പുതിയ കഥകളും തിരക്കഥകളും ക്ഷണിച്ചിരിക്കുകയാണ് സംവിധായകനും നിർമ്മാതാവുമായ അൻവർ റഷീദിന്റെ സ്ഥാപനമായ അൻവർ റഷീദ് എന്റർടെയ്ൻമെന്റ്. ആശയങ്ങള്‍ സംവിധായകരോടും നിര്‍മാതാക്കളോടും പങ്കിടുവാനും അവ ചലച്ചിത്രമായി കാണാനും ആഗ്രഹിക്കുന്ന കഥാ തിരക്കഥ എഴുത്തുകാര്‍ക്കുള്ള അവസരമാണ് ഒരുക്കിയിരിക്കുന്നത്.
കഥയുടെ ചുരുക്കവും മേൽവിലാസവും ഉൾപ്പടെ http://areoriginals2022@gmail.com എന്ന മെയിൽ ഐഡിയിലേക്ക് അയക്കാനാണ് നിർദേശം. തെരഞ്ഞെടുക്കപെടുന്നവർക്ക് നേരിട്ട് കഥ പറയുവാനുള്ള അവസരം ലഭിക്കും. ജൂൺ 10 ആണ് കഥ അയക്കേണ്ട അവസാന തിയതി.
2014ൽ ബാംഗ്ലൂർ ഡേയ്സ് ആണ് അൻവർ റഷീദ് ആദ്യമായി നിർമ്മിച്ച സിനിമ. തുടർന്ന് പ്രേമം, പറവ, ട്രാൻസ് എന്നീ ചിത്രങ്ങളും അൻവർ റഷീദ് എന്റർടെയ്ൻമെന്റിന്റെ ബാനറിൽ പുറത്തിറങ്ങി.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates