അനശ്വരയുടെയും അബിഷന്റെയും 'വിത്ത് ലവ്' ഒടിടിയിലേക്ക്; എവിടെ, എപ്പോൾ കാണാം

ഇപ്പോഴിതാ ചിത്രത്തിന്റെ ഒടിടി റിലീസിനെ സംബന്ധിക്കുന്ന വിവരങ്ങളും പുറത്തുവന്നിരിക്കുകയാണ്.
With Love
With Loveഇൻസ്റ്റ​ഗ്രാം
Updated on
1 min read

അനശ്വര രാജൻ, അബിഷൻ ജീവിന്ത് എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ചിത്രമാണ് വിത്ത് ലവ്. തമിഴ്, തെലുങ്ക് ഭാഷകളിലൊരുക്കിയിരിക്കുന്ന ചിത്രം ഫെബ്രുവരി ആറിനാണ് തിയറ്ററുകളിലെത്തിയത്. ആദ്യ ദിവസം തന്നെ മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിച്ചത്. ഇപ്പോഴിതാ ചിത്രത്തിന്റെ ഒടിടി റിലീസിനെ സംബന്ധിക്കുന്ന വിവരങ്ങളും പുറത്തുവന്നിരിക്കുകയാണ്.

With Love
'കേരള സ്റ്റോറി 2' റിലീസിന് സ്റ്റേ; സെൻസർ ബോർഡ് വീണ്ടും സിനിമ കാണണമെന്ന് ഹൈക്കോടതി

മാർച്ച് 6 മുതൽ നെറ്റ്ഫ്ലിക്സിലൂടെ ചിത്രം പുറത്തിറങ്ങുമെന്നാണ് വിവരം. എന്നാൽ ചിത്രത്തിന്റെ റിലീസ് സംബന്ധിച്ച് ഔദ്യോ​ഗിക സ്ഥിരീകരണമൊന്നും വന്നിട്ടില്ല. സൗന്ദര്യ രജനികാന്തിന്റെ നേതൃത്വത്തിലുള്ള സിയോൺ ഫിലിംസും എംആർപി എന്റർടെയ്ൻമെന്റും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.

With Love
'ശ്രീനിയേട്ടന്‍ മരിച്ചപ്പോള്‍ ധ്യാന്‍ കരയുന്നത് കണ്ട് സങ്കടമായി, ഏറ്റവും കൂടുതല്‍ പൊട്ടിപ്പോയത് അവനാണ്': ഉര്‍വശി

ടൂറിസ്റ്റ് ഫാമിലി എന്ന ഹിറ്റ് ചിത്രത്തിന്റെ സംവിധായകൻ അബിഷൻ ജീവിന്ത് നായകനായി അരങ്ങേറ്റം കുറിച്ച ചിത്രം കൂടിയാണ് വിത്ത് ലവ്. മദൻ സംവിധാനം ചെയ്ത ചിത്രം 27 കോടിയോളം ബോക്സ് ഓഫീസിൽ നിന്ന് കളക്ട് ചെയ്തതായാണ് വിവരം. ചിത്രത്തിലെ അനശ്വരയുടെ പെർഫോമൻസും കയ്യടി നേടിയിരുന്നു. ഹരിഷ് കുമാർ, കാവ്യാ അനിൽ, സച്ചിൻ നാച്ചിയപ്പൻ, തേനി മുരുഗൻ, ശരവണൻ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ.

Summary

Cinema News: Anaswara Rajan and Abishan Jeevinth starrer With Love OTT Release updates.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com