'പ്രസ് മീറ്റില്‍ കള്ളം പറഞ്ഞിട്ട് കാര്യമില്ല, അടിമുടി കള്ളത്തില്‍ മുങ്ങിയ ഫ്രോഡേഷ് കുമാർ'; അഭിലാഷ് പിള്ളയ്‌ക്കെതിരെ ലൈന്‍ പ്രൊഡ്യൂസര്‍

'പ്രസ് മീറ്റില്‍ വന്നിരുന്ന് കള്ളം പറഞ്ഞിട്ട് കാര്യമില്ല. നിങ്ങള്‍ ഇത് അര്‍ഹിക്കുന്നു'
Anand Sreebala line producer against Abhilash Pillai
Anand Sreebala line producer against Abhilash Pillai
Updated on
2 min read

തിരക്കഥാകൃത്ത് അഭിലാഷ് പിള്ളയ്‌ക്കെതിരെ ആനന്ദ് ശ്രീബാലയുടെ ലൈന്‍ പ്രൊഡ്യൂസര്‍. മുരളി കുന്നുംപുറത്തിന്റെ ആരോപണത്തിന് പിന്നാലെ സൈബര്‍ ആക്രമണം നേരിടുന്നതായി അഭിലാഷ് പിള്ള പറഞ്ഞിരുന്നു. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചിരുന്നു. ഈ പോസ്റ്റിന്റെ കമന്റ് ബോക്‌സിലൂടെയാണ് ലൈന്‍ പ്രൊഡ്യൂസറുടെ പ്രതികരണം.

''പ്രസ് മീറ്റില്‍ വന്നിരുന്ന് കള്ളം പറഞ്ഞിട്ട് കാര്യമില്ല. നിങ്ങള്‍ ഇത് അര്‍ഹിക്കുന്നു മിസ്റ്റര്‍ അഭിലാഷ്'' എന്നാണ് ആനന്ദ് ശ്രീബാലയുടെ ലൈന്‍ പ്രൊഡ്യൂസര്‍ ഗോപകുമാറിന്റെ കമന്റ്. അഭിലാഷ് പിള്ള തിരക്കഥയെഴുതിയ ചിത്രമാണ് ആനന്ദ് ശ്രീബാല. ചിത്രത്തിന്റെ നിര്‍മാതാക്കളില്‍ ഒരാളായ വേണു കുന്നപ്പിള്ളിയും കഴിഞ്ഞ ദിവസം അഭിലാഷിനെതിരെ രംഗത്തെത്തിയിരുന്നു.

കമന്റ് ചര്‍ച്ചയാകുന്നതിനിടെ പോസ്റ്റിലൂടേയും ഗോപകുമാര്‍ അഭിലാഷിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. പേരെടുത്ത് പറയാതെയാണ് ഗോപകുമാറിന്റെ പോസ്റ്റ്. പിള്ള മനസ്സില്‍ കള്ളമില്ലെന്നാണ്, എന്നാല്‍ ഈ പിള്ളയുടെ അടിമുടി, കള്ളത്തില്‍ മുങ്ങിയ ഫ്രോഡേഷ് കുമാറാണെന്നാണ് ഗോപകുമാര്‍ പറയുന്നത്.

ഗോപകുമാറിന്റെ പോസ്റ്റ്:

ഒരു സിനിമയ്ക്ക് പിആര്‍ വര്‍ക് അത്യാവശ്യമാണ്, പല ആര്‍ട്ടിസ്റ്റുകളും പേഴ്‌സണല്‍ പിആര്‍ ചെയ്യാറുണ്ട്, എന്നാല്‍ സിനിമയ്ക്കും മുകളില്‍ നിര്‍മ്മാതാവിന്റെ ചിലവില്‍ പേഴ്‌സനല്‍ പിആര്‍ ചെയ്യാന്‍ കഷ്ടപ്പെടുന്ന ഒരു എഴുത്തുകാരന്‍ ചെങ്ങായിയുണ്ട്. ടിയാന്‍ സിനിമ റിലീസ് അടുത്താലുടന്‍ അതിലെ നായകനും സംവിധായകനും നിര്‍മ്മാതാവിനും മുകളില്‍ തന്റെ തലയും ഫുള്‍ ഫിഗറും വരണമെന്നും തന്റെ പേരില്‍ സിനിമ അറിയപ്പെടണമെന്നും കൂടെയുള്ള വാലുകളെ പറഞ്ഞേര്‍പ്പാടാക്കും, പ്രമോഷന്റെ ഭാഗമായി നടത്തുന്ന ഏത് പരിപാടികളിലും 'തന്നെ മാത്രം' പ്രത്യേകം പുകഴ്ത്തി പാടാന്‍ സില്‍ബന്ധികളെ ഇറക്കും.

ഹൈജാക്കിങ് സ്റ്റാര്‍ ആണ് ഗെഡി പിള്ള മനസ്സില്‍ കള്ളമില്ലെന്നാണ്, എന്നാല്‍ ഈ പിള്ള അടിമുടി, കള്ളത്തില്‍ മുങ്ങിയ ഫ്രോഡേഷ് കുമാറാണ്. ഏത് ദിക്കില്‍ പോയാലും ആള്‍ക്കൂട്ടത്തെ കയ്യിലെടുക്കാന്‍ നിന്നെ എന്റെ അടുത്ത പടത്തില്‍ എടുക്കാമെന്ന് പറഞ്ഞു മോഹിപ്പിച്ചു കടന്നു കളയുന്ന മോഹന്‍കുമാര്‍ കൂടിയാണ്. മുജ്ജന്മ പാപം കൊണ്ടെന്തോ ടിയാനൊപ്പം രണ്ട് പടത്തിലേ വര്‍ക്ക് ചെയ്യാനുള്ള കഷ്ടകാലം ഉണ്ടായുള്ളൂ, പ്രൊഡക്ഷന്‍ ചിലവ് കൂട്ടാന്‍ ഈ ചെങ്ങായിക്ക് വലിയ ഉത്സാഹമാണെന്ന് മാത്രമല്ല തള്ളി തള്ളി ആരെയും കുപ്പിയില്‍ ഇറക്കാനുള്ള പ്രേത്യേക കഴിവുമുണ്ട്.

സെറ്റില്‍ നിത്യവും ബന്ധു മിത്ര സുഹൃത്താദികളായി ഒരു പടയെ തന്നെ വിളിച്ചു വരുത്തും.. (ചിലത് മനഃപൂര്‍വം പറയുന്നില്ല, പറഞ്ഞാല്‍ ടിയാന്‍ അടപടലമാവും) സിനിമയില്‍ നിര്‍മ്മാതാവിനും സംവിധായകനും പുല്ലു വില കൊടുത്തുകൊണ്ട് കൈകടത്തലുകള്‍ നടത്തും പുകഴ്ത്തലുകാരെ സിനിമയില്‍ തിരുകി കയറ്റും, കുറച്ചു പേരെ പുകഴ്ത്താനായി ചുറ്റും കൊണ്ടു നടക്കും, എല്ലാം നിര്‍മ്മാതാവിന്റെ ചിലവില്‍ തന്നെ.

കുറച്ചു ഉളുപ്പ് ഡെഡിക്കെറ്റ് ചെയ്യുവാണ് പിള്ളയ്ക്ക്, ഒരു കാര്യത്തില്‍ മാത്രമാണ് സമാധാനം, എംടി ക്ക് ശേഷം ആരെന്ന ചോദ്യത്തിന് ഞാന്‍ തന്നെയെന്ന് സ്വയം പറയാന്‍ മാത്രം എളിമയുമുണ്ട് പിള്ളയ്ക്ക്. ഇനി പറയ് മീഡിയക്ക് മുന്നില്‍ വന്നിരുന്ന് കള്ളം പറഞ്ഞു നേരം വെളുപ്പിക്കാനും സ്വയം വെളുപ്പിക്കാനും നോക്കുന്ന തള്ളാഷ് പിള്ള ആരാണ്.

Summary

Anand Sreebala line producer slams Abhilash Pillai in his comments.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com