

അമ്മയുടെ ജന്മദിനത്തില്‍ ഹൃദയം തൊടുന്ന കുറിപ്പുമായി നടി അനുപമ പരമേശ്വരന്‍. ഏത് ഘട്ടത്തിലും തനിക്കൊപ്പം അമ്മ ഉണ്ടാകുമെന്നാണ് അനുപമ പറയുന്നത്. അമ്മയ്‌ക്കൊപ്പമുള്ള മനോഹരമായ ചിത്രങ്ങളും അനുപമ പങ്കുവച്ചിട്ടുണ്ട്.
''ഞാന്‍ ആരായിരുന്നാലും. ശക്തയായിരുന്നാലും തകര്‍ന്നാലും ആശങ്കയിലാണെങ്കിലും നിങ്ങള്‍ എപ്പോഴും, രണ്ടാമതൊന്ന് ചിന്തിക്കാതെ എനിക്കൊപ്പം നിന്നു. ഒരിക്കല്‍ പോലും നിങ്ങളുടെ സ്‌നേഹം എനിക്ക് നേടിയെടുക്കേണ്ടി വന്നിട്ടില്ല. അതെപ്പോഴും അവിടെയുണ്ടാകും. പതറാതെ, മാറ്റമില്ലാതെ. ഞാനിത് വേണ്ടത്ര പറയാറില്ല. പക്ഷെ എനിക്കറിയാം ഇതെത്ര അപൂര്‍വ്വമാണെന്ന്. നിങ്ങളെ എന്റേത് എന്ന് വിളിക്കാന്‍ സാധിക്കുന്നതില്‍ ഞാന്‍ കടപ്പെട്ടിരിക്കുന്നു അമ്മ'' എന്നാണ് അനുപമ പറയുന്നത്.
മലയാളത്തിലൂടെ കരിയര്‍ ആരംഭിച്ച്, ഇന്ന് തെന്നിന്ത്യന്‍ സിനിമയിലെ മുന്‍നിര നായികയായി നിറഞ്ഞു നില്‍ക്കുകയാണ് അനുപമ. പ്രേമം ആയിരുന്നു ആദ്യ സിനിമ. പിന്നീട് തെലുങ്കിലും തമിഴിലുമെല്ലാം സജീവമാണ്. തെലുങ്കില്‍ വലിയ ആരാധകവൃന്ദം തന്നെയുണ്ട് അനുപമയ്ക്ക്. സോഷ്യല്‍ മീഡിയയിലും നിറ സാന്നിധ്യമാണ് അനുപമ.
മലയാളത്തില്‍ അനുപമയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ സിനിമ പെറ്റ് ഡിറ്റക്ടീവാണ്. ചിത്രം ബോക്‌സ് ഓഫീസില്‍ വിജയം നേടുകയും ചെയ്തു. തമിഴില്‍ ധ്രുവ് വിക്രമിനൊപ്പം അഭിനയിച്ച ബൈസണിലും അനുപമ കയ്യടി നേടിയിരുന്നു. വിവിധ ഭാഷകളിലായി നിരവധി സിനിമകളാണ് അനുപമയുടേതായി അണിയറയിലുള്ളത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates