'അർജിത് ആ പെൻഗ്വിനെ സീരിയസായി എടുത്തുവെന്നാണ് തോന്നുന്നത്'; ​ഗായകന്റെ വിരമിക്കലിൽ ആരാധകർ

അർജിത് സിങിന്റെ പെട്ടെന്നുള്ള പിന്മാറ്റത്തിന് കാരണമെന്താണെന്നുള്ള ചർച്ചയിലാണ് ആരാധകർ.
Arijit Singh
Arijit Singhഎക്സ്
Updated on
1 min read

ബോളിവുഡിലെ ഏറ്റവും ജനപ്രിയനും തിരക്കേറിയ ഗായകനുമാണ് അർജിത് സിങ്. കരിയറിന്റെ പീക്കിൽ നിൽക്കുമ്പോഴാണ് ​അർജിത് വിരമിക്കൽ പ്രഖ്യാപിച്ചത്. വലിയ ഞെട്ടലോടെയാണ് സം​ഗീത ലോകം അർജിത്തിന്റെ വിരമിക്കൽ വാക്കുകൾ കേട്ടത്. സ്വതന്ത്ര സംഗീത നിർമാണത്തിലേക്ക് കടക്കുന്നതിനായാണ് താരം പിന്നണിഗാന രംഗം വിടുന്നത് എന്നാണ് റിപ്പോർട്ടുകൾ.

അർജിത് സിങിന്റെ പെട്ടെന്നുള്ള പിന്മാറ്റത്തിന് കാരണമെന്താണെന്നുള്ള ചർച്ചയിലാണ് ആരാധകർ. ഇത് ഒട്ടും പ്രതീക്ഷിച്ചില്ല എന്നാണ് ഭൂരിഭാ​ഗം പേരും അർജിതിന്റെ പോസ്റ്റിന് താഴെ കുറിച്ചിരിക്കുന്നത്. ഇത്രയും കാലം ആരാധകർ നൽകിയ പിന്തുണയ്ക്കും അദ്ദേഹം നന്ദി അറിയിച്ചു.

Arijit Singh
ബ്രിട്ടീഷ് ക്രൂരതയുടെ ചരിത്രം പറയാൻ വിജയ് ദേവരകൊണ്ട, ഒപ്പം രശ്മികയും; 'രണബാലി' ടൈറ്റിൽ ഗ്ലിംപ്‌സ്

ഭാവിയിൽ ഒരു എളിയ കലാകാരനായി കൂടുതൽ പഠിക്കാനും കൂടുതൽ കാര്യങ്ങൾ ചെയ്യാൻ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തിരുന്നു. അർജിത്തിന്റെ പാട്ടുകളും ആരാധകർ പങ്കുവയ്ക്കുന്നുണ്ട്. അർജിത് പിന്നണി ​ഗാനരം​ഗത്തേക്ക് തിരികെ വരണമെന്നും നിരവധി പേർ ആവശ്യപ്പെടുന്നുണ്ട്.

Arijit Singh
'ഒരുൾവിളി പോലും എനിക്കുണ്ടായിട്ടില്ല, ഇതുപോലെയുള്ള സ്വപ്നം സങ്കൽപ്പിക്കാൻ പോലും കഴിയില്ലായിരുന്നു'; സന്തോഷം പങ്കുവച്ച് സാമന്ത

ഇതേ ആവശ്യമെങ്കിലും രസകരമായ കമന്റുകളും നിരവധി ആരാധകർ പങ്കുവെക്കുന്നുണ്ട്. 'മദ്യപിക്കുമ്പോൾ ഫോൺ ഉപയോഗിക്കരുത്', എന്നാണ് ഒരാൾ കുറിച്ചിരിക്കുന്നത്. 'അർജിത് ആ പെൻഗ്വിനിനെ സീരിയസായി എടുത്തുവെന്നാണ് തോന്നുന്നത്'- എന്നാണ് കഴിഞ്ഞ ദിവസങ്ങളിൽ ട്രെൻഡിങ് ആയ റീൽ ഓർമിപ്പിച്ച് മറ്റൊരാൾ കുറിച്ചിരിക്കുന്നത്.

Summary

Cinema News: Arijit Singh retirement fans reactions.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com