'മൂന്ന് പേരുകൾ വച്ച് പ്രാർഥിച്ച് ഒരെണ്ണം എടുത്തപ്പോൾ അതിൽ ഹരിഹരന്റെ പേര്'; 'ഉയിരേ...' ഉണ്ടായ കഥ പറഞ്ഞ് റഹ്മാൻ

മണിരത്‌നത്തിന് ഒരു പ്രണയഗാനം ആയിരുന്നു വേണ്ടിയിരുന്നത്.
AR Rahman
AR Rahmanവിഡിയോ സ്ക്രീൻഷോട്ട്
Updated on
1 min read

മണിരത്നം സംവിധാനം ചെയ്ത് സൂപ്പർ ഹിറ്റായി മാറിയ ചിത്രമാണ് ബോംബെ. അരവിന്ദ് സ്വാമി, മനീഷ കൊയ്‌രാള എന്നിവരാണ് ചിത്രത്തിൽ നായികനായകൻമാരായെത്തിയത്. ചിത്രത്തിലെ പാട്ടുകൾക്ക് ഇന്നും ആരാധകരേറെയാണ്. എ ആർ റഹ്മാൻ ഈണമിട്ട സിനിമയിലെ 'ഉയിരേ… ഉയിരേ…' എന്ന ഗാനം ഇപ്പോഴും പ്രേക്ഷകരുടെ പ്രിയപ്പെട്ടതാണ്. ഈ പാട്ടിന് പിന്നിലെ കഥ പറയുകയാണ് എ ആർ റഹ്മാൻ ഇപ്പോൾ.

തനിക്ക് ആ ഗാനം പാടാൻ എസ്പിബി അല്ലെങ്കില്‍ യേശുദാസിനെ ആയിരുന്നു വേണ്ടിയിരുന്നതെന്നും എന്നാൽ മണിരത്നമാണ് ഹരിഹരനെ തിരഞ്ഞെടുത്തതെന്നും എ ആർ റഹ്‌മാൻ പറഞ്ഞു. അതിന്റെ കാരണം തനിക്ക് ഇപ്പോഴും അറിയില്ലെന്നും റഹ്‌മാൻ കൂട്ടിച്ചേർത്തു. നിഖിൽ കാമത്തുമായുള്ള പോഡ്കാസ്റ്റിൽ സംസാരിക്കുകയായിരുന്നു റഹ്മാൻ.

AR Rahman
'പുതിയ തലമുറ മനുഷ്യത്വത്തിൻ്റെ മഹത്വം മനസിലാക്കുന്നവരാണെന്നതിൽ ആശ്വാസം'; മീനാക്ഷിയെ അഭിനന്ദിച്ച് കെ കെ ശൈലജ

''മണിരത്‌നത്തിന് ഒരു പ്രണയഗാനം ആയിരുന്നു വേണ്ടിയിരുന്നത്. മനസിലേക്ക് വന്ന ട്യൂണ്‍ ഒരു മിനി കാസറ്റില്‍ റെക്കോര്‍ഡ് ചെയ്ത് മണിരത്‌നത്തെ കേള്‍പ്പിച്ചു. റെക്കോര്‍ഡ് ചെയ്‌തോളാന്‍ അദ്ദേഹം പറഞ്ഞു. പാടാന്‍ എസ്പിബി അല്ലെങ്കില്‍ യേശുദാസിനെ ആയിരുന്നു എനിക്ക് വേണ്ടിയിരുന്നത്. ഞാന്‍ ഹരിഹരന്റെ പേരും വെച്ചു, പക്ഷേ അദ്ദേഹത്തെ തന്നെ തിരഞ്ഞെടുത്തു. എന്തുകൊണ്ടാണെന്ന് എനിക്കറിയില്ല.

AR Rahman
നൃത്ത രം​ഗം ചിത്രീകരിക്കുന്നതിനിടെ നടി ശ്രദ്ധ കപൂറിന്റെ കാൽവിരലിന് പൊട്ടൽ; ഷൂട്ടിങ് നിർത്തി വച്ചു

മൂന്നു പേരുകള്‍ വെച്ച് പ്രാർഥിച്ച് അതില്‍നിന്ന് ഒരു പേരെടുത്തപ്പോള്‍, അതില്‍ ഹരിഹരന്റെ പേരായിരുന്നു ഉള്ളത്. ആ പാട്ടിന് അസ്വാഭാവികമായ ഗായകനാണ് ഹരിഹരന്‍. കാരണം അദ്ദേഹം ഒരു ഗസല്‍ ഗായകനാണ്. ഇപ്പോള്‍ പോലും അദ്ദേഹം സംഗീത പരിപാടികളില്‍ പാടുമ്പോള്‍ അദ്ദേഹത്തിന്റേതായ രീതിയില്‍ ഇംപ്രൊവൈസ് ചെയ്യുന്നു. അദ്ദേഹം ഒരിക്കലും ഒരു നോട്ടില്‍ നിര്‍ത്തില്ല. അത് അദ്ദേഹത്തിന്റെ രീതിയാണ്".- റഹ്മാൻ പറഞ്ഞു.

Summary

Cinema News: AR Rahman shares backstory of Uyire song.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com