പിഷാരടിയുടെ പാട്ടും കോമഡി, ‘അർച്ചന 31 നോട്ടൗട്ടി’ലെ ​ഗാനം പുറത്ത്

വിഡിയോ സ്ക്രീൻഷോട്ട്
വിഡിയോ സ്ക്രീൻഷോട്ട്
Updated on: 
1 min read

ഐശ്വര്യ ലക്ഷ്മി പ്രധാന വേഷത്തിലെത്തുന്ന അർച്ചന 31 നോട്ടൗട്ടിലെ ആദ്യ ​ഗാനം പുറത്ത്. നടൻ രമേഷ് പിഷാരടി പാടിയ ​ഗാനമാണ് പുറത്തിറങ്ങിയത്. താരത്തിന്റെ ആദ്യ പിന്നണി ​ഗാനമാണിത്. മനസുനോ എന്ന് തുടങ്ങുന്ന ​ഗാനം പ്രേക്ഷകരുടെ ഹൃദയം കവരുകയാണ്. 

ആഘോഷമായി മാനാസുനോ

മാത്തൻ, ജെയിംസ് പോൽ എന്നിവരുടെ വരികൾക്ക് മാത്തനാണ് സംഗീതം പകർന്നിരിക്കുന്നത്. വിവാഹ വീട്ടിൽ തലേ ദിവസം നടക്കുന്ന ആഘോഷമാണ് പാട്ടിൽ. ഐശ്വര്യ ലക്ഷ്മിയേയും വിഡിയോയിൽ കാണാം. നവാ​ഗതനായ അഖില്‍ അനില്‍കുമാർ സംവിധാനം ചെയ്ത ചിത്രത്തിൽ'അര്‍ച്ചന' എന്ന കഥാപാത്രമായിട്ടാണ് ഐശ്വര്യ ലക്ഷ്‍മി അഭിനയിക്കുന്നത്.

മാർട്ടിൻ പ്രക്കാട്ട്, സിബി ചവര, രഞ്‍ജിത്ത് നായർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഷബീര്‍ ആണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ കണ്‍ട്രോളര്‍. ഇന്ദ്രൻസാണ് മറ്റൊരു പ്രധാനപ്പെട്ട കഥാപാത്രമായി എത്തുന്നത്. സ്‍കൂള്‍ അധ്യാപികയായിട്ടാണ് ചിത്രത്തില്‍ ഐശ്വര്യ ലക്ഷ്‍മി അഭിനയിക്കുന്നത്. ജോയല്‍ ജോജി ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Athimanoharam, Antony Perumbavoor
Jayasudha
Sai Pallavi
Ramzan Muhammed
X

FOLLOW US

ON GOOGLE DISCOVER