

സോഷ്യല്‍ മീഡിയയിലെ നിറ സാന്നിധ്യമാണ് അന്ന രാജന്‍. താരം പങ്കുവെക്കുന്ന ചിത്രങ്ങളും റീലുകളുമൊക്കെ വൈറലായി മാറാറുണ്ട്. ഉദ്ഘാടന വേദികളിലേയും താരമാണ് അന്ന. അങ്കമാലി ഡയറീസിലൂടെ കരിയര്‍ ആരംഭിച്ച നടിയാണ് അന്ന രാജന്‍. അങ്കമാലി ഡയറീസിലൂടെ മലയാളികളുടെ മൊത്തം ലിച്ചിയായി മാറുകയായിരുന്നു അന്ന രാജന്‍.
സോഷ്യല്‍ മീഡിയില്‍ സജീവമായ അന്ന കഴിഞ്ഞ ദിവസം പങ്കുവച്ച കുറിപ്പ് ചര്‍ച്ചയായി മാറുകയാണ്. തന്റെ മനോഹരമായ ചിത്രങ്ങള്‍ക്കൊപ്പം അന്ന പങ്കുവച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്. ''എഴ് വര്‍ഷത്തെ മുറിപ്പാടുകള്‍ പേറുന്നുണ്ട്. എങ്കിലും അവ മനോഹരമായി ഉണങ്ങിക്കൊണ്ടിരിക്കുന്നു'' എന്നാണ് അന്ന കുറിച്ചത്.
കുറിപ്പിനൊപ്പം പച്ചപ്പ്, ജീവിതം, ഹീലിംഗ്, വളര്‍ച്ച, സമാധാനം, സെല്‍ഫ് ലവ് തുടങ്ങിയ ഹാഷ്ടാഗുകളും പങ്കുവെക്കുന്നുണ്ട് അന്ന രാജന്‍. സോഷ്യല്‍ മീഡിയയുടെ നിരന്തരമായ ബോഡി ഷെയ്മിങ് നേരിടേണ്ടി വന്ന താരമാണ് അന്ന രാജന്‍. എന്നാല്‍ അതിലൊന്നും തളരാതെ മുന്നോട്ട് പോവുകയാണ് താരം. നേരത്തെ തനിക്ക് ഹാഷിമോട്ടോ തൈറോയിസൈഡിസ് എന്ന അസുഖമാണെന്ന് അന്ന തുറന്ന് പറഞ്ഞിരുന്നു.
'ഓട്ടോ ഇമ്മ്യൂണ്‍ തൈറോയ്ഡ് എന്ന അസുഖബാധിതയാണ് താന്‍. ഇതിന്റെ ഫലമായി ശരീരം ചിലപ്പോള്‍ തടിച്ചും ചിലപ്പോള്‍ മെലിഞ്ഞും ഇരിക്കും. മുഖത്തിന്റെ രൂപം മാറുന്നതും സന്ധികളിലെ വീക്കവും വേദനയും ഈ രോഗത്തിന്റെ ലക്ഷണങ്ങളാണ്. എന്നാല്‍ താന്‍ രോഗബാധിതയെന്ന് കരുതി ഒന്നും ചെയ്യാതിരിക്കുന്നില്ല. തന്റെ വീഡിയോ കാണാന്‍ താല്‍പ്പര്യമില്ലാത്തവര്‍ കാണേണ്ട,' എന്നായിരുന്നു അന്ന പറഞ്ഞത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates