നാല് കഥ, മൂന്ന് സംവിധായകർ; ഷെയ്ഡ്സ് ഓഫ് ലൈഫ് ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

നടരാജൻ പട്ടാമ്പി, റഷീദ് അഹമ്മദ്, ജംഷീർ മുഹമ്മദ് എന്നിവരാണ് ചിത്രം സംവിധാനം ചെയ്യുന്നത്
shades of life
ഷെയ്ഡ്സ് ഓഫ് ലൈഫ് ഫസ്റ്റ് ലുക്ക് പോസ്റ്റർ
Updated on
1 min read

മൂന്നു സംവിധായകർ പറയുന്ന നാലു കഥയുമായി ഷെയ്ഡ്സ് ഓഫ് ലൈഫ് ഒരുങ്ങുകയാണ്. ഇപ്പോൾ അന്തോളജി ചിത്രത്തിന്റ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. ജീവിതത്തിന്റെ നിറഭേദങ്ങൾ പ്രമേയമാക്കി നടരാജൻ പട്ടാമ്പി, റഷീദ് അഹമ്മദ്, ജംഷീർ മുഹമ്മദ് എന്നിവരാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

പാമ്പും കയറും, വേൽ, കളവ്, റൂഹ്, എന്നീ നാലു കഥകളാണ് ചിത്രത്തിൽ കോർത്തിണക്കിയിരിക്കുന്നത്. നിയാസ് ബക്കർ,കുമാർ സുനിൽ,ദാസൻ കോങ്ങാട്,അബു വളയംകുളം,ഭാസ്‌ക്കർ അരവിന്ദ്,ടെലിഫോൺ രാജ്,സത്യന്‍ പ്രഭാപുരം, സ്വാതി മോഹനൻ, കാർത്തിക്,സാമി, രാജീവ് പിള്ളത്ത്, സക്കറിയ , ശ്രീജ കെ ദാസ് , ആതിര സുരേഷ് , ഉത്തര,രമണി മഞ്ചേരി , സലീഷ ശങ്കർ,ബിനി, ബേബി സൗപർണിക, നിരുപമ രാജീവ്,ശിവദ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സുദേവൻ,വിജീഷ് തോട്ടിങ്കൽ,നടരാജൻ പട്ടാമ്പി,റഷീദ് അഹമ്മദ് എന്നിവരാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. ക്ലാസിക് മീഡിയ എന്റർടൈന്മെന്റ്സ് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഷിഹാബ് ഓങ്ങല്ലൂർ ഛായാഗ്രഹണം നിർവഹിക്കുന്നു. ഡോക്ടർ താര ജയശങ്കർ, ഗണേഷ് മലയത്ത്, ഫൈസൽ പൊന്നാനി, പൊന്മണി, ജയദേവൻ അലനല്ലൂർ എന്നിവർ എഴുതിയ വരികൾക്ക് ബിജിപാൽ, വിഷ്ണു ശിവശങ്കർ, ജയദേവൻ അലനല്ലൂർ എന്നിവരാണ് സംഗീതം പകർന്നത്.

അനുരാധ ശ്രീറാം, സിത്താര കൃഷ്ണകുമാർ, പ്രണവ് സി പി, റാസ റസാഖ്, യൂനായിസോ, ജയദേവൻ അലനലൂർ, എന്നിവരാണ് ഗായകർ. പഞ്ചാത്തല സംഗീതം-പി എസ് ജയഹരി, വിഷ്ണു ശിവശങ്കർ, സാം സൈമൺ ജോർജ്, എഡിറ്റിംഗ്- സച്ചിൻ സത്യ, ഷബീർ എൽ പി, അശ്വിന്‍ ബാബു, ചമയം-അർഷാദ് വർക്കല, വസ്ത്രാലങ്കാരം- ഫെമിന ജബ്ബാർ, കലാസംവിധാനം- ജയൻ ക്രയോൺ -രവി ചാലിശ്ശേരി -ജയദേവൻ അലനല്ലൂർ പ്രൊഡക്ഷൻ കൺട്രോളർ-രജീഷ് പത്തംകുളം, കളറിസ്റ്റ്-ലിജു പ്രഭാകർ, നിശ്ചല ഛായാഗ്രഹണം-ഷംനാദ് മാട്ടയ, കാസ്റ്റിംഗ് ഡയറക്ടർ- അബു വളയംകുളം പരസ്യകല-കിഷോർ ബാബു പി എസ് സഹനിർമ്മാണം-വിഷ്ണു ബാലകൃഷ്ണൻ, എക്താര പ്രൊഡക്ഷൻസ്. പി ആർ ഒ-എ എസ് ദിനേശ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com