മഹേഷ് ബാബുവിന്റെ വില്ലനാകാൻ അനിൽ കപൂർ ചോദിച്ചത് 10 കോടി രൂപ; റിപ്പോർട്ട്

സിനിമയുടെ കഥ അനില്‍ കപൂറിന് ഇഷ്‍ടപ്പെടുകയും അഭിനയിക്കാൻ തയാറാവുകയും ചെയ്തു
മഹേഷ് ബാബുവിന്റെ വില്ലനാകാൻ അനിൽ കപൂർ ചോദിച്ചത് 10 കോടി രൂപ; റിപ്പോർട്ട്
Updated on
1 min read

തെന്നിന്ത്യൻ സൂപ്പർതാരം മഹേഷ് ബാബു നായകനായി എത്തുന്ന സർകാരു വാരി പാട്ടയ്ക്കായി കാത്തിരിക്കുകയാണ് ആരാധകർ. കീർത്തി സുരേഷാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ബോളിവുഡ് സൂപ്പർതാരം അനിൽ കപൂർ ചിത്രത്തിൽ വില്ലനായി എത്തുമെന്നും വാർത്തകളുണ്ടായിരുന്നു. ഇപ്പോൾ വൈറലാകുന്നത് ചിത്രത്തിൽ അഭിനയിക്കുന്നതിനായി അനിൽ കപൂർ ആവശ്യപ്പെട്ട പ്രതിഫലത്തെക്കുറിച്ചാണ്. 

മഹേഷ് ബാബുവിന്റെ വില്ലനാവാൻ വൻ പ്രതിഫലമാണ് അനിൽ കുമാർ ആവശ്യപ്പെട്ടത് എന്നാണ് വാർത്ത.  സിനിമയുടെ കഥ അനില്‍ കപൂറിന് ഇഷ്‍ടപ്പെടുകയും അഭിനയിക്കാൻ തയാറാവുകയും ചെയ്തു. എന്നാൽ പ്രതിഫലമായി അനില്‍ കപൂര്‍ 10 കോടി രൂപ ചോദിച്ചെന്നാണ് ടോളിവുഡ് ഡോട് കോമിന്റെ വാര്‍ത്തയില്‍ പറയുന്നത്. 

എന്നാൽ നിർമാതാക്കൾ ഇത്ര പ്രതിഫലം കൊടുക്കാൻ തയാറല്ലെന്നും റിപ്പോർട്ടുകളുണ്ട്. അതിനാൽ ചിത്രത്തിലേക്ക് മറ്റേതെങ്കിലും പ്രമുഖ താരത്തെ കൊണ്ടുവരാനാണ് ശ്രമിക്കുന്നത്. നേരത്തെ ഇതേ റോളിലേക്കായി കിച്ച സുദീപിനേയും ഉപേന്ദ്രയേയും സമീപിച്ചിരുന്നു. 

ജനുവരിയോടെ ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിന് മുൻപ് വില്ലനെ കണ്ടുപിടിക്കാനുള്ള ഓട്ടത്തിലാണ് അണിയറ പ്രവർത്തകർ. ​സൂപ്പർഹിറ്റ് ചിത്രം ​ഗീത ​ഗോവിന്ദം സംവിധാനം ചെയ്ത പരാസുരമാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com