത്തരങ്ങളിലേക്കു വ്യതിചലിച്ചു വിടാനുള്ള ശ്രമം ദയവു ചെയ്തു അവസാനിപ്പിക്കുക.. അതിനു ചുക്കാന്‍ പിടിച്ചു കൊണ്ട് ഓരോ പാവം വ്‌ലോഗെര്‍മാരും സത്യങ്ങള്‍ അറിയാതെ മാനിപ്പുലേറ്റഡ് ആകുമ്പോള്‍ - മഞ്ഞപത്രങ്ങള്‍ ഞങ്ങളെ വീടും വേട്ടയാടാന്‍ തുടങ്ങുമ്പോള്‍, സത്യങ്ങളെ മറപ്പിക്കാനുള്ള ശ്രമങ്ങള്‍ വീണ്ടും വിജയിക്കുകയാണ്
എനിക്കാരെയും വേട്ടയാടാന്‍ ആഗ്രഹമില്ല, ഞാന്‍ അത് മുന്പും പിന്പും ചെയ്തിട്ടുമില്ല. ഞാന്‍ കഴിഞ്ഞ വട്ടം പറഞ്ഞത് പോലെ ഇതിനെ ശക്തമായ നിയനടപടികളിലൂടെ നേരിടാന്‍ ആണ് എന്റെ തീരുമാനം..
അതിനിടയില്‍ കൂടുതല്‍ കണ്ണില്‍ പൊടി ഇടലും എന്റെ ജഞ വര്‍ക്കുമെന്നു പറഞ്ഞുള്ള പ്രസ്താവനകള്‍ ദയവു ചെയ്തു പറഞ്ഞുപരത്താതിരിക്കുക.. ഞാന്‍ വ്യക്തമായി പറയുന്നു, ഞാന്‍ ഒരു ജഞ വര്‍ക്കും ചെയ്തിട്ടില്ല, ഇനി ചെയ്യുകയുമില്ല, അതിനു വേണ്ടി ചിലവാക്കാനുള്ള കൊടികളും ലക്ഷങ്ങളും എന്റെ കയ്യില്‍ ഇല്ല ..
'ഞാന്‍ ഇപ്പോള്‍ മിണ്ടാതെ ആയി ' ഞാന്‍ എന്തോ കളി അവസാനിപ്പിച്ചു എന്ന് പറയുമ്പോള്‍, ഇത്രയും കാലം താന്‍ ഏകപക്ഷമായ ഒരു ഗുസ്തിയില്‍ ഏര്‍പ്പെട്ടിരുന്നു എന്ന് സ്വമേധയാല്‍ അംഗീരിക്കുകയും ആണ് ചെയ്തത് , എന്നാല്‍ ഞാന്‍ ആകെ പ്രതികരിച്ചത് ഒരിക്കല്‍ മാത്രം.. അതിനെയും PR എന്നോകെ പറഞ്ഞു ദയവുചെയ്ത് ആളുകളെ തെറ്റുധരിപ്പിക്കാന്‍ നോക്കേണ്ട, വിലക്ക് വാങ്ങാന്‍ എന്നും എല്ലാവരെയും പറ്റില്ല..
നിങ്ങളുടെ മനസ്സില്‍ സത്യമെന്നു ബോധ്യപ്പെട്ട ഒരു കാര്യത്തെ അടിസ്ഥാനരഹിതമായ രീതികളില്‍ തിരിഞ്ഞു ചിന്തിക്കാനുള്ള ഒരു ഇടം കൊടുക്കാതിരിക്കുക...
എന്റെയും എന്റെ മകളുടെയും എന്റെ കുടുംബത്തിന്റെയും നിവര്‍ത്തികേടിനെ ചൂഷണം ചെയ്തു, മര്‍മ്മത്തില്‍ കുത്തുന്ന പ്രസ്താവനകളെ കണ്ണും പൂട്ടി വിശ്വസിച്ചു സത്യത്തിലേക്കുള്ള പാതയെ വഴി തെറ്റിച്ചു വിടാതിരിക്കുക....
എന്റെ പ്രിയപ്പെട്ട നാട്ടുകാരോടുള്ള അഭ്യര്‍ത്ഥന ആണ് !
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates