'പ്രിയപ്പെട്ടതൊന്നു പോയപ്പോള്‍ പ്രിയമുള്ള ഒന്നിനെ കിട്ടിയ ദിവസം'; ഉള്ളുതൊട്ട് അനശ്വരയ്ക്കുള്ള അമ്മയുടെ പിറന്നാളാശംസ

ആയുരാരോഗ്യവും സന്തോഷവും ഉണ്ടാവട്ടെ ന്റെ കുട്ടിക്ക്
Anaswara Rajan and Mother Usha Rajan
Anaswara Rajan and Mother Usha Rajanഇന്‍സ്റ്റഗ്രാം
Updated on
1 min read

മലയാളത്തിലെ യുവനടിമാരില്‍ ശ്രദ്ധേയയാണ് അനശ്വര രാജന്‍. ബാലതാരമായി സിനിമയിലെത്തിയ അനശ്വരയ്ക്ക് ഇന്ന് മലയാളത്തില്‍ സ്വന്തമായൊരു ഇടമുണ്ട്. മലയാളത്തിന് പുറമെ മറ്റ് ഭാഷകളിലും അനശ്വര സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ഇന്നലെയായിരുന്നു അനശ്വരയുടെ ജന്മദിനം. തന്റെ 23-ാം ജന്മദിനമാണ് അനശ്വര ഇന്നലെ ആഘോഷിച്ചത്.

അനശ്വരയ്ക്കുള്ള അമ്മ ഉഷയുടെ ആശംസ സോഷ്യല്‍ മീഡിയയുടെ മനസ് കവരുകയാണ്. പ്രിയപ്പെട്ടതൊന്ന് പോയപ്പോള്‍ പ്രിയമുള്ള ഒന്നിനെ കിട്ടിയ ദിവസം എന്നാണ് അമ്മ പറയുന്നത്. അനശ്വരയുടെ ചിത്രത്തോടൊപ്പമുള്ള അമ്മയുടെ ആശംസാക്കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറുകയാണ്.

''പ്രിയപ്പെട്ടതൊന്നു പോയപ്പോള്‍ പ്രിയമുള്ള ഒന്നിനെ കിട്ടിയ ദിവസം. 23 വര്‍ഷം, ആയുരാരോഗ്യവും സന്തോഷവും ഉണ്ടാവട്ടെ ന്റെ കുട്ടിക്ക്. അമ്മയുടെ കിങ്ങിണിക്ക് ഒരായിരം പിറന്നാള്‍ ആശംസകള്‍ നേരുന്നു. അമ്മയുടെ പുനര്‍ജന്മമാണെന്ന ഒരു വിശ്വാസം അത് കൂടുതല്‍ ആഴത്തില്‍ നിന്നില്‍ ഉണ്ടാക്കി'' എന്നാണ് ഉഷ രാജന്‍ കുറിച്ചിരിക്കുന്നത്.

ഉഷയുടെ അമ്മയുടെ മരണത്തിന് പിന്നാലെയാണ് അനശ്വര ജനിക്കുന്നത്. അമ്മയുടെ മരണം ജീവിതത്തിലുണ്ടാക്കിയ ആഘാതത്തെക്കുറിച്ചും ശൂന്യതയെക്കുറിച്ചുമൊക്കെ നേരത്തെ ഉഷ സംസാരിച്ചിട്ടുണ്ട്. അനശ്വരയ്ക്കുള്ള ചേച്ചി ഐശ്വര്യ രാജന്റെ ആശംസയും ആരാധകരുടെ ശ്രദ്ധ നേടുന്നതായിരുന്നു.

''എന്റെ ഏറ്റവും വലിയ യാഥാര്‍ത്ഥ്യത്തിന് ജന്മദിനാശംസകള്‍. എല്ലാ പൊട്ടിച്ചിരികള്‍ക്കും, വഴക്കുകള്‍ക്കും, കണ്ണീരിനും ഒരിക്കലും മതിയാകാത്ത സ്‌നേഹത്തിനും. ജന്മദിനാശംസകള്‍ അനു'' എന്നായിരുന്നു ചേച്ചിയുടെ പിറന്നാളാശംസ. സോഷ്യല്‍ മീഡിയയിലൂടെ നിരവധി പേരാണ് അനശ്വരയ്ക്ക് ജന്മദിനാശംസകളുമായി എത്തിയത്. സിനിമാ ലോകത്തു നിന്നും ധാരാളം പേര്‍ പ്രിയ താരത്തിന് ജന്മദിനാശംസകള്‍ നേര്‍ന്നിരുന്നു.

2017 ല്‍ പുറത്തിറങ്ങിയ ഉദാഹരണം സുജാതയിലൂടെയാണ് അനശ്വര രാജന്‍ സിനിമാ ജീവിതം ആരംഭിക്കുന്നത്. പിന്നീട് തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ എന്ന ചിത്രത്തിലൂടെ താരമായി മാറുകയായിരുന്നു. നേര്, രേഖാചിത്രം തുടങ്ങി നിരവധി ഹിറ്റുകള്‍ ഹിറ്റുകള്‍ സമ്മാനിച്ചിട്ടുണ്ട് അനശ്വര. വ്യസനസമേതം ബന്ധുമിത്രാദികള്‍ ആണ് അനശ്വരയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ സിനിമ.

Summary

Anaswara Rajan gets a warm birthday wish from mother Usha Rajan. Her post gets viral in social media.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com