ചോരയൊലിപ്പിച്ച കയ്യില്‍ ചുരുട്ടുമായി അനുഷ്‌ക ഷെട്ടി: വീണ്ടും അമ്പരപ്പിക്കാന്‍ താരം

അനുഷ്‌കയുടെ പിറന്നാള്‍ ദിനത്തിലാണ് പോസ്റ്റര്‍ പുറത്തുവിട്ടത്
anushka shetty
ഖാടി ഫസ്റ്റ് ലുക്ക് പോസ്റ്റര്‍
Updated on
1 min read

ക്തമായ വേഷങ്ങളിലൂടെ അമ്പരപ്പിക്കുന്ന നടിയാണ് അനുഷ്‌ക ഷെട്ടി. ഇപ്പോള്‍ താരത്തിന്റെ പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്. ക്രിഷ് ജാഗര്‍ലമുടി സംവിധാനം ചെയ്യുന്ന ഖാടിയുടെ പോസറ്ററാണ് പുറത്തുവന്നിരിക്കുന്നത്.

anushka shetty

ആക്ഷന്‍ ത്രില്ലറായിരിക്കും ചിത്രം എന്ന് സൂചന നല്‍കുന്നതാണ് പോസ്റ്റര്‍. തലയില്‍ നിന്ന് ചോരയൊലിച്ച് നിറ കണ്ണുകളോടെ തീഷ്ണമായി നോക്കി നില്‍ക്കുന്ന അനുഷ്‌കയെ ആണ് പോസ്റ്ററില്‍ കാണുന്നത്. ചോരയൊലിച്ച കൈകളില്‍ ചുരുട്ടുമായാണ് താരം നില്‍ക്കുന്നത്. അനുഷ്‌കയുടെ പിറന്നാള്‍ ദിനത്തിലാണ് പോസ്റ്റര്‍ പുറത്തുവിട്ടത്.

മഹാറാണിക്ക് പിറന്നാള്‍ ആശംസകള്‍ എന്നാണ് പോസ്റ്ററിനൊപ്പം കുറിച്ചിരിക്കുന്നത്. തെലുങ്ക്, തമിഴ്, ഹിന്ദി, കന്നഡ, മലയാളം ഭാഷകളിലായാണ് ചിത്രം എത്തുക. സ്ത്രീകള്‍ക്ക് നേരെയുള്ള അക്രമങ്ങള്‍ക്കെതിരെയുള്ള പോരാട്ടമായിരിക്കും ചിത്രം എന്നാണ് സൂചന.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com