കാലു പിടിക്കേണ്ട ഗതികേട്; കരാര്‍ ഉണ്ടായിട്ടും ബിജു മേനോന്‍ ഉഴപ്പി; വിളിച്ചപ്പോള്‍ എടുത്തില്ല; തുറന്നടിച്ച് നിര്‍മാതാവ്

നിര്‍മാതാവ് സ്വന്തം ആത്മാഭിമാനം കളഞ്ഞ് എല്ലാവരുടെയും മുന്‍പില്‍ തല ചൊറിഞ്ഞ്, കാലു പിടിച്ച് നില്‍ക്കേണ്ട ഗതികേട്
Biju Menon, Anoop Kannan
Biju Menon, Anoop Kannan
Updated on
2 min read

നടന്‍ ബിജു മേനോനെതിരെ നടന്ന സംഭവം സിനിമയുടെ നിര്‍മാതാവ് അനൂപ് കണ്ണന്‍. സിനിമയുടെ പ്രൊമോഷന്‍ പരിപാടികളില്‍ ബിജു മേനോന്‍ സഹകരിച്ചില്ലെന്നാണ് അനൂപ് കണ്ണന്‍ പറയുന്നത്. നേരത്തെ ബിജു മേനോന്‍ പ്രൊമോഷന് സഹകരിക്കാത്തതിനാല്‍ ഒരു നിര്‍മാതാവിന് 20 ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്ന് ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞിരുന്നു. പിന്നാലെയാണ് അനൂപ് കണ്ണന്റെ ആരോപണം.

Biju Menon, Anoop Kannan
ഇത് പുത്തൻ ചരിത്രം; സിനിമാ പ്രവർത്തകരുടെ ജോലി സമയം 12 മണിക്കൂറായി കുറച്ചു

ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞത് ശരിയാണെന്നും അദ്ദേഹത്തിന്റേത് നിഷ്പക്ഷമായ പ്രതികരണമാണെന്നുമാണ് അനൂപ് കണ്ണന്‍ പറയുന്നത്. നടന്ന സംഭവം സിനിമയുടെ പ്രൊമോഷന് വേണ്ടി 10 ദിവസം സഹകരിക്കണമെന്നായിരുന്നു കരാറിലുണ്ടായിരുന്നത്. എന്നാല്‍ ബിജു മേനോന്‍ രണ്ടര മണിക്കൂര്‍ മാത്രമാണ് പങ്കെടുത്തതെന്നാണ് അനൂപ് ആരോപിക്കുന്നത്.

Biju Menon, Anoop Kannan
'കരാറുണ്ടായിട്ടും പ്രൊമോഷന് വന്നില്ല, ബിജു മേനോന്‍ കാരണം നിര്‍മാതാവിന് 25 ലക്ഷം നഷ്ടം'; നടനെതിരെ ബി ഉണ്ണികൃഷ്ണന്‍

''സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട ബിജു ചേട്ടനോട് പ്രമോഷന്‍ പരിപാടികളെക്കുറിച്ചു പറയുമ്പോള്‍ ഒരു ഉഴപ്പന്‍ സമീപനമായിരുന്നു അദ്ദേഹത്തില്‍ നിന്നുണ്ടായത്. അദ്ദേഹത്തേയും അദ്ദേഹത്തിന്റെ മാനേജരെയും കോര്‍ഡിനേറ്റ് ചെയ്യാന്‍ വലിയ ബുദ്ധിമുട്ടാണ്.'' എന്നാണ് അനൂപ് പറയുന്നത്. സ്റ്റാര്‍ നടനെ പരിഗണിക്കുമ്പോള്‍ ആ സിനിമയുടെ ഓപ്പണിങ് സമയത്ത് ആ താരം കൊണ്ടുവരുന്ന ഇനീഷ്യല്‍ പ്രേക്ഷകരെ കൂടി മനസില്‍ കാണും. അതിനാലാണ് അവര്‍ ആവശ്യപ്പെടുന്ന ശമ്പളം കൊടുക്കുന്നതെന്നും നിര്‍മാതാവ് പറയുന്നു.

എന്നാല്‍ പ്രൊമോഷന് വേണ്ടി ബിജു മേനോനെ കോര്‍ഡിനേറ്റ് ചെയ്യാന്‍ പല തവണ ശ്രമിച്ചിട്ടും മറുപടി ലഭിച്ചില്ല. ദീര്‍ഘകാലമായി സൗഹൃദമുള്ള ആളുകളാണ് ഞാനും ബിജു ചേട്ടനും. പക്ഷെ പ്രൊമോഷന് വന്നത് രണ്ടര മണിക്കൂര്‍ മാത്രമാണെന്നും അനൂപ് പറയുന്നു. നടന്ന സംഭവം സിനിമയുടെ റിലീസിന് മുമ്പ് തന്നെ ഒടിടി-സാറ്റലൈറ്റ് ബിസിനസ് നടന്നതാണ്. ആ കരാറിലെ ഒരു നിബന്ധ പ്രെമോഷന്‍ പരിപാടികളില്‍ പ്രധാന താരങ്ങള്‍ പങ്കെടുക്കണം എന്നായിരുന്നുവെന്നും അനൂപ് പറയുന്നു.

പത്ത് ദിവസത്തോളം നിര്‍മാതാവ് നിര്‍ദ്ദേശിക്കുന്ന പ്രൊമോഷന്‍ പരിപാടികളില്‍ പങ്കെടുക്കാമെന്നാണ് കരാര്‍. ഇക്കാര്യം ബിജു മേനോനേയും സുരാജ് വെഞ്ഞാറമൂടിനേയും അറിയിച്ചിരുന്നു. ശരി, ഓക്കെ ഡാ ബിസിനസ് നടക്കുകയാണെങ്കില്‍ ഞാന്‍ വന്നേക്കാം എന്ന് ബിജു മേനോന്‍ പറഞ്ഞിരുന്നു. പക്ഷെ പിന്നീട് അദ്ദേഹം ഉഴപ്പി മാറിപ്പോയി എന്നാണ് അനൂപ് ആരോപിക്കുന്നത്. തനിക്കുണ്ടായ ബുദ്ധിമുട്ടില്‍ നിര്‍മാതാക്കളുടെ സംഘടനയില്‍ പരാതിപ്പെട്ടു. ബിജു മേനോന്റെ അടുത്ത സിനിമയുടെ റിലീസിന് മുമ്പ് പരിഹാരം ഉണ്ടാക്കാമെന്ന് അസോസിയേഷന്‍ അറിയിച്ചതാണ്. പക്ഷെ ജീത്തു ജോസഫ് സംവിധാനം ചെയ്ത വലതുവശത്തെ കള്ളന്‍ ഇതിനിടെ റിലീസായി. തന്റെ പരാതിയില്‍ ഇതുവരെ പരിഹാരമായില്ലെന്നും അനൂപ് പറയുന്നു.

അതേസമയം, ബിജു മേനോന്‍ ഉഴപ്പി മാറി നിന്നപ്പോഴും ചിത്രത്തിലെ മറ്റൊരു താരമായ സുരാജ് പങ്കെടുക്കാന്‍ കഴിയുന്ന പരിപാടികളിലെല്ലാം സഹകരിച്ചിരുന്നുവെന്നും അനൂപ് വ്യക്തമാക്കുന്നുണ്ട്. ബിജു മേനോനെ ബന്ധപ്പെടാന്‍ നിരന്തരം ശ്രമിച്ചിരുന്നു. പക്ഷെ അദ്ദേഹമോ അദ്ദേഹത്തിന്റെ മാനേജരോ ഒരിക്കല്‍ പോലും ഫോണെടുത്തില്ല. കൃത്യമായ മറുപടിയും തന്നില്ലെന്നും അനൂപ് പറയുന്നു.

''എല്ലാവര്‍ക്കും ആത്മാഭിമാനം ഉണ്ടല്ലോ. ഒരു നിര്‍മാതാവ് അയാളുടെ സമ്പാദ്യം ഇറക്കി ഒരു സിനിമ ചെയ്തിട്ട് എല്ലാവരുടേയും കാലു പിടിക്കേണ്ട അവസ്ഥ വരുന്നത് എന്തൊരു സങ്കടകരമായ കാര്യമാണ്. ബിസിനസ്സ് ലക്ഷ്യം വച്ചല്ലേ ഓരോരുത്തരും പണം ഇറക്കുന്നത്. എന്നിട്ട് ആ നിര്‍മാതാവ് ആത്മാഭിമാനം കളഞ്ഞ് എല്ലാവരുടെയും മുന്‍പില്‍ തല ചൊറിഞ്ഞ്, കാലു പിടിച്ച് നില്‍ക്കേണ്ട ഗതികേട് വരികയാണ്.'' എന്നും അനൂപ് പറയുന്നു.

Summary

Producer Anoop Kannan says Biju Menon didn't attent promotion programs of Nadanna Sambhavam movie. He alleges the actor didn't even respond to his phone calls.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com