

തിരുവനന്തപുരം: നടൻ കൃഷ്ണകുമാറിനും മകൾ ദിയ കൃഷ്ണയ്ക്കും മുൻകൂർ ജാമ്യം അനുവദിച്ച് കോടതി. ദിയയുടെ സ്ഥാപനത്തിലെ മുൻ ജീവനക്കാരായ യുവതികൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലെടുത്ത കേസിലാണ് ഇരുവർക്കും തിരുവനന്തപുരം സെഷൻസ് കോടതി ജാമ്യം അനുവദിച്ചത്.
തട്ടിക്കൊണ്ടു പോയി പണം തട്ടിയെന്ന് പറയുന്നതല്ലാതെ ഇത് സംബന്ധിച്ച് ഒരു തെളിവും കിട്ടിയിട്ടില്ലെന്ന് പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. അതേസമയം പണം തട്ടിച്ചുവെന്നാരോപിച്ച് കൃഷ്ണകുമാർ കൊടുത്ത കേസിൽ ജീവനക്കാരികൾ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി.
ജീവനക്കാരായ വിനീത, ദിവ്യ ഫ്രാൻക്ലിൻ, രാധ എന്നിവരുടെ ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്. ദിയയുടെ സ്ഥാപനത്തിലെ ക്യുആർ കോഡിന് പകരം സ്വന്തം അക്കൗണ്ടിന്റെ ക്യുആർ കോഡ് നൽകി ജീവനക്കാർ 69 ലക്ഷം രൂപ തട്ടിച്ചുവെന്നാണ് കേസ്. അന്വേഷണത്തോട് സഹകരിക്കാൻ പോലും തയ്യാറാകാത്ത പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിച്ചാൽ അത് കേസിനെ ബാധിക്കും എന്ന പൊലീസ് റിപ്പോർട്ട് പരിഗണിച്ചാണ് കോടതി അപേക്ഷ തള്ളിയത്.
കേസിലെ ഒന്നാം പ്രതി വിനീതയുടെ ഭർത്താവും നാലാം പ്രതിയുമായ ആദർശിന് കോടതി ജാമ്യം അനുവദിച്ചിരുന്നു. തട്ടിക്കൊണ്ട് പോകൽ, വധഭീഷണി, ജാതി അധിക്ഷേപം, സ്ത്രീത്വത്തെ അപമാനിക്കൽ, ലൈംഗികചുവയോടെ സംസാരിക്കൽ എന്നീ കുറ്റങ്ങളാണ് ജീവനക്കാരുടെ പരാതിയിൽ കൃഷ്ണകുമാറിനെതിരെ ചുമത്തിയിരുന്നത്.
Anticipatory bail granted to Diya Krishna and Krishnakumar.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
