അനന്ത് അംബാനി -രാധിക വിവാഹം; സക്കര്‍ബര്‍ഗ്, ഷാറൂഖ് ഖാന്‍, വിഐപിക്കള്‍ക്ക് വന്‍ സ്വീകരണം,വീഡിയോ

വിവാഹത്തിന്റെ ആഘോഷങ്ങള്‍ ഗുജറാത്തിലെ ജാംനഗറില്‍ ഇന്ന് മുതല്‍ തുടങ്ങുകയാണ്
അനന്ത് അംബാനി -രാധിക വിവാഹം
അനന്ത് അംബാനി -രാധിക വിവാഹം എക്‌സ്
Updated on
1 min read

റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ ഇളയമകന്‍ അനന്ത് അംബാനിയുടെയും വ്യവസായി വീരേന്‍ മര്‍ച്ചന്റിന്റെ മകള്‍ രാധിക മര്‍ച്ചന്റും തമ്മിലുള്ള വിവാഹത്തില്‍ പങ്കെടുക്കാന്‍ പ്രമുഖര്‍ എത്തിയതിന്റെ ചിത്രങ്ങള്‍ പുറത്ത്.

വിവാഹത്തിന്റെ ആഘോഷങ്ങള്‍ ഗുജറാത്തിലെ ജാംനഗറില്‍ ഇന്ന് മുതല്‍ തുടങ്ങുകയാണ്. വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയവര്‍ക്ക് വന്‍ സ്വീകരണമാണ് ഒരുക്കിയിരിക്കുന്നത്. താളമേളങ്ങളുടെ അകമ്പടിയോടെ പൂമാല അണിയച്ചാണ് ഫെയ്‌സ്ബുക്ക് സ്ഥാപകനും മെറ്റ സിഇഒയുമായ മാര്‍ക്ക് സക്കര്‍ബര്‍ഗ്, ഭാര്യ പ്രിസില്ല എന്നിവരെ സ്വീകരിച്ചത്.

അനന്ത് അംബാനി -രാധിക വിവാഹം
തിയേറ്ററുകളില്‍ വന്‍വരവേല്‍പ്പ്; 50 കോടി ക്ലബ്ബിലേക്ക് കുതിച്ച് 'മഞ്ഞുമ്മല്‍ ബോയ്‌സ്'

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ ഷാറൂഖ് ഖാന്‍ കുടുംബസമേതമാണ് എത്തിയത്. ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പം കിങ് ഖാന്‍ എത്തിയ ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. മാച്ചിങ്ങായ വെള്ള ഔട്ട്ഫിറ്റിലാണ് റണ്‍വീര്‍ സിങ്ങും ദീപിക പദുക്കോണും എത്തിയത്. എമാര്‍ പ്രോപ്പര്‍ട്ടീസ് സ്ഥാപകന്‍ മുഹമ്മദ് അലബ്ബാര്‍, ആദിത്യ താക്കറെ, നടന്മാരായ രണ്‍ബീര്‍ കപൂര്‍, അര്‍ജുന്‍ കപൂര്‍, ബോണി കപൂര്‍, റാണി മുഖര്‍ജി, പോപ് ഗായിക റിയാന എന്നിങ്ങനെ വിവിഐപികളുടെ നീണ്ടനിരയാണ് ചടങ്ങില്‍ പങ്കെടുക്കുക.

മുന്നോടിയായിള്ള ആഘോഷങ്ങള്‍ക്ക് വിവാഹത്തിനു മുന്‍പുള്ള ആഘോഷങ്ങളുടെ ഭാഗമായി അംബാനി കുടുംബം അന്ന സേവ ആരംഭിച്ചു. തങ്ങളുടെ ദീര്‍ഘകാല പാരമ്പര്യത്തിന് അനുസൃതമായി ഗ്രാമവാസികളില്‍ നിന്ന് അനുഗ്രഹം തേടിയാണ് അന്ന സേവ നടത്തുന്നത്. റിലയന്‍സിന്റെ ജാംനഗര്‍ ടൗണ്‍ഷിപ്പിന് ചുറ്റുമുള്ള ഗ്രാമങ്ങളില്‍ നിന്നുള്ളവര്‍ പങ്കെടുക്കും. 51,000 പ്രദേശവാസികള്‍ക്ക് പ്രയോജനപ്പെടുന്ന തരത്തിലാണ് അന്ന സേവ സജ്ജീകരിച്ചിരിക്കുന്നത്. ജാംനഗറിലും പരിസരത്തുമുള്ള ഗ്രാമങ്ങളില്‍ അടുത്ത കുറച്ച് ദിവസത്തേക്ക് ഇത് തുടരും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Kerala HC
Aamir Khan, Eva Grover
Aamir Khan wedding
Shahrukh Khan and Pankaj Kapur
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com