‘തേങ്ങുമീ വീണയിൽ’- അനിയത്തിപ്രാവിലെ ആരും കേൾക്കാത്ത ​ഗാനം; 24 വർഷങ്ങൾക്ക് ശേഷം റിലീസ്  (വീഡിയോ)

‘തേങ്ങുമീ വീണയിൽ’- അനിയത്തിപ്രാവിലെ ആരും കേൾക്കാത്ത ​ഗാനം; 24 വർഷങ്ങൾക്ക് ശേഷം റിലീസ്
വീഡിയോ ദൃശ്യം
വീഡിയോ ദൃശ്യം
Updated on
1 min read

ലയാളികളുടെ മനസിൽ തരംഗം തീർത്ത സിനിമയാണ് അനിയത്തിപ്രാവ്. 24 വർഷത്തിന് ശേഷം ഫാസിലിന്റെ സൂപ്പർ ഹിറ്റ് ചിത്രത്തിലെ ആരും കേൾക്കാത്ത ഒരു ഗാനം പുറത്തിറക്കിയിരിക്കുകയാണ് സംഗീത സംവിധായകനായ ഔസേപ്പച്ചൻ. ഈയിടെ അന്തരിച്ച കവിയും ഗാന രചയിതാവുമായ എസ് രമേശൻ നായരോടുള്ള ആദര സൂചകമായാണ് ഔസേപ്പച്ചൻ ഈ ഗാനം പുറത്ത് വിട്ടിരിക്കുന്നത്.

മലയാളികളുടെ ചുണ്ടിൽ ഇപ്പോഴും നിൽക്കുന്നതാണ് ഈ സിനിമയിലെ പ്രിയപ്പെട്ട അഞ്ച് ​ഗാനങ്ങളും. കുഞ്ചാക്കോ ബോബൻ അരങ്ങേറ്റം കുറിച്ച ചിത്രത്തിൽ ശാലിനി ആയിരുന്നു നായിക. 

‘തേങ്ങുമീ വീണയിൽ’ എന്നാരംഭിക്കുന്ന ഗാനം യേശുദാസും ചിത്രയും ചേർന്നാണ് ആലപിച്ചിരിക്കുന്നത്. മുൻ നിശ്ചയ പ്രകാരമുള്ള ക്ലൈമാക്സിൽ മാറ്റം വന്നതോടെയാണ് ഈ ഗാനം ചിത്രത്തിൽ നിന്ന ഒഴിവാക്കിയത്. കുഞ്ചാക്കോ ബോബനും ഔസേപ്പച്ചനും ഗാനം ഫെയ്സ്ബുക്കിലൂടെ പങ്ക് വെച്ചിട്ടുണ്ട്. സത്യം വിഡിയോസാണ് ഗാനം യൂട്യൂബിൽ റിലീസ് ചെയ്തത്.

കുഞ്ചാക്കോ ബോബനും ശാലിനിക്കും പുറമെ തിലകൻ, ശ്രീവിദ്യ, ഹരിശ്രീ അശോകൻ, സുധീഷ്, ജനാർദ്ദനൻ, കൊച്ചിൻ ഹനീഫ, കെപിഎസി ലളിത ഉൾപ്പെടെയുളള താരങ്ങളും അനിയത്തിപ്രാവിൽ ശ്രദ്ധേയ പ്രകടനമാണ് കാഴ്ചവെച്ചത്.

ഇരുന്നൂറിലധികം ദിവസമാണ് ചിത്രം കേരളത്തിലെ തിയറ്ററുകളിൽ പ്രദർശിപ്പിച്ചത്. അന്ന് പതിനഞ്ച് കോടിയിലധികം കലക്ഷനും ചാക്കോച്ചൻ ചിത്രം ബോക്‌സോഫീസിൽ നിന്ന് നേടി. ആദ്യ ചിത്രത്തിലൂടെ തന്നെ നിരവധി ആരാധകരെയാണ് കുഞ്ചാക്കോ ബോബന് ലഭിച്ചത്. 

സ്വർഗചിത്ര അപ്പച്ചനാണ് ചിത്രം നിർമ്മിച്ചത്. അനിയത്തിപ്രാവ് പിന്നീട് തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും റീമേക്ക് ചെയ്യപ്പെട്ടു. തമിഴ് പതിപ്പായ കാതലുക്കു മര്യാദെയിൽ ശാലിനിക്കൊപ്പം ദളപതി വിജയ് പ്രധാന വേഷത്തിലെത്തി. വിജയുടെ കരിയറിൽ ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രമായിരുന്നു ഇത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com