ചീത്ത വിളിച്ചവരോടെല്ലാം സ്‌നേഹം; ഐടി റെയ്ഡിനു പിന്നാലെ താപ്‌സിക്കൊപ്പം ലൊക്കേഷൻ ചിത്രവുമായി അനുരാഗ് കശ്യപ്

തപ്സിക്കൊപ്പം ലൊക്കേഷനിൽ വച്ച് പകർത്തിയ ഒരു ചിത്രം പങ്കുവച്ചാണ് ഷൂട്ടിങ്ങ് പുനരാരംഭിച്ചതിനെക്കുറിച്ച് അനുരാ​ഗ് പറഞ്ഞ
അനുരാഗ് സോഷ്യൽ മീഡിയയിൽ പങ്കുവച്ച ചിത്രം
അനുരാഗ് സോഷ്യൽ മീഡിയയിൽ പങ്കുവച്ച ചിത്രം
Updated on
1 min read

ടി റെയ്ഡിനു പിന്നാലെ നടി തപ്‌സി പന്നു കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ സിനിമ “ദൊബാര”യുടെ ചിത്രീകരണം പുനരാരംഭിച്ച് സംവിധായകൻ അനുരാഗ് കശ്യപ്. ചീത്ത വിളിച്ചവരോടെല്ലാമുള്ള സ്നേഹം അറിയിച്ചാണ് സിനിമയുടെ ഷൂട്ടിങ് വീണ്ടും തുടങ്ങിയ വാർത്ത അദ്ദേഹം പങ്കുവച്ചത്. തപ്സിക്കൊപ്പം ലൊക്കേഷനിൽ വച്ച് പകർത്തിയ ഒരു ചിത്രം പങ്കുവച്ചാണ് ഷൂട്ടിങ്ങ് പുനരാരംഭിച്ചതിനെക്കുറിച്ച് അനുരാ​ഗ് പറഞ്ഞത്.

"വിത്ത് ഓൾ അവർ ലവ് ടു ഓൾ ദി ഹേറ്റേഴ്സ്" എന്ന് കുറിച്ച് റെയിഡും അതിനെതുടർന്നുണ്ടായ വിവാദങ്ങളുമൊക്കെ പരോക്ഷമായി സൂചിപ്പിച്ചാണ് അനുരാ​ഗ് ചിത്രം പുറത്തുവിട്ടത്. അനുരാ​ഗിന്റെയും തപ്സിയുടെയും സ്വത്തുവിവരങ്ങളെക്കുറിച്ച് അറിയാൻ‍ ആദായനികുതി വകുപ്പ് റെയിഡ് നടത്തിയ സംഭവത്തിന് പിന്നാലെ ആദ്യമായാണ് അനുരാ​ഗ് പ്രതികരിക്കുന്നത്. 

നേരത്തെ വീട്ടിൽ നടന്ന ഇൻകം ടാക്‌സ് റെയ്ഡിനെക്കുറിച്ച് തപ്സിയും സോഷ്യൽ മീഡിയയിൽ പ്രതികരിച്ചിരുന്നു. തനിക്കെതിരെ ഉയർന്ന ആരോപണങ്ങളെ പരിഹസിച്ചുകൊണ്ടായിരുന്നു നടിയുടെ ട്വീറ്റ്. തന്റെ പേരിൽ പാരീസിൽ ബംഗ്ലാവില്ലെന്നും അഞ്ച് കോടി ലഭിച്ചിട്ടില്ലെന്നുമാണ് താരം വ്യക്തമാക്കിയത്. 

പ്രധാനമായും മൂന്ന് കാര്യങ്ങൾക്ക് വേണ്ടിയായിരുന്നു മൂന്ന് ദിവസത്തെ തിരച്ചിൽ. 
1. എന്റെ പേരിൽ പാരീസിലുണ്ടെന്ന് ആരോപിക്കുന്ന ബംഗ്ലാവിന്റെ താക്കോൽ. കാരണം വേനൽ അവധി അടുത്തുവരികയാണ്. 
2. എന്റെ കയ്യിലുണ്ടെന്ന് ആരോപിക്കുന്ന അഞ്ച് കോടിയുടെ റെസീപ്റ്റ്. ഫ്രെയിം ചെയ്ത് ഭാവിയിലേക്ക് സൂക്ഷിക്കാൻ വേണ്ടിയാണിത് കാരണം ഈ പണം നേരത്തെ ഞാൻ വേണ്ടെന്നു വച്ചിരുന്നു. 
3. ബഹുമാനപ്പെട്ട ഫിനാൻസ് മിനിസ്റ്റർ പറയുന്നതു പ്രകാരം 2013 ൽ നടന്ന റെയ്ഡിനെക്കുറിച്ചുള്ള എന്റെ ഓർമ - തപ്സി ട്വീറ്റിൽ കുറിച്ചു. 

മൂന്നാം തിയതി മുതലാണ് സംവിധായകൻ അനുരാഗ് കശ്യപിന്റേയും തപ്‌സി പന്നുവിന്റേയും ഉൾപ്പടെയുള്ള ബോളിവുഡ് സെലിബ്രിറ്റികളുടെ വീട്ടിൽ തിരച്ചിൽ നടന്നത്. അടച്ചുപൂട്ടിയ നിർമാണ കമ്പനി ഫാന്റം ഫിലിംസിന്റെ നികുതി തട്ടിപ്പ് ആരോപണവുമായി ബന്ധപ്പെട്ടായിരുന്നു തിരച്ചിൽ
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Suresh Gopi, Indrans
Sanal Kumar Sasidharan, Dr Biju
Parvathy Thiruvothu
Ramayana
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com