അഭിനേതാക്കള്‍ക്കെതിരെ അശ്ലീല പ്രയോഗങ്ങള്‍; ബാലയുടെ പരാതിയില്‍ ആറാട്ടണ്ണന് പൊലീസിന്റെ താക്കീത്

കഴിഞ്ഞ ദിവസം മലയാളത്തിലെ ഒരു പ്രമുഖ നടിയെ സിനിമയില്‍ ലിപ്ലോക്ക് ചെയ്യണമെന്ന സന്തോഷ് വര്‍ക്കിയുടെ പ്രസ്താവന വിവാദമായിരുന്നു
arattannan--abusing-comments-against-actors-case
ബാലയും സന്തോഷ് വർക്കിയുംവിഡിയോ സ്ക്രീൻഷോട്ട്
Updated on
1 min read

കൊച്ചി: സിനിമ നിരൂപണത്തിന്റെ പേരില്‍ അഭിനേതാക്കള്‍ക്കെതിരെ അശ്ലീല പ്രയോഗങ്ങള്‍ നടത്തുന്നുവെന്ന പരാതിയില്‍ യുട്യൂബര്‍ ആറാട്ട് അണ്ണന്‍ എന്ന സന്തോഷ് വര്‍ക്കിയെ താക്കീത് ചെയ്ത് പൊലീസ്.

നടന്‍ ബാലയുടെ പരാതിയില്‍ പാലാരിവട്ടം പൊലീസാണ് സന്തോഷ് വര്‍ക്കിയെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി താക്കീത് ചെയ്തത്. ഇത്തരം കാര്യങ്ങള്‍ മേലില്‍ ആവര്‍ത്തിക്കില്ലെന്ന് എഴുതി വാങ്ങിയ ശേഷം പരാതി തീര്‍ത്ത് വിട്ടയക്കുകയായിരുന്നു.

നടീ നടന്മാരെയും അവരുടെ കുടുംബാംഗങ്ങളെയും അശ്ലീല പദങ്ങള്‍ ഉപയോഗിച്ച് സോഷ്യല്‍ മീഡിയയില്‍ അവഹേളിക്കുന്നുവെന്ന് കാണിച്ച് സന്തോഷ് വര്‍ക്കിക്കെതിരെ ബാല കഴിഞ്ഞ ദിവസം താരസംഘടനയായ 'അമ്മ'യിലും പരാതി നല്‍കിയിരുന്നു. നിരൂപണത്തിന്റെ മറവില്‍ സിനിമാ പ്രവര്‍ത്തകരെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന യുട്യൂബര്‍മാര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കാനാണ് 'അമ്മ'യുടെ തീരുമാനം.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

arattannan--abusing-comments-against-actors-case
ബേസിക്കലി റിച്ച് വൈറല്‍ ടീസര്‍; ജീത്തു ജോസഫ് ചിത്രം 'നുണക്കുഴി' ഓഗസ്റ്റ് 15ന് പ്രദര്‍ശനത്തിനെത്തും

കഴിഞ്ഞ ദിവസം മലയാളത്തിലെ ഒരു പ്രമുഖ നടിയെ സിനിമയില്‍ ലിപ്ലോക്ക് ചെയ്യണമെന്ന സന്തോഷ് വര്‍ക്കിയുടെ പ്രസ്താവന വിവാദമായിരുന്നു. ആറാട്ട് എന്ന മോഹന്‍ലാല്‍ ചിത്രത്തിന്റെ റിലീസിനോട് അനുബന്ധിച്ച് സന്തോഷ് വര്‍ക്കി നല്‍കിയ വെറൈറ്റി റിവ്യൂ ശ്രദ്ധ നേടുകയും ആറാട്ടണ്ണന്‍ എന്ന പേരില്‍ പിന്നീട് ഇയാള്‍ വൈറലായി മാറുകയുമായിരുന്നു.

നേരത്തെ 'ചെകുത്താന്‍' എന്നറിയപ്പെടുന്ന യൂട്യൂബറും ബാലയുമായുള്ള വിവാദത്തില്‍ സന്തോഷ് വര്‍ക്കിയുടെ ഇടപെടല്‍ ഏറെ വിവാദമായിരുന്നു. തുടര്‍ന്ന് ബാല തന്നെ തടവില്‍ വച്ചെന്ന ആരോപണവുമായി സന്തോഷ് വര്‍ക്കി രംഗത്തെത്തുകയും ചെയ്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Channel discussion on Kanthapuram's statement;  police register case on anchor's complaint
Sreehari
MHA warns people against financial fraud through fake pornography apps
Complaint Against Husband for Filming and Selling Intimate Videos to Adult Websites
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com