'പത്മ പൊട്ടിയാൽ ങ്ങക്ക് എത്ര റുപ്യ പോകും'; അനൂപ് മേനോനോട് സുരഭി ലക്ഷ്മി; വിഡിയോ

‘കിടപ്പാടം ഒഴിച്ച് സിനിമയിൽ നിന്നുണ്ടാക്കിയതെല്ലാം പോകും.’’ എന്നാണ് അനൂപ് മേനോൻ പറഞ്ഞത്
വീഡിയോ ദൃശ്യം
വീഡിയോ ദൃശ്യം
Updated on
1 min read

നൂപ് മേനോനും സുരഭി ലക്ഷ്മിയും പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് പത്മ. ചിത്രത്തിന്റെ സംവിധാനവും നിർമാണവും നിർവഹിക്കുന്നതും അനൂപ് മേനോൻ തന്നെയാണ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത് സുരഭിയുടെ ഒരു സംശയമാണ്. പത്മ പൊട്ടുകയാണെങ്കിൽ എത്ര റുപ്യ പോകും എന്നാണ് സുരഭിക്ക് അറിയേണ്ടത്. ഇത് ചോദിച്ചതാകട്ടെ അനൂപ് മേനോനോടും. 

സിനിമയുടെ റിലീസ് തിയതി പ്രഖ്യാപിക്കുന്നതിന്റെ ഭാ​ഗമായാണ് രസകരമായ വിഡിയോയുമായി അനൂപ് മേനോനും സുരഭി ലക്ഷ്മിയും എത്തിയത്. ‘അനൂപേട്ടാ, പത്മ അഥവാ പൊട്ടിയാല്‍ ങ്ങക്ക് എത്ര റുപ്യ പോകും’’ എന്നാണ് സുരഭിയുടെ ചോദ്യം. ഇതുകേട്ട് അനൂപ് ഞെട്ടിപ്പോവുകയാണ്. തുടർന്ന് രസകരമായ മറുപടിയും താരം നൽകുന്നുണ്ട്. ‘കിടപ്പാടം ഒഴിച്ച് സിനിമയിൽ നിന്നുണ്ടാക്കിയതെല്ലാം പോകും.’’ എന്നാണ് അനൂപ് മേനോൻ പറഞ്ഞത്. ഇത് കേട്ടതോടെ ഏറെ ആശ്വാസത്തോടെ കിടപ്പാടം പോകില്ലല്ലേ എന്ന് പറയുകയാണ് സുരഭി. സിനിമ പൊട്ടാനും പൊട്ടാതെ ഇരിക്കാനും സാധ്യതയുണ്ടെന്ന സുരഭിയുടെ വാക്കുകളിലാണ് വിഡിയോ അവസാനിക്കുന്നത്. 

നടനും സംവിധായകനുമായ അനൂപ് മേനോൻ ആദ്യമായി നിർമിക്കുന്ന സിനിമയാണ് പത്മ. അനൂപ് മേനോൻ സ്റ്റോറീസിന്റെ ബാനറിൽ നിർമിക്കുന്ന ചിത്രത്തിൽ അനൂപ് മേനോൻ, സുരഭി ലക്ഷ്മി, ശങ്കര്‍ രാമകൃഷ്ണന്‍, മെറീന മൈക്കിള്‍ തുടങ്ങിയവർ അഭിനയിക്കുന്നു. കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവഹിക്കുന്നതും അനൂപ് മേനോൻ തന്നെയാണ്. അനൂപും സുരഭിയും ഭാര്യാഭർത്താക്കന്മാരായാണ് ചിത്രത്തിൽ എത്തുന്നത്. ചിത്രം ജൂലൈ 15ന് തിയറ്ററുകളിലെത്തും.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com