'എനിക്ക് ലോകേഷിന്റെ സിനിമയില്‍ മരിക്കണം'; ആഗ്രഹം പറഞ്ഞ് അനുരാഗ് കശ്യപ്

ലോകേഷ് കനകരാജിന്റെ സിനിമയില്‍ അഭിനയിക്കാനുള്ള താല്‍പ്പര്യം തുറന്നു പറഞ്ഞിരിക്കുകയാണ് താരം
ലോകേഷ് കനകരാജ്, അനുരാ​ഗ് കശ്യപ്/ ഫെയ്സ്ബുക്ക്
ലോകേഷ് കനകരാജ്, അനുരാ​ഗ് കശ്യപ്/ ഫെയ്സ്ബുക്ക്
Updated on
1 min read

ബോളിവുഡിലെ പ്രിയ സംവിധായകനാണ് അനുരാഗ് കശ്യപ്. തമിഴ് സിനിമയില്‍ അദ്ദേഹം ശ്രദ്ധനേടിയത് നടന്‍ എന്ന നിലയിലാണ്. ഇപ്പോള്‍ സംവിധായകന്‍ ലോകേഷ് കനകരാജിന്റെ സിനിമയില്‍ അഭിനയിക്കാനുള്ള താല്‍പ്പര്യം തുറന്നു പറഞ്ഞിരിക്കുകയാണ് താരം. ലോകേഷിന്റെ ഏതെങ്കിലും ഒരു സിനിമയില്‍ മരിക്കാന്‍ താല്‍പ്പര്യമുണ്ടെന്നാണ് അനുരാഗ് പറഞ്ഞത്. 

ലോകേഷിന്റെ ഒരു സിനിമയിലെ മരിക്കുന്ന രംഗത്തില്‍ അഭിനയിക്കാന്‍ എനിക്ക് താല്‍പ്പര്യമുണ്ട്. തന്റെ അഭിനേതാക്കള്‍ക്ക് മഹത്തരമായ മരണങ്ങളാണ് അദ്ദേഹം നല്‍കുന്നത്. അദ്ദേഹത്തിന്റെ ഏതെങ്കിലും ഒരു സിനിമയില്‍ മരിക്കണം. എനിക്ക് വേഷം പോലും വേണ്ട. അദ്ദേഹത്തിന്റെ സിനിമയിലെ മഹത്തരമായ മരണം മാത്രമാണ് വേണ്ടത്. - അനുരാഗ് കശ്യപ് പറഞ്ഞു. 

വെട്രിമാരന്‍ സംവിധാനം ചെയ്ത വിടുതലൈ സിനിമയേയും താരം പുകഴ്ത്തി. വിജയ് സേതുപതി ചിത്രത്തില്‍ മികച്ചതായിരുന്നെന്നും എന്നാല്‍ തന്നെ അമ്പരപ്പിച്ചത് സൂരിയും രാജീവ് മേനോനുമാണെന്നുമാണ് അനുരാഗ് കശ്യപ് പറഞ്ഞത്. വെട്രിമാരന്റെ ഇതുവരെയുള്ളതില്‍ മികച്ച ചിത്രമാണ് ഇതെന്നും രണ്ടാം ഭാഗത്തിനായി കാത്തിരിക്കുകയാണെന്നും പറഞ്ഞു. 

കെന്നഡിയാണ് അനുരാഗ് സംവിധാനം ചെയ്യുന്ന പുതിയ സിനിമ. ചിത്രം എഴുതിയത് ചിയാന്‍ വിക്രമിനെ മനസില്‍ കണ്ടാണെന്ന് അദ്ദേഹം പറഞ്ഞിരുന്നു. സണ്ണി ലിയോണി ആണ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നത്.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Dridam
Santhy Balachandran, Murali Gopy
Murali Gopy, Indrans
Hansika Krishna
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com