ഇതും കലയാണ്, 27ാം വിവാഹ വാര്‍ഷിക ദിനത്തില്‍ ഭാര്യയ്‌ക്കൊപ്പമുള്ള ചിത്രവുമായി എആര്‍ റഹ്മാന്‍

സ്‌പെഷ്യല്‍ ദിനത്തില്‍ റഹ്മാന്‍ പങ്കുവച്ച ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്
ചിത്രം: ഫേയ്സ്ബുക്ക്
ചിത്രം: ഫേയ്സ്ബുക്ക്
Updated on
1 min read

സംഗീത സംവിധായകന്‍ എ ആര്‍ റഹ്മാനും ഭാര്യ സൈറ ബാനുവും 27ാം വിവാഹ വാര്‍ഷികം ആഘോഷിക്കുകയാണ് ഇന്ന്. സ്‌പെഷ്യല്‍ ദിനത്തില്‍ റഹ്മാന്‍ പങ്കുവച്ച ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. സൈറയ്‌ക്കൊപ്പമുള്ള ചിത്രമാണ് അദ്ദേഹം പങ്കുവച്ചത്. 

ഒന്നിച്ചു ജീവിക്കുന്നതും കലയാണ് എന്ന് പറഞ്ഞുകൊണ്ട് അദ്ദേഹത്തിന്റെ പോസ്റ്റ്. പ്രണയവും മനസിലാക്കലും എന്നും പോസ്റ്റിനൊപ്പം ചേര്‍ത്തിട്ടുണ്ട്. നിരവധി പേരാണ് താരദമ്പതിമാര്‍ക്ക് ആശംസകളുമായി എത്തുന്നത്. 1995 മാര്‍ച്ച് 12നാണ് റഹ്മാനും സൈറ ബാനുവും വിവാഹിതരാവുന്നത്. ഇവര്‍ക്ക് മൂന്ന് മക്കളാണ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Kalabhavan Navas, Niyas
I'M Game
Nivin Pauly, Jason Sanjay and Vijay
Mohan Sharma
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com