

ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‌സില്‍ തെന്നിന്ത്യന്‍ സൂപ്പര്‍ നായിക എത്തുന്നു. കൈതി 2 ല്‍ അനുഷ്‌ക ഷെട്ടിയും (Anushka Shetty) ഭാഗമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അനുഷ്‌ക ഷെട്ടി കൈതി 2 ല്‍ എത്തുന്നു എന്നതിന് ഇതുവരെ ഔദ്യോഗിക സ്ഥിരീകണം ഇല്ലെങ്കിലും ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ അണിയറയില്‍ പുരോഗമിക്കുന്നു എന്നാണ് വിവരം.
സിനിമയുടെ നിര്‍മാതാക്കള്‍ അനുഷ്‌കയുമായി ചര്‍ച്ച നടത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. കൈതി 2 ല്‍ അനുഷ്‌ക ഗാങ്‌സ്റ്ററുടെ വേഷത്തില്‍ ആയിരിക്കും എത്തുകയെന്നാണ് അഭ്യുഹങ്ങള്‍. ലോകേഷ് - കാര്‍ത്തി കൂട്ടുകെട്ടില്‍ ഇറങ്ങിയ സൂപ്പര്‍ ഹിറ്റ് ചിത്രം കൈതിയുടെ രണ്ടാം ഭാഗം സംബന്ധിച്ച് പലതരത്തില്‍ ചര്‍ച്ചകള്‍ സിനിമ മേഖലയില്‍ പുരോഗമിക്കുന്നതിനിടെയാണ് ഈ റിപ്പോര്‍ട്ട്. റിപ്പോര്‍ട്ടുകള്‍ ശരിയായാല്‍ 2013 ല്‍ പുറത്തിങ്ങിയ അലക്‌സ് പാണ്ഡ്യന് ശേഷം കാര്‍ത്തിയും അനുഷ്‌കയും ഒന്നിക്കുന്ന ചിത്രമായിരിക്കും കൈതി 2.
അതേസമയം, ലോകേഷ് കനകരാജ് - രജനീകാന്ത് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ഗ്യാങ്സ്റ്റര്‍ ആക്ഷന്‍ ഡ്രാമ ചിത്രമായ കൂലി ഉടന്‍ തീയേറ്ററുകളിലെത്തും. വമ്പന്‍ താര നിര അണി നിരക്കുന്ന ചിത്രം 2025 ഓഗസ്റ്റ് 14 ന് പ്രദര്‍ശനത്തിനെത്തും. ഇതിന് ശേഷമായിക്കും കാര്‍ത്തി നായകനാകുന്ന കൈതി 2ന്റെ വര്‍ക്കുകള്‍ ആരംഭിക്കുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates