ശരത് അപ്പാനി നായകനായി എത്തുന്ന പുതിയ ചിത്രം ബെർനാഡിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ചിത്രത്തിൽ അഞ്ജലി അമീറാണ് നായികയായി എത്തുന്നത്. അപ്പാനി ശരത്ത് തന്നെയാണ് ഫസ്റ്റ് ലുക്ക് പോസ്റ്റർ പങ്കുവച്ചത്. ഒരു ജാറിനുള്ളിൽ കിടക്കുന്ന രണ്ട് സ്വർണമത്സ്യങ്ങളാണ് പോസ്റ്ററിൽ.
ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം
താൻ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണെന്നാണ് ബെർനാഡിനെക്കുറിച്ച് അപ്പാനി ശരത് കുറിച്ചത്. ''ഞാൻ എന്റെ സർവ്വവും നൽകിയ പ്രകടനങ്ങളിലൊന്നാകും ഈ ചിത്രം. ബെർനാഡ് എന്ന വൈദഗ്ദ്ധ്യം നിറഞ്ഞ ഒരു കഥാപാത്രത്തെ ഈ സിനിയമയിൽ കാണാൻ സാധിക്കും. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറക്കുന്നതിൽ വളരെ സന്തോഷം. പ്രോജക്റ്റിനെ പൂർണ്ണഹൃദയത്തോടെ പിന്തുണച്ച എല്ലാ അണിയറപ്രവർത്തകർക്കും അഭിനന്ദനങ്ങൾ.''- താരം കുറിച്ചു.
അഭിനയത്തിലും മോഡലിങ്ങിലും ശ്രദ്ധേയയാണ് ട്രാൻസ്ജൻഡർ നായികയായ അ ഞ്ജലി അമീർ. മമ്മൂട്ടി നായകനായി എത്തിയ തമിഴ് ചിത്രം പേരൻപിൽ അഞ്ജലി ആയിരുന്നു നായിക. ദേവപ്രസാദ് നാരായണൻ കഥയും തിരക്കഥയും സംവിധാനവും സംഗീതവും ഒരുക്കുന്ന ചിത്രം, ബുദ്ധദേവ് സിനിമ പാർക്കിന്റെ ബാനറിലാണ് ഒരുങ്ങുന്നത്. ഛായാഗ്രഹണം ലിജു മാത്യു, എഡിറ്റിങ് ജെറിൻ രാജു, ആർട്ട് വിപിൻ റാം, പ്രൊഡക്ഷൻ സിസൈനർ ഹരി വെഞ്ഞാറമൂട്, കളറിസ്റ്റ് മിഥുൻ, മേക്കപ്പ് രതീഷ് രവി, കോസ്റ്റ്യൂം ബിസ്നി ദേവപ്രസാദ്, ഡിസൈൻ പ്രേംജിത്ത് നടേശൻ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates