വിവാദങ്ങൾക്ക് പിന്നാലെ സംഗീത പരിപാടിയിൽ 'വന്ദേ മാതരം' പാടി എആർ റഹ്മാൻ; നിറഞ്ഞ കയ്യടി

നാല് മണിക്കൂർ നീണ്ടു നിന്ന സം​ഗീത പരിപാടിയിൽ 20,000 ത്തിലധികം പേർ പങ്കെടുത്തു.
A R Rahman
A R Rahmanഇൻസ്റ്റ​ഗ്രാം
Updated on
1 min read

അടുത്തിടെ ഒരഭിമുഖത്തിൽ ബോളിവുഡ് സിനിമാ ലോകത്ത് അവസരങ്ങൾ കുറയുന്നതിനെപ്പറ്റി സം​ഗീത സംവിധായകൻ എ ആർ റഹ്മാൻ പറഞ്ഞത് വൻ വിമർശനങ്ങൾക്ക് കാരണമായി മാറിയിരുന്നു. അഭിമുഖത്തിൽ റഹ്മാൻ പറഞ്ഞ ഒരു വാക്കാണ് വിവാദങ്ങൾക്കും വിമർശനങ്ങൾക്കും കാരണമായി മാറിയത്.

കഴിഞ്ഞ എട്ട് വര്‍ഷമായി തനിക്ക് ബോളിവുഡില്‍ അവസരങ്ങള്‍ കുറഞ്ഞിട്ടുണ്ടെന്നും അതിന് പിന്നിലെ ഒരു കാരണം വര്‍ഗീയതയാകാം എന്നാണ് എആര്‍ റഹ്മാന്‍ പറഞ്ഞത്. ഛാവ എന്ന ചിത്രത്തെക്കുറിച്ചുള്ള റഹ്മാന്റെ വിമര്‍ശനവും വിവാദമായിരുന്നു. ഇതിന് പിന്നാലെ റഹ്മാനെതിരെ ബഹിഷ്കരണാഹ്വാനങ്ങളും നടന്നിരുന്നു.

A R Rahman
''അരക്കെട്ടില്‍ കയറി പിടിച്ചു, എന്റെ മുത്തച്ഛനാകാനുള്ള പ്രായമുള്ളവര്‍; ആരും അവരെ തടഞ്ഞില്ല'; പരിപാടിക്കിടെ ദുരനുഭവം നേരിട്ടെന്ന് മൗനി

റഹ്മാന്റെ മതത്തേയടക്കം പരാമര്‍ശിച്ചു കൊണ്ടാണ് അധിക്ഷേപം ഉയർന്നത്. എആര്‍ റഹ്മാന്‍ ഒരു അഭിമുഖത്തിനിടെ വന്ദേ മാതരം പാടാന്‍ തയ്യാറായില്ലെന്ന ആരോപണവും വിവാദത്തിന് ആക്കം കൂട്ടിയിരുന്നു. തന്റെ വാക്കുകൾ ആരെയും വേദനിപ്പിക്കാൻ ഉദ്ദേശിച്ചുള്ളതല്ലെന്നും ഇന്ത്യയോടുള്ള സ്നേഹം തനിക്ക് വലുതാണെന്നും അദ്ദേഹം വിഡിയോ സന്ദേശത്തിലൂടെ വ്യക്തമാക്കുകയും ചെയ്തിരുന്നു.

A R Rahman
'ഹോംബൗണ്ട് എന്റെ ഹൃദയത്തിന്റെ ഭാ​ഗം, സ്വന്തമെന്ന പോൽ ഈ സിനിമയെക്കുറിച്ച് സംസാരിച്ചവരോട്..'; കുറിപ്പുമായി ഇഷാൻ ഖട്ടർ

ഇപ്പോഴിതാ വിവാദങ്ങൾക്ക് പിന്നാലെ അബുദാബി എതിഹാദ് അരീനയിൽ നടന്ന ഒരു സം​ഗീത പരിപാടിയിൽ ജന ​ഗണ മനയും വന്ദേ മാതാരവും ആലപിച്ചിരിക്കുകയാണ് റഹ്മാൻ. നാല് മണിക്കൂർ നീണ്ടു നിന്ന സം​ഗീത പരിപാടിയിൽ 20,000 ത്തിലധികം പേർ പങ്കെടുത്തു. ഇതിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. റഹ്മാന് പിന്തുണ അറിയിച്ചു കൊണ്ട് നിരവധി പേരാണ് വി‍ഡിയോ പങ്കുവച്ചിരിക്കുന്നത്.

Summary

Cinema News: AR Rahman performs Vande Mataram at concert amid controversy.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com