മാധ്യമ ഭാവനയ്ക്ക് മുന്‍പില്‍ തോറ്റുപോകുന്നു; നുണ പ്രചരിപ്പിക്കാനുള്ള ആവേശം സത്യം മനസ്സിലാക്കാനും കാണിക്കണം: അന്ന ചാക്കോ

ഓര്‍ക്കുക നിങ്ങള്‍ പങ്കുവെക്കുന്നത് പകുതി വെന്ത സത്യങ്ങളല്ല, മറിച്ച് പൂര്‍ണ്ണമായ നുണകളാണ്.
Anna Chacko
Anna Chackoഇന്‍സ്റ്റഗ്രാം
Updated on
1 min read

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് അന്ന ചാക്കോ. ടെലിവിഷന്‍ പരമ്പരകളിലൂടേയും സ്റ്റാര്‍ മാജിക്കിലൂടേയുമാണ് അന്ന താരമാകുന്നത്. സോഷ്യല്‍ മീഡിയയിലും നിറ സാന്നിധ്യമാണ് അന്ന. കഴിഞ്ഞ ദിവസം അന്ന ചാക്കോ പങ്കുവച്ച സ്‌റ്റോറി വലിയ ചര്‍ച്ചയായി മാറിയിരുന്നു. തന്റെ ഇന്‍ബോക്‌സിലെത്തിയൊരു ഞരമ്പുരോഗിയെ തുറന്നു കാണിച്ചാണ് അന്ന സോഷ്യല്‍ മീഡിയയുടെ കയ്യടി നേടിയത്.

Anna Chacko
'സീനിയർ എന്നും സീനിയർ ആണ്; അവർ കഴിഞ്ഞ് മാത്രമേ ഞാൻ ഉള്ളൂ'

കൂടിക്കാഴ്ച സാധ്യമാണോയെന്നും ഒരു രാത്രി കൂടെ കഴിയാന്‍ താല്‍പര്യമുണ്ടോയെന്നും ചോദിക്കുന്ന പണം നല്‍കാമെന്നും പറഞ്ഞയാളെയാണ് അന്ന തുറന്നു കാണിച്ചത്. ഇയാളുടെ ഫോട്ടോയും പേരും സഹിതമായിരുന്നു അന്നയുടെ പ്രതികരണം. ഇയാള്‍ക്കെതിരെ താന്‍ നിയമനടപടി സ്വീകരിക്കുകയാണെന്നും അന്ന പറഞ്ഞിരുന്നു.

Anna Chacko
'എഫ്‌ഐആറില്‍ അടയിരുന്നു; പിടി കുഞ്ഞുമുഹമ്മദിനെ രക്ഷപ്പെടുത്തി; പൊറുക്കാനാകാത്തത്'; സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ഡബ്ല്യുസിസി

പിന്നാലെ ഇത് വലിയ വാര്‍ത്തയായി മാറുകയും ചെയ്തു. എന്നാല്‍ ചില മാധ്യമങ്ങള്‍ അന്നയുടെ വാക്കുകളെ വളച്ചൊടിക്കുകയുണ്ടായി. ഇതിനെതിരെ ഇപ്പോള്‍ അന്ന തന്ന രംഗത്തെക്തിയിരിക്കുകയാണ്. നുണകള്‍ പ്രചരിപ്പിക്കാന്‍ കാണിക്കുന്ന ആവേശം സത്യം മനസ്സിലാക്കാന്‍ കൂടി കാണിക്കണം എന്നാണ് അന്ന ചാക്കോ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ കുറിക്കുന്നത്. അന്നയുടെ വാക്കുകളിലേക്ക്:

ചില വാര്‍ത്താ മാധ്യമങ്ങളുടെ ഭാവനയ്ക്ക് മുന്‍പില്‍ തോറ്റുപോവുകയാണ്. എന്റെ ഇന്‍സ്റ്റാഗ്രാം സ്റ്റോറിയുടെ അന്തസ്സത്ത ഉള്‍ക്കൊള്ളാതെ, മഞ്ഞ കലര്‍ന്ന തലക്കെട്ടുകളിലൂടെ അത് ആഘോഷമാക്കുന്നവര്‍ ഒന്ന് ഓര്‍ക്കുക നിങ്ങള്‍ പങ്കുവെക്കുന്നത് പകുതി വെന്ത സത്യങ്ങളല്ല, മറിച്ച് പൂര്‍ണ്ണമായ നുണകളാണ്. സത്യാവസ്ഥ അറിയാന്‍ താല്പര്യമില്ലാത്ത ഈ 'വാര്‍ത്താ വേട്ടക്കാര്‍ക്ക്' നല്ല നമസ്‌കാരം.

'നുണകള്‍ പ്രചരിപ്പിക്കാന്‍ കാണിക്കുന്ന ആവേശം സത്യം മനസ്സിലാക്കാന്‍ കൂടി കാണിക്കണം. ഒരാളെ അധിക്ഷേപിക്കുന്നതിന് മുന്‍പ് വസ്തുതകള്‍ പരിശോധിക്കാനുള്ള വിവേകം പുലര്‍ത്തുക. പ്രബുദ്ധകേരളം.

Summary

Anna Chacko slams media for circulating false narratives about her insta story. She speaks about a man misbehaved towards her via dim.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com