തോക്കെടുത്ത് അരവിന്ദ് സ്വാമി, സ്റ്റൈലിഷായി കുഞ്ചാക്കോ ബോബന്‍; ത്രില്ലടിപ്പിച്ച് 'രണ്ടകം' ടീസര്‍

ചിത്രത്തിന്റെ തമിഴ് പതിപ്പായ രണ്ടകത്തിന്റെ ടീസറാണ് പുറത്തുവന്നത്
വീഡിയോ ദൃശ്യം
വീഡിയോ ദൃശ്യം
Updated on
1 min read

രവിന്ദ് സ്വാമിയേയും കുഞ്ചാക്കോ ബോബനേയും പ്രധാന കഥാപാത്രങ്ങളാക്കി ടിപി ഫെല്ലിനി സംവിധാനം ചിത്രത്തിന്റെ ടീസര്‍ പുറത്ത്. വിവിധ ഭാഷകളില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ തമിഴ് പതിപ്പായ രണ്ടകത്തിന്റെ ടീസറാണ് പുറത്തുവന്നത്. മലയാളത്തില്‍ ഒറ്റ് എന്ന പേരിലാണ് ചിത്രം എത്തുക. 

മലയാളത്തില്‍ ഒറ്റ്, തമിഴില്‍ രണ്ടകം

ത്രില്ലര്‍ സ്വഭാവത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ ഗാങ്‌സ്റ്ററായാണ് അരവിന്ദ് സ്വാമി എത്തുന്നത് എന്നാണ് ടീസര്‍  ല്‍കുന്ന സൂചന. സ്റ്റൈലിഷ് ലുക്കിലാണ് കുഞ്ചാക്കോ ബോബന്‍ പ്രത്യക്ഷപ്പെടുന്നത്. തീവണ്ടിക്ക് ശേഷം സംവിധായകന്‍ ഫെല്ലിനിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. തെലുങ്ക് താരം ഈഷ റെബ്ബയാണ് ചിത്രത്തിലെ നായിക.

25 വര്‍ഷത്തിനു ശേഷം അരവിന്ദ് സ്വാമി മലയാളത്തില്‍

ഇരുപത്തിയഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം അരവിന്ദ് സ്വാമി മലയാളത്തില്‍ തിരിച്ചെത്തുന്ന ചിത്രമെന്ന പ്രത്യേകതയും ഒറ്റിനുണ്ട്. തെന്നിന്ത്യയിലെ രണ്ട് ചോക്ലേറ്റ് താരങ്ങള്‍ ത്രില്ലര്‍ സിനിമയില്‍ ഒന്നിക്കുന്നതിനെ ആകാംക്ഷയോടെയാണ് സിനിമപ്രേമികള്‍ നോക്കുന്നത്. ജാക്കി ഷ്റോഫ് ആണ് ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. എസ്. സജീവാണ് തിരക്കഥ. ദ് ഷോ പീപ്പിളിന്റെ ബാനറില്‍ തമിഴ് താരം ആര്യയും ഓഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ ഷാജി നടേശനും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. എ.എച്ച് കാശിഫാണ് സംഗീതം ഒരുക്കുന്നത്. വിജയ് ആണ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. അപ്പു ഭട്ടതിരി എഡിറ്റിങ്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com