

കഴിഞ്ഞ വർഷം താൻ കടന്നു പോയ പ്രതിസന്ധികളെക്കുറിച്ച് പറഞ്ഞ് നടൻ ആന്റണി വർഗീസ് പെപ്പെ. കഴിഞ്ഞ വർഷത്തിന്റെ മുക്കാൽ ഭാഗവും ആശുപത്രികൾക്കും വേദനകൾക്കും ഇടയിലായിരുന്നുവെന്നും പെപ്പെ ഫെയ്സ്ബുക്കിൽ കുറിച്ചു. നവംബർ മാസത്തിൽ സംഭവിച്ച അപകടത്തെ കുറിച്ചും അതിൽ നിന്ന് പരിക്കോടെ രക്ഷപ്പെട്ടതിനെക്കുറിച്ചും നടൻ കുറിച്ചിട്ടുണ്ട്. കാട്ടാളൻ ആണ് പെപ്പെയുടേതായി അണിയറയിൽ ഒരുങ്ങുന്ന ചിത്രം.
ആന്റണി വർഗീസിന്റെ ഫെയ്സ്ബുക്ക് കുറിപ്പ്
They say what doesn't kill you makes you stronger, but I think 2025 took that a little too literally
ജിമ്മിലെ പരിക്ക്, ഷൂട്ടിനിടയിലെ അപകടം... അങ്ങനെ വർഷത്തിന്റെ മുക്കാൽ ഭാഗവും ആശുപത്രികൾക്കും വേദനകൾക്കും ഇടയിലായിരുന്നു.
അങ്ങനെ പോകുമ്പോൾ ആണ് 15 November 2025, വാഗമൺ വെച്ച് ഒരു ആക്സിഡന്റ് കൂടെ ബോണസ് ആയി അടിച്ചു കിട്ടി. അത്യാവശ്യം തരക്കേടില്ലാത്ത പരിക്കോടു കൂടി വണ്ടിയിൽ ഉണ്ടായിരുന്ന ഞങ്ങൾ 3 പേരും രക്ഷപെട്ടു..
എന്റെ പ്രിയപ്പെട്ട ആദ്യത്തെ വണ്ടി 'ടോട്ടൽ ലോസ്' ആയി മാറി. പക്ഷെ തകർന്നുപോയ ആ വണ്ടി ഞങ്ങളുടെ മൂന്ന് പേരുടെയും ജീവൻ കാത്തു. വണ്ടിയുടെ നമ്പർ 1818 എന്നായിരുന്നു. ആ നമ്പറിലും മാലാഖമാരുടെ സാന്നിധ്യത്തിലും ഞാൻ എപ്പോഴും വിശ്വസിച്ചിരുന്നു. എന്റെ ആ വിശ്വാസം തെറ്റിയില്ലെന്ന് എനിക്ക് ബോധ്യമായി. വണ്ടി പോണേൽ പോട്ടെ...ജീവനോടെ ഉണ്ടല്ലോ, അത് മതി.
On one hand, it was the most grueling year of my life. But amidst that chaos, there was magic. In 2025, I also got to work on some good things too. In the moments I wasn't healing, I was creating, filming, and stepping into the future I’ve always dreamed of.
അപ്പൊ എല്ലാം പറഞ്ഞ പോലെ...... പുതിയ പരിപാടികളുടെ ആവേശവുമായി 2026-ലേക്ക് കടക്കുന്നു. മുറിപ്പാടുകളുണ്ട്, പക്ഷെ മനസ്സ് തകർന്നിട്ടില്ല. പുതിയൊരു തുടക്കത്തിനായി...
പുതുവത്സരാശംസകൾ. പറക്കൂ, ഫുൾ ഓൺ ഫുൾ പവർ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates