

തെന്നിന്ത്യയിലും ബോളിവുഡിലും ഒട്ടേറെ ആരാധകരുള്ള സംഗീത സംവിധായകനാണ് അനിരുദ്ധ് രവിചന്ദർ (Anirudh Ravichander). ഇപ്പോഴിതാ അനിരുദ്ധ് വിവാഹിതനാകാൻ ഒരുങ്ങുകയാണെന്ന വാർത്തകളാണ് പുറത്തുവരുന്നത്. സണ്‍ ടിവി നെറ്റ്‌വര്‍ക്കിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറും ഐപിഎല്‍ ടീം സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ സഹ ഉടമയുമായ കാവ്യ മാരന്‍ ആണ് വധുവെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. എന്നാല്‍ ഇരുവരും ഔദ്യോഗിക പ്രതികരണങ്ങളൊന്നും നടത്തിയിട്ടില്ല.
അനിരുദ്ധും കാവ്യയും തമ്മില്‍ പ്രണയത്തിലാണെന്ന തരത്തില്‍ കഴിഞ്ഞ വര്‍ഷം തന്നെ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇരുവരേയും ഒന്നിച്ച് പല സ്ഥലങ്ങളിലും കണ്ടതോടെയാണ് അഭ്യൂഹങ്ങൾ പരന്നത്. സണ്‍ ഗ്രൂപ്പ് ചെയര്‍മാന്‍ കലാനിധി മാരന്റേയും കാവേരിയുടേയും മകളാണ് 33-കാരിയായ കാവ്യ. 2018-ലാണ് അവര്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ചുമതലയേല്‍ക്കുന്നത്.
അതിനുശേഷം ടീമിന്റെ മത്സരങ്ങള്‍ക്കെല്ലാം സ്റ്റേഡിയത്തിലെത്താറുണ്ടായിരുന്നു. ധനുഷ് നായകനായ ത്രീ എന്ന ചിത്രത്തിലൂടെയാണ് അനിരുദ്ധ് തമിഴില്‍ അരങ്ങേറ്റം കുറിച്ചത്. ഈ ചിത്രത്തിനു വേണ്ടി അനിരുദ്ധ് സംഗീതം നല്‍കിയ 'വൈ ദിസ് കൊലവെറി ഡി' എന്ന ഗാനം വന്‍ ഹിറ്റായിരുന്നു. രജനികാന്ത്, വിജയ്, ജൂനിയർ എൻടിആർ, പവൻ കല്യാൺ, ഷാരൂഖ് ഖാൻ തുടങ്ങി നിരവധി പേരുടെ സിനിമകളിൽ അനിരുദ്ധ് പ്രവർത്തിച്ചിട്ടുണ്ട്.
അജിത് നായകനായ വിടാമുയര്‍ച്ചിയാണ് അനിരുദ്ധ് സംഗീതം ചെയ്ത് അവസാനമായി പുറത്തിറങ്ങിയ ചിത്രം. അജിത്തിനൊപ്പം വേതാളം, വിവേകം എന്നീ ചിത്രങ്ങളിലും അനിരുദ്ധ് പ്രവർത്തിച്ചിട്ടുണ്ട്. രജനികാന്ത്- ലോകേഷ് കൂട്ടുകെട്ടിലെത്തുന്ന കൂലിയാണ് അനിരുദ്ധിന്റേതായി സിനിമാ പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രം.
ശിവകാർത്തികേയന്റെ മദ്രാസി, വിജയ്‌യുടെ ജന നായകൻ, ഷാരൂഖ് ഖാന്റ് കിങ് തുടങ്ങി നിരവധി സിനിമകൾ അനിരുദ്ധിന്റേതായി വരാനുണ്ട്. ഇതിന് മുൻപ് നടിയും ഗായികയുമായ ആൻഡ്രിയ ജെർമിയയുമായി അനിരുദ്ധ് പ്രണയത്തിലാണെന്ന തരത്തിലും ഗോസിപ്പുകൾ പ്രചരിച്ചിരുന്നു. കീർത്തി സുരേഷ്, ശ്രുതി ഹാസൻ എന്നിവരുമായി അനിരുദ്ധ് പ്രണയത്തിലാണെന്ന തരത്തിലും അഭ്യൂഹങ്ങൾ പരന്നിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates