ധുരന്ധറും കേരള സ്റ്റോറിയും പ്രൊപ്പഗാണ്ടയെന്ന് വിമര്‍ശനം; അനീത് പദ്ദയും സഹോദരിയും 'രാജ്യദ്രോഹികള്‍'; ബാന്‍ ചെയ്യാന്‍ ആഹ്വാനം!

ഒരു വിഭാഗത്തെ മോശമായി ചിത്രീകരിക്കുന്നു
Aneet Padda
Aneet Padda
Updated on
2 min read

ബോളിവഡുിലെ പുതിയ താരോദയമാണ് അനീത് പദ്ദ. സയ്യാര എന്ന ചിത്രത്തിലൂടെ താരമായ അനീതിന്റേതായി നിരവധി സിനിമകള്‍ അണിയറയിലുണ്ട്. എന്നാലിപ്പോള്‍ അനീത് വാര്‍ത്തകളില്‍ ഇടം നേടുന്നത് മറ്റൊന്നിന്റെ പേരില്‍. സഹോദരി റീത് പദ്ദയുടെ നിലപാടുകളുടെ പേരില്‍ സംഘപരിവാര്‍ അനുകൂലികളില്‍ നിന്നും കടുത്ത ആക്രമണങ്ങളാണ് അനീത് നേടുന്നത്.

Aneet Padda
കരിയര്‍ തകര്‍ത്ത അപൂര്‍വ്വ രോഗം; അച്ഛന്റെ ആത്മഹത്യ; നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിച്ച മടങ്ങിവരവ്; മായ മൗഷ്മിയ്ക്ക് സംഭവിച്ചത്

ബോക്‌സ് ഓഫീസില്‍ വന്‍ വിജയമായ രണ്‍വീര്‍ സിങ് ചിത്രം ധുരന്ധര്‍ പ്രൊപ്പഗാണ്ടയാണെന്ന് പറഞ്ഞതിനാണ് സോഷ്യല്‍ മീഡിയ റീതിനേയും അനീതിനേയും ആക്രമിക്കുന്നത്. ധുരന്ധര്‍ മത്രമല്ല, കേരള സ്‌റ്റോറിയും കശ്മീര്‍ ഫയല്‍സുമടക്കമുള്ള സിനിമകളും പ്രൊപ്പഗാണ്ട ചിത്രങ്ങളാണെന്ന് റീത് പറയുന്നുണ്ട്. 2026 ഓസ്‌കര്‍ വേദിയിലെ പ്രിയങ്ക ചോപ്രയുടെ മൗനത്തേയും റീത് വിമര്‍ശിച്ചിരുന്നു.

Aneet Padda
'ഒരു മാസം കഴിഞ്ഞുവെന്ന് എനിക്ക് വിശ്വസിക്കാനാകുന്നില്ല'; ക്ഷേത്ര ദർശനം നടത്തി രശ്മികയും വിജയ്‌യും, വൈറലായി വിഡിയോ

തന്റെ നിലപാടുകള്‍ പരസ്യമായി തന്നെ പറയുന്നായാളാണ് റീതെന്നാണ് പോസ്റ്റുകളില്‍ നിന്നും മനസിലാകുന്നത്. അത്തരത്തിലൊരു പോസ്റ്റിനെതിരെ ഉയര്‍ന്ന വിമര്‍ശനത്തിന് റീത് നല്‍കിയ മറുപടിയുടെ സ്‌ക്രീന്‍ഷോട്ട് വൈറലായതോടെയാണ് സൈബര്‍ ആക്രമണവും ആരംഭിച്ചത്.

''സോഷ്യല്‍ മീഡിയയിലൊരു കമന്റിന് മറുപടി നല്‍കുന്നത് അത്ഭുതമാണ്. സാധാരണ ഞാനിതൊന്നും ഗൗനിക്കാറില്ല. ഇവിടെ ഓരാളുടെ മനസ് മാറ്റാന്‍ ശ്രമിക്കുന്നത് പൂച്ചയെക്കൊണ്ട് കാല്‍ക്കുലസ് ചെയ്യിപ്പിക്കുന്നത് പോലെയാണ്. പക്ഷെ, നിങ്ങള്‍ ഞാന്‍ പോസ്റ്റ് ചെയ്ത എല്ലാത്തിനോടും പ്രതികരിക്കാന്‍ മാത്രം നിങ്ങളുടെ സമയം മാറ്റി വച്ചതിനാല്‍ പ്രതികരിക്കുന്നു'' എന്നു പറഞ്ഞാണ് റീത് ആരംഭിക്കുന്നത്.

'ആദ്യം കശ്മീര്‍ ഫയല്‍സിനേയും കേരള സ്റ്റോറിയേയും ധുരന്ധറിനേയും പ്രൊപ്പഗാണ്ട എന്ന് വിളിച്ചതിനെക്കുറിച്ച്. ധുരന്ധര്‍ സര്‍ക്കാരിന് അനുകൂലമായ നരേറ്റീവാണ് പറയുന്നത്. രാഷ്ട്രീയ പ്രസംഗങ്ങള്‍ ഉപയോഗിച്ച് നോട്ട്‌ നിരോധനം പോലുള്ളവയെ ന്യായീകരിക്കുന്നു. അതൊരു പ്രൊപ്പഗാണ്ടയാണോ? അതെ. ചിലപ്പോള്‍ നിങ്ങളുടെ നിര്‍വചനത്തിലെ പ്രൊപ്പഗാണ്ട മറ്റൊന്നാകാം'' എന്നാണ് റീത് പറയുന്നത്.

'രണ്ടാമത്, നിങ്ങളൊരു കശ്മീരി പണ്ഡിറ്റ് ആയതിനാല്‍ ഗ്രൗണ്ട് റിയാലിറ്റി കൂടുതല്‍ അറിയുമായിരിക്കുമെന്ന് കരുതുന്നു. പ്രശ്‌നങ്ങളില്ലെന്ന് ഞാന്‍ പറഞ്ഞിട്ടില്ല. പക്ഷെ ഈ സിനിമകള്‍ ഒരു പ്രത്യേക നരേറ്റീവ് മുന്നോട്ട് വെക്കുന്നത്. അറിയുന്ന ഒരാളില്‍ നിന്നും സത്യം കേള്‍ക്കാന്‍ എനിക്ക് താല്‍പര്യമുണ്ട്. നിങ്ങള്‍ മുഖമില്ലാത്തൊരു അക്കൗണ്ടിന് പിന്നില്‍ ഒളിച്ചിരിക്കുകയല്ലായിരുന്നുവെങ്കില്‍... നിങ്ങള്‍ ശരിക്കുമൊരു കശ്മീര പണ്ഡിറ്റ് ആയിരുന്നെങ്കില്‍, എന്തുകൊണ്ടാണ് നിങ്ങള്‍ ഒരു സ്വന്തം അനുഭവം പോലും പങ്കുവെക്കാത്തത്. അതൊരു ലോജിക്കല്‍ വെരിഫിക്കേഷന്‍ ആകുമല്ലോ'' എന്നും റീത് പറയുന്നു.

കേരള സ്റ്റോറിയും കശ്മീര്‍ ഫയല്‍സും പോലുള്ള സിനിമകളെക്കുറിച്ചും റീത് സംസാരിക്കുന്നുണ്ട്. 32000 സ്ത്രീകള്‍ ഇസ്ലാമിലേക്ക് മതം മാറ്റിപ്പെട്ടുവെന്നാണ് അവര്‍ പറയുന്നത്. നൂറിനടുത്ത് മാത്രമുള്ള സംഖ്യയെ അവര്‍ വലുതാക്കി കാണിച്ച് ഒരു വിഭാഗത്തെ മോശമായി ചിത്രീകരിക്കുകയായിരുന്നുവെന്ന് റീത് ആരോപിക്കുന്നു. ഇത് പ്രൊപ്പഗാണ്ടയല്ലെങ്കില്‍ മറ്റൊന്താണ് എന്നാണ് റീത് ചോദിക്കുന്നത്.

റീതിനെതിരെ കടുത്ത ആക്രമണമാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നു വന്നിരിക്കുന്നത്. റീത് രാജ്യത്തേയും സൈനികരേയും അപമാനിച്ചെന്നാണ് വിമര്‍ശനം. അതേസമയം റീതിന്റെ വ്യക്തി ജീവിതത്തിലേക്കും ചിലര്‍ കടന്നു കയറി ആരോപണങള്‍ ഉന്നയിക്കുന്നുണ്ട്. റീതിന്റെ കാമുകന്‍ പാക്കിസ്ഥാന്‍ കാരണമാണെന്നാണ് ചിലര്‍ വാദിക്കുന്നത്. എന്നാലിത് സ്ഥിരീകരിക്കാനായിട്ടില്ല.

റീതിനെതിരായ ആക്രമണം അനീതിലേക്കും എത്തുന്നുണ്ട്. അനീത് നേരത്തെ ടര്‍ക്കിഷ് മാധ്യമപ്രവര്‍ത്തകന്‍ ഹസന്‍ പൈക്കറെ നേരത്തെ ഫോളോ ചെയ്തിരുന്നുവെന്നാണ് ചിലര്‍ ആരോപിക്കുന്നത്. ഇന്ത്യയ്‌ക്കെതിരെ സംസാരിച്ചിട്ടുള്ള ആളാണ് ഇയാളെന്നും, വിവാദമായതോടെ അനീത് ഇയാളെ അണ്‍ഫോളോ ചെയ്തതാണെന്നും വിമര്‍ശകര്‍ പറയുന്നു. അനീതിനെ ബോളിവുഡില്‍ ബാന്‍ ചെയ്യണമെന്നാണ് ചിലര്‍ വാദിക്കുന്നത്. അതേസമയം ഹസന്‍ പൈക്കറെ ഫോളോ ചെയ്യുന്നവരില്‍, നരേന്ദ്ര മോദി കെട്ടിപ്പിടിച്ച് അഭിനന്ദിച്ചിട്ടുള്ള ഹനുമാന്‍ കൈന്‍ഡും ഉണ്ടെന്നും ചിലര്‍ ചൂണ്ടിക്കാണിക്കുന്നു.

സൈബര്‍ ആക്രമണത്തോട് അനീതും റീതും ഇതുവരേയും പ്രതികരിച്ചിട്ടില്ല. അതേസമയം ആക്രമണങ്ങളെ തുടര്‍ന്ന് റീത് തന്റെ അക്കൗണ്ട് പ്രൈവറ്റ് ആക്കിയിരിക്കുകയാണ്.

Summary

Aneet Padda and sister Reet Padda faces backlash for calling Dhurandhar and The Kerala Story propaganda.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com