സിനിമയിലെത്തിയിട്ട് 16 വർഷം, ആദ്യ സിനിമയുടെ പോസ്റ്റർ പങ്കുവെച്ച് അനുഷ്ക ഷെട്ടി

നാഗാര്‍ജു നായകനായി എത്തിയ സൂപ്പര്‍ എന്ന തെലുങ്ക് സിനിമയിലൂടെയാണ് താരം സിനിമയിലെത്തിയത്
അനുഷ്ക ഷെട്ടി/ ഫയൽ ചിത്രം
അനുഷ്ക ഷെട്ടി/ ഫയൽ ചിത്രം
Updated on
1 min read

സിനിമയില്‍ 16 വര്‍ഷം പൂര്‍ത്തിയാക്കിയതിന്റെ സന്തോഷത്തില്‍ നടി അനുഷ്‌ക ഷെട്ടി. ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ താരം തന്നെയാണ് അഭിനയത്തില്‍ 16 വര്‍ഷം പൂര്‍ത്തിയാക്കിയ വിവരം അറിയിച്ചത്. താനുമായി സഹകരിച്ച എല്ലാ സിനിമകളിലേയും അണിയറ പ്രവർത്തകരോടും നന്ദി പറഞ്ഞുകൊണ്ടായിരുന്നു പോസ്റ്റ്. തന്റെ ആദ്യ സിനിമയുടെ പോസ്റ്ററും പങ്കുവെച്ചു.

'നമുക്ക് എല്ലാവര്‍ക്കും ആശംസകള്‍. അന്നപൂര്‍ണ സ്റ്റുഡിയോ, സുപ്രി, നാഗാര്‍ജുന, പുരി ജഗനാഥ്, സോനു, സച്ചിന്‍ എനിക്കൊപ്പം നില്‍ക്കുകയും എന്നില്‍ വിശ്വസിക്കുകയും ചെയ്ത എല്ലാവര്‍ക്കും വലിയ നന്ദി. 16 വര്‍ഷത്തില്‍ എന്നിലെ മികച്ചതിനെ കണ്ടെത്തിയ  എല്ലാ സിനിമയിലെ ടീമുകള്‍ക്കും നന്ദി അറിയിക്കുന്നു. എന്റെ ജീവിതത്തില്‍ വ്യത്യാസങ്ങള്‍ കൊണ്ടുവരാന്‍ സ്വന്തം സമയം ഉപയോഗിച്ച എല്ലാവരോടും എന്നെ ഇത്രത്തോളം സ്‌നേഹിക്കുന്ന ആരാധകരോടും നന്ദി. ഓരോ ദിവസവും നമുക്ക് കുഞ്ഞടി വച്ച് വളരാം'- അനുഷ്‌ക കുറിച്ചു.  

നാഗാര്‍ജു നായകനായി എത്തിയ സൂപ്പര്‍ എന്ന തെലുങ്ക് സിനിമയിലൂടെയാണ് താരം സിനിമയിലെത്തിയത്. 16 വര്‍ഷത്തില്‍ വിവിധ ഭാഷകളിലായി 50ല്‍ അധികം സിനിമകളിലും താരം അഭിനയിച്ചു. അരുന്ധതി, ബാഹുബലി, വേദം, ദൈവ തിരുമകള്‍, സിങ്കം, സൈസ് സീറോ തുടങ്ങിയവയാണ് താരത്തിന്റെ പ്രധാന ചിത്രങ്ങള്‍. നിശബ്ദമായിരുന്നു താരത്തിന്റേതായി പുറത്തിറങ്ങിയ അവസാന ചിത്രം.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Kalabhavan Navas, Niyas
I'M Game
Nivin Pauly, Jason Sanjay and Vijay
Mohan Sharma
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com