'പോപ്പ്കോണും വാങ്ങി കുടുംബത്തിനൊപ്പം കാണാൻ തയാറായിക്കോളൂ'; മിന്നൽ മുരളിയുടെ വേൾഡ് പ്രീമിയർ കണ്ട് അഞ്ജലി മേനോൻ

മാമി മുംബൈ ഫിലിം ഫെസ്റ്റിവലിലാണ് ചിത്രം പ്രദർശിപ്പിക്കപ്പെട്ടത്. മികച്ച അഭിപ്രായമാണ് ചിത്രത്തെക്കുറിച്ച് പുറത്തുവരുന്നത്
ചിത്രം: ഇൻസ്റ്റ​ഗ്രാം
ചിത്രം: ഇൻസ്റ്റ​ഗ്രാം
Updated on: 
2 min read

മലയാളത്തിലെ ആദ്യ സൂപ്പർഹീറോ ചിത്രം എന്ന വിശേഷണത്തോടെ എത്തുന്ന മിന്നൽ മുരളിക്കായി കാത്തിരിക്കുകയാണ് ആരാധകർ. ടൊവിനോ തോമസിനെ നായകനാക്കി ബേസിൽ ജോസഫ് ഒരുക്കുന്ന ചിത്രം നെറ്റ്ഫ്ളിക്സിലൂടെയാണ് പ്രേക്ഷകരിലേക്ക് എത്തുന്നത്. ഒടിടി റിലീസിന് മുൻപായി ചിത്രത്തിന്റെ വേൾഡ് പ്രീമിയർ നടന്നിരുന്നു. മാമി മുംബൈ ഫിലിം ഫെസ്റ്റിവലിലാണ് ചിത്രം പ്രദർശിപ്പിക്കപ്പെട്ടത്. മികച്ച അഭിപ്രായമാണ് ചിത്രത്തെക്കുറിച്ച് പുറത്തുവരുന്നത്. മലയാള സംവിധായിക അഞ്ജലി മേനോനും മിന്നൽ മുരളിയുടെ പ്രീമിയർ കാണാൻ എത്തിയിരുന്നു. അതിനു പിന്നാലെ ചിത്രത്തെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. 

അഞ്ജലി മേനോന്റെ അഭിപ്രായം ഇങ്ങനെ

ഇന്ത്യയിലെ യഥാർത്ഥ സിനിമ രാജ്യം മുഴുവനുമുള്ള പ്രേക്ഷകര്‍ക്കു മുന്നില്‍ സ്ഥാനം പിടിക്കുന്ന ഒരു മുന്നേറ്റത്തിനാണ് തുടക്കമിട്ടത് എന്നാണ് അഞ്ജലി പറയുന്നത്. ഗ്രാമ പശ്ചാത്തലത്തിലുള്ള ഒരു കോമഡി ചിത്രമായി ആരംഭിച്ച് ഒരു സൂപ്പര്‍ഹീറോ ചിത്രമായി വികസിക്കുന്ന രീതിയിലാണ് സിനിമയുടെ ഘടന. നെറ്റ്ഫ്ളിക്സിൽ എത്തുമ്പോൽ കുടംബത്തിനും കുട്ടികൾക്കുമൊപ്പം സിനിമ കാണാൻ തയാറായി ഇരിക്കാനും അഞ്ജലി പറയുന്നുണ്ട്. വേൾഡ് പ്രീമിയറിന് എത്തിയപ്പോൾ എടുത്ത ചിത്രങ്ങളും ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്. 

കഴിഞ്ഞ രാത്രി വേള്‍ഡ് പ്രീമിയറിലൂടെ മിന്നല്‍ മുരളിക്ക് ബിഗ് സ്‌ക്രീനില്‍ ജീവന്‍വച്ചു. ഗ്രാമീണ കോമഡി സിനിമയായി തുടങ്ങി സൂപ്പര്‍ഹീറോ ചിത്രമായി മാറുന്ന ചിത്രം എല്ലാവരുടേയും ഹൃദയം കീഴടക്കും. ഫാന്‍റസിയുടെ തലത്തില്‍ നില്‍ക്കുമ്പോഴും പ്രാദേശിയമായ ഫ്ളേവര്‍ ഉണ്ട് ഈ ചിത്രത്തിന്. ബേസിലും ടൊവീനോയും ഗുരു സോമസുന്ദരവും സോഫിയ പോളുമൊക്കെ ഏറെ ഉത്സാഹത്തോടെയാണ് അവിടെ എത്തിയത്. ചിത്രം തുടങ്ങുന്നതിനു മുന്‍പുതന്നെ അവര്‍ ഞങ്ങളുടെ മനംകവര്‍ന്നിരുന്നു. ഇന്ത്യയിലെ യഥാര്‍ഥ സിനിമ രാജ്യം മുഴുവനുമുള്ള പ്രേക്ഷകര്‍ക്കു മുന്നില്‍ സ്ഥാനം പിടിക്കുന്ന ഒരു മുന്നേറ്റത്തിനാണ് ഇതോടെ തുടക്കം കുറിച്ചിരിക്കുന്നത്. ആ സിനിമകള്‍ ഏറെ അര്‍ഹിക്കുന്ന ഒന്നാണ് അത്. ഡിസംബർ 24ന് ചിത്രം നെറ്റ്ഫ്ളിക്സിൽ എത്തുമ്പോൾ പോപ്പ്കോണുമായി കുടംബത്തിനും കുട്ടികൾക്കുമൊപ്പം സിനിമ കാണാൻ തയാറായി ഇരിക്കൂ- അഞ്ജലി മേനോൻ കുറിച്ചു. 

ആദ്യ പ്രദർശനത്തിന് ശേഷം മികച്ച റിപ്പോർട്ട്

ഗംഭീര റിപ്പോർട്ടുകളാണ് ആദ്യ പ്രദർശനത്തിന് പിന്നാലെ പുറത്തുവന്നത്. മലയാള സിനിമയുടെ അഭിമാനമെന്നാണ് പലരും ചിത്രത്തെ വിലയിരുത്തുന്നത്. തിയറ്ററിന് പറ്റിയ സിനിമയാണെന്നാണ് പലരുടേയും അഭിപ്രായപ്പെടുന്നത്. മികച്ച അഭിപ്രായങ്ങൾ വന്നതോടെ നെറ്റ്ഫ്ളിക്സ് റിലീസിനായി കാത്തിരിക്കുകയാണ് ആരാധകർ. മുരളി എന്ന് പേരുള്ള ഒരു തയ്യല്‍ക്കാരന്‍ യുവാവിനെയാണ് ടൊവിനോ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. മിന്നലേറ്റ് മുരളിക്ക് അത്ഭുത ശക്തി ലഭിക്കുന്നതാണ് ചിത്രം പറയുന്നത്. മലയാളത്തിലെ ആദ്യ സൂപ്പർഹീറോ ചിത്രം എന്ന വിശേഷണത്തോടെയാണ് മിന്നൽ മുരളി എത്തുന്നത്. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Athimanoharam, Antony Perumbavoor
Jayasudha
Sai Pallavi
Ramzan Muhammed
X

FOLLOW US

ON GOOGLE DISCOVER